നാളത്തെ എലവഞ്ചേരി യുവ സംഗമം ചർച്ച

0

ശാസ്ത്ര സാഹിത്യ പരിഷത്ത് കൊല്ലങ്കോട് മേഖല

ഒരു നാടിന്റെ വളർച്ച സാധ്യമാകുന്നത്  അവിടെ ജീവിക്കുന്ന മനുഷ്യർ നാടിന്റെ സാമൂഹിക,രാഷ്ട്രീയ, ഭൗതിക സാഹചര്യങ്ങളിലെ വികസനത്തെക്കുറിച്ച് ബോധവാൻമാരാവുകയും അതിൽ ഇടപെടുകയും ചെയ്യുമ്പോഴാണ്. പരിഷത്തിന്റെ നേതൃത്വത്തിൽ എലവഞ്ചേരിയിൽ നടന്ന നാളത്തെ പഞ്ചായത്ത് എന്ന പരിപാടി ആ കാഴ്ചപ്പാടിന് വെളിച്ചം നൽകുന്നതായി മാറി. എലവഞ്ചേരിയിലെ വിവിധ മേഖലകളിൽ നിന്നും വന്ന ഒരു പറ്റം യുവാക്കൾ തങ്ങളുടെ നാടിന്റെ നാളെയെക്കുറിച്ച് നിറമുള്ള സ്വപ്നം കാണുന്നവാരാണെന്നറിയാൻ കഴിഞ്ഞതിലുള്ള സന്തോഷം വളരെ വലുതാണ്. നാടിൻ്റെ അടിസ്ഥാന സൗകര്യ വികസനം,  കാർഷിക രംഗത്തെ ടൂറിസ സാധ്യതകൾ, യുവാക്കളെ തൊഴിലെടുക്കുന്നവരിൽ നിന്നും തൊഴിൽ ദാതാക്കാളാക്കുവാൻ വേണ്ട വഴികൾ, കലാ-കായിക ര൦ഗത്ത് മികവ് തെളിയിക്കുന്ന പ്രതിഭകൾക്കുവേണ്ടിയു൦, സാമ്പത്തിക പ്രതിസന്ധി കാരണ൦ സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടി വരുന്നവരെ ചേർത്തുനിർത്തുന്നതിനെക്കുറിച്ചും പഠന രംഗത്തെ വിവിധ അവസരങ്ങളെക്കുറിച്ച് കുട്ടികൾക്കറിയുന്നതിനായി കരിയർ ഗൈഡൻസ് രൂപീകരിക്കുന്നതിനെക്കുറിച്ചും, നാടൊന്നിച്ച് ആഘോഷിക്കുന്ന എലവഞ്ചേരി ഫെസ്റ്റ് എന്ന വലിയ നാട്ടുത്സവത്തെക്കുറിച്ചും വ്യക്തമായും,കൃത്യമായും നിലപാടുകൾ പറഞ്ഞ് മികച്ച രീതിയിൽ ചർച്ചകൾ നടന്നു. നാട്ടിലെ യുവാക്കൾക്ക്  പറയാൻ ഒരുപാടുണ്ടെന്നും വരും കാലങ്ങളിൽ നാടിന്റെ മുന്നേറ്റത്തിന് അതൊരു മുതൽക്കൂട്ടാവുമെന്നും ചർച്ചകൾ തെളിയിച്ചു. എലവഞ്ചേരിയിലെ  യുവതയ്ക്ക് നാളത്തെ എലവഞ്ചേരിയെ ക്കുറിച്ചുള്ള വികസന കാഴ്ചപ്പാടുകളും, ആശങ്കകളും, പ്രതീക്ഷകളും പങ്കുവെക്കപ്പെട്ട മികച്ച പരിപാടിയായി നാളത്തെ പഞ്ചായത്ത് മാറിയെന്ന് നിസ്സംശയം പറയാം.

Leave a Reply

Your email address will not be published. Required fields are marked *