മൈനാഗപ്പള്ളിയിൽ യുദ്ധവിരുദ്ധ റാലി

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മൈനാഗപ്പള്ളിയിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലിയിൽ ജില്ലാ കമ്മിറ്റി അംഗം ഡോ. കെ. ജി അഭിലാഷ്കുമാർ യുദ്ധവിരുദ്ധ സന്ദേശം നൽകുന്നു.
ശാസ്താംകോട്ട : ഇസ്രായേൽ എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും ലംഘിച്ച് ഇറാൻ്റെ മേൽ നടത്തുന്ന നഗ്നമായ കടന്നാക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും, ഇൻഡ്യ യുദ്ധത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.
മൈനാഗപ്പള്ളി പുത്തൻചന്തയിൽ നടന്ന യുദ്ധവിരുദ്ധ റാലിയിൽ
ജില്ലാ കമ്മിറ്റി അംഗം ഡോ. കെ ജി അഭിലാഷ് കുമാർ യുദ്ധവിരുദ്ധ സന്ദേശം നൽകി. പ്രശസ്ത
കവി പി. ശിവപ്രസാദ്, പരിഷദ് മേഖലാ സെക്രട്ടറി എ. കെ.ലളിതാംബിക ,പ്രസിഡൻ്റ് കെ.ജി ബാലചന്ദ്രൻ ട്രഷറർ ഡി. പ്രസന്നകുമാർ, ജോയി കോശി വൈദ്യൻ, കെ വി വിജയൻ,ആർപി സുഷമ , അഡ്വ. ഡി. സുധാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.
