നേമം മേഖലാ വാർഷികം

ദേശീയപാത കൈയ്യേറിയുള്ള കച്ചവടവും മാലിന്യനിക്ഷേപവും തടയുക
ശാസ്ത്ര സാഹിത്യ പരിഷത്ത് നേമം മേഖലാ വാർഷിക സമ്മേളനം
നേമം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നേമം മേഖലാ വാർഷികം 2026 ജനുവരി 17, 18 തീയതികളിൽ താന്നി വിള യൂണിറ്റിൻ്റെ സംഘാടനത്തിൽ മുടവൂർപ്പാറ പട്ടികജാതി ക്ഷേമ സഹകരണ സംഘം ഹാളിൽ വെച്ചു നടന്നു.
ലേബർ കോഡുകളും തൊഴിൽ സുരക്ഷയും എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ഡോ.ടീ ഗീനാ കുമാരി വാർഷിക സമ്മേളനം ഉൽഘാടനം ചെയ്തു.

മേഖലാ പ്രസിഡൻ്റ് എൻ.കെ. പ്രകാശൻ അധ്യക്ഷത വഹിച്ച ഉൽഘാടന സമ്മേളനത്തിന് സംഘാടക സമിതി കൺവീനർ എസ്. ആർ അനിൽകുമാർ സ്വാഗതവും മേഖലാ സെക്രട്ടറി പ്രഭാത് നായർ നന്ദിയും രേഖപ്പെടുത്തി . ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ജി. ഹരികൃഷ്ണൻ, വി.ഹരിലാൽ , ഷിബു എ.എസ് , കെ.ജി. ശ്രീകുമാർ, വി.ജിനു കുമാർ, മല്ലിക. ആർ , ബീന. കെ എന്നിവരും ഉൽഘാടന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ മേഖലാ സെക്രട്ടറി പ്രഭാത് നായർ പ്രവർത്തക റിപ്പോർട്ടും ട്രഷറർ എൻ. കുമരേശൻ കണക്കും അവതരിപ്പിച്ചു.

ജില്ലാ കമ്മിറ്റി അംഗം എസ്. ശ്രീകുമാർ സംഘടനാ രേഖ അവതരിപ്പിച്ചു.സയൻസ് സെൻ്റർനിർമ്മാണത്തെക്കുറിച്ച് മുൻ ജനറൽ സെക്രട്ടറി എൻ. ജഗജീവൻ അവതരണം നടത്തി.
നേമം ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ കുമാരി നിഷി, സി. ആർ സുനു എന്നിവരെ സമ്മേളനം അനുമോദിച്ചു. ജില്ലാ വാർഷിക പോസ്റ്റകളുടെ മേഖലാതല പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ നിർവഹിച്ചു.

പുതിയ മേഖലാ കമ്മിറ്റിയുടെ തെരെഞ്ഞെടുപ്പിന് ജില്ലാ കമ്മിറ്റി അംഗം ഷിബു. എ.എസ് നേതൃത്വം നൽകി.
സമ്മേളന പ്രമേയം
ദേശീയപാത കൈയ്യേറിയുള്ള കച്ചവടവും മാലിന്യനിക്ഷേപവും തടയുക
ഭാരവാഹികൾ
പ്രസിഡൻ്റ്
എൻ.കെ. പ്രകാശൻ
വൈസ് പ്രസിഡൻ്റ്
ഷൂജ. കെ
സെക്രട്ടറി
മല്ലിക. ആർ
ജോ : സെക്രട്ടറി
എസ്. ജെ. ഉണ്ണികൃഷ്ണൻ
ട്രഷറർ
കണ്ടലമണികണ്ഠൻ
ശാസ്ത്ര ജാഥയോടെ സമ്മേളനം സമാപിച്ചു.

