നാളത്തെ വൈത്തിരി ; ജനകീയ വികസനപത്രിക പ്രകാശനം ചെയ്തു 

0

വൈത്തിരി : നാളത്തെ വൈത്തിരി എങ്ങനെയാകണമെന്ന്
വിവിധമേമേഖലകളിൽനിന്ന് വിവരശേഖരണവും കൂടിയിരിപ്പുകളും നടത്തി തയ്യാറാക്കിയ ജനകീയ വികസനപത്രിക ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ കേന്ദ്രനിർവാഹക സമിതി അംഗവും സംസ്ഥാന വികസന ഉപസമിതി കൺവീനറുമായ പി.എ തങ്കച്ചൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷാ ജ്യോതി ദാസന് നൽകി പ്രകാശനം ചെയ്തു.
സമാനതകൾ ഇല്ലാത്ത വലിയ വികസനമാണ് മൂന്നു പതിറ്റാണ്ടിനിടയിൽ കേരളത്തിലുണ്ടായിരിക്കുന്നതെന്നും, അത് ഇനിയും അർത്ഥവത്താക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പൂർണ്ണ അധികാര കൈമാറ്റം, പദ്ധതികളുടെ വകുപ്പുതല ഏകോപനം, ബഹുജന ശക്തമായ ഇടപെടലുകൾ എന്നിവ ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരിഷത്ത് കേന്ദ്ര നിർവാഹകസമിതി അംഗം കെ എ അഭിജിത്ത്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം ജിനിഷ, പഞ്ചായത്ത് അംഗം മേരിക്കുട്ടി മൈക്കിൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ സി ജോർജ്, സി അശോകൻ, ജോസ് എഫ് അഗസ്റ്റ്യൻ മേഖലാ സെക്രട്ടറി പി എം അനൂപ്  കുമാർ  ജില്ലാ വികസന കൺവീനർ എം.എം ടോമി, ജില്ലാ പ്രസി ഡണ്ട് പി അനിൽകുമാർ എന്നിവർ സംസാരിച്ചു.
കെ.വി.വിജയശങ്കർ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *