കഴക്കൂട്ടം മേഖല വാർഷികം.

0

പെരുമാതുറ മുതലപ്പൊഴി മത്സ്യബന്ധന ഹാർബറിന്റെ പുന രുദ്ധാരണപ്രവർത്തനങ്ങൾരുദ്ധാരണപ്രവർത്തനങ്ങൾ ത്വരിതപെടുത്തുക. ശാസ്ത്രസാഹിത്യ പരിഷത്ത്  കഴക്കൂട്ടം മേഖല വാർഷികം.


കഴക്കൂട്ടം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  കഴക്കൂട്ടം മേഖല വാർഷികം. 2026  ജനുവരി 10,11തീയതികളിൽ വെട്ടുതുറ ബി പി എം യു പി സ്കൂളിൽ നടന്നു.കേരള സർവകലാശാല,കാര്യവട്ടം  ക്യാമ്പസിലെ സാമ്പത്തിക ശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ സിദ്ദിഖ് റാബിയത്,ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയും യാഥാർഥ്യങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തികൊണ്ട് സമ്മേളനം ഉത്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് ഡി. ദേവപാലൻ അധ്യക്ഷനായിരുന്നു.
വാർഷിക റിപ്പോർട്ട്‌,വരവ് ചെലവ് കണക്ക്,സംഘടന രേഖ,ഭാവിപ്രവർത്തന രേഖ എന്നിവ അവതരിപ്പിച്ചു .

പ്രമേയങ്ങൾ

പെരുമാതുറ മുതലപ്പൊഴി മത്സ്യബന്ധന ഹാർബറിന്റെ പുന രുദ്ധാരണപ്രവർത്തനങ്ങൾ ത്വരിതപെടുത്തുക.

നവമാധ്യമങ്ങളിലൂടെയുള്ള ആശാസ്ത്രീയ പ്രചരണങ്ങൾ അവസാനിപ്പിക്കുക.

ഭാരവാഹികൾ

മണികണ്ഠൻ.ആർ,കാര്യവട്ടം (പ്രസിഡന്റ് ) അനിതകുമാരി,കഠിനംകുളം ( വൈസ് പ്രസിഡന്റ് ) അശോകൻ.ഡി,കഠിനംകുളം (സെക്രട്ടറി ) കെ.ഹരിഹരൻ,കാട്ടായിക്കോണം ( ജോയിന്റ് സെക്രട്ടറി ) സന്തോഷ്‌കുമാർ,കാട്ടായിക്കോണം ( ട്രഷറർ ).

രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത് കഠിനംകുളം യൂണിറ്റായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *