വെള്ളനാട് മേഖല വാർഷികം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വെള്ളനാട് മേഖല വാർഷികം 2026 ജനുവരി 10,11 തിയ്യതികളിലായി വെള്ളനാട് ഗവ. എൽ.പി സ്കൂളിൽ വച്ച് നടന്നു. മുൻ ജനറൽ സെക്രട്ടറി എൻ. ജഗജീവൻ സാമൂഹ്യ വികസന മേഖലയും പുതിയ പഞ്ചായത്തും എന്ന വിഷയം അവതരിച്ച്കൊണ്ട് വാർഷികം ഉദ്ഘാടനം ചെയ്തു.
പ്രതിനിധി സമ്മേളനത്തിൽ മേഖല പ്രസിഡന്റ് വി. എൻ അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അഗം ഷിബു എ.എസ് സംഘടനാ രേഖ അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി ബൈജു .ജെ റിപ്പോർട്ടും ട്രഷറർ മഹേഷ് കുമാർ വരവ് ചിലവ് കണക്കും അവരിപ്പിച്ചു. സയൻസ് സെന്റർ അവതരണം K G ഹരികൃഷ്ണൻ നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാന്റി .വി, രാജിത്ത് .എസ് എന്നിവരും പങ്കെടുത്തു.
ഭാരവാഹികൾ
പ്രസിഡൻ്റ്
വി.എസ് ജയകുമാർ
വൈസ് പ്രസിഡൻ്റ്
സ്റ്റുവർട്ട് ഹാരിസ്
സെക്രട്ടറി
ആർ .വി സൂരജ്
ജോയിന്റ് സെക്രട്ടറി
ഡി. സിന്ധു
ട്രഷറർ
എസ്. വിജയകുമാർ

