പാറശ്ശാല മേഖലയിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു


പാറശ്ശാല : പാറശാല മേഖലയിലെ മാവിളക്കടവിൽ  യൂണിറ്റ് രൂപീകരിച്ചു. പരിഷത്ത് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിംജി. ജി യൂണിറ്റ് രൂപീകരണയോഗം ഉൽഘാടനം ചെയ്തു കൊണ്ട് പരിഷത്തിൻ്റെ ചരിത്രവും പ്രവർത്തന പരിപാടികളും വിശദീകരിച്ചു.
ജില്ലാ ബാലവേദി കൺവീനർ സൈജു നെയ്യനാട് , പാറശാല മേഖല സെക്രട്ടറി സന്തോഷ് കുമാർ, ട്രഷറർ വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.
യൂണിറ്റ് ഭാരവാഹികളായി പ്രസിഡന്റ്  സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ്  ജോൺ, സെക്രട്ടറി  ജസ്റ്റിൻ ലാൽ, ജോയിന്റ് സെക്രട്ടറി  ആന്റോ ലിജിൻ എന്നിവരെ തെരഞ്ഞെടുത്തു.
ഇതോടെ പാറശ്ശാല മേഖലയിലെ യൂണിറ്റുകളുടെ എണ്ണം പതിനഞ്ചായി ഉയർന്നു.

You may have missed