യുദ്ധവിരുദ്ധ റാലി കഴക്കൂട്ടം മേഖല

0

കഴക്കൂട്ടം: അമേരിക്ക-ഇസ്രായേൽ സാമ്രാജ്യത്വ ശക്തികളുടെ ലോകസമാധാനത്തിന് ഭീഷണിയായ യുദ്ധവെറിക്കെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കഴക്കൂട്ടം മേഖലയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. 2026 മാർച്ച് 2 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് കഴക്കൂട്ടം ജംഗ്ഷനിൽ വെച്ച് നടന്ന യുദ്ധവിരുദ്ധ റാലിയ്ക്ക് മേഖല പ്രസിഡന്റ്  മണികണ്ഠൻ കാര്യവട്ടം, സെക്രട്ടറി അശോകൻഎന്നിവർ നേതൃത്വം നൽകി.

കഴക്കൂട്ടം ജംഗ്ഷനിൽ നടന്ന സമാപന യോഗത്തിൽ
പ്രൊഫ. ഷാജി വർക്കി സംസാരിച്ചു.
നിലവിലെ ആഗോള സാഹചര്യത്തിൽ സമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ശാസ്ത്രം നാശത്തിനല്ല മറിച്ച് മാനവികതയുടെ വളർച്ചയ്ക്കാണ് ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തുടർച്ചയായ യുദ്ധങ്ങൾ ലോക സമ്പദ്‌വ്യവസ്ഥയെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്നതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയരണമെന്ന് യോഗം ആഹ്വാനം ചെയ്തു.

ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട”, “അതിർത്തികൾക്കപ്പുറം മനുഷ്യസ്‌നേഹം ജയിക്കട്ടെ” തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് നടന്ന റാലിയിൽ
വിവിധ യൂണിറ്റ് സെക്രട്ടറിമാർ, മേഖല കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ  പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *