നാട്ടുമാന്തളിർ; നാട്ടുമാവിൻ തൈകൾ നട്ടു.

മുട്ടിൽ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ പരിസര വിഷയസമിതിയുടെ ആഭിമുഖ്യത്തിൽ ദേശീയ ഹരിത സേനയുടെയുംയുവസമിതിയുടെയും ബാലവേദിയുടെയും സഹായത്തോടെ നാട്ടുമാവുകൾ ജില്ലയിൽ നിന്ന് ഇല്ലാതായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംഘടിപ്പിക്കുന്ന ‘നാട്ടുമാന്തളിർ’ പരിപാടിയുടെ ഭാഗമായി ചുണ്ടേൽ ആർ സി ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിൻ്റെ സഹകരണത്തോടെ മുട്ടിൽ ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസിൽ നാട്ടു മാവിൻ തൈകൾ നട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗവും മേഖലാ സെക്രട്ടറിയുമായ കെ എ അഭിജിത്ത് ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം പി. ജെ. ജോമിഷ് അധ്യക്ഷനായി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സ്മിത ചാക്കോ, കൽപ്പറ്റ മേഖലാ ഐടി-നവമാധ്യമ കൺവീനർ ടി ടി അശ്വിൻ ജോസഫ്,
എൻ എസ് എസ് വോളൻ്റിയർ ലീഡർമാരായ
അഡോണീസ് ഡി ജോൺ, ശ്വേത റേച്ചൽ
വോളൻ്റിയർമാരായ
കൃഷ്ണജിത്ത് രാജേഷ്, സാന്റോ ബെന്നി, പി എം ധനഞ്ജയ്, ഏബൽ സെബാൻ തദേവൂസ്, പി വി നിഹാൽ യാസിം,
ലുബിന റൊഹാന തുടങ്ങിയവർ സംസാരിച്ചു.
