യുദ്ധവിരുദ്ധ റാലി   ഓച്ചിറ മേഖല

0


കേരള ശാസ്ത്ര
സാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ കമ്മറ്റിയുടെ  ആഭിമുഖ്യത്തിൽ മാർച്ച് 3 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് ഓച്ചിറ ജംഗ്ഷനിൽ
യുദ്ധവിരുദ്ധ റാലി നടത്തി
തുടർന്ന് നടന്ന പൊതുയോഗം പരിഷത്ത് കൊല്ലം ജില്ലാ കമ്മറ്റി അംഗം എം.അനിൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് എസ്.ശ്രീകുമാർ അദ്ധ്യക്ഷം വഹിച്ചു. മേഖലാ സെക്രട്ടറി കെ.ജെ.സത്യൻ സ്വാഗതം ആശംസിച്ചു.  ജില്ലാ കമ്മറ്റി അംഗം ജി.സുജാത ടീച്ചർ ലോകം നേരിടുന്ന യുദ്ധ വിപത്തുക്കളെ പറ്റി സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് ശോഭനാ സത്യൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ സി.ആർ.ലാൽ, എൻ.സജി, ഓച്ചിറ സി.ഡി. എസ് ചെയർപേഴ്സൺ ഉഷാചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. മേമന യൂണിറ്റ് സെക്രട്ടറി മോഹൻദാസ് നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *