സ്മൃതികളിൽ നമ്മൾ എം.കെ രാധാകൃഷ്ണൻ മാഷ് അനുസ്മരണം

വടക്കാഞ്ചേരി :വടക്കാഞ്ചേരി ശ്രീ വ്യാസാ എൻ എസ് എസ് കോളജിലെ ചരിത്ര പഠന വകുപ്പു മേധാവി, കോളജ് പ്രിൻസിപ്പൽ , വടക്കാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ച കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ പ്രസിഡണ്ടും മുൻ തൃശൂർ ജില്ലാ സെക്രട്ടറിയുമായിരുന്ന പ്രൊഫ.എം.കെ രാധാകൃഷ്ണൻ മാഷിന്റെ ആകസ്മിക വിയോഗത്തിൽ അനുസ്മരണ യോഗം നടന്നു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വടക്കാഞ്ചേരി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 20 ന് വൈകീട്ട് 4 ന് ” സ്മൃതികളിൽ നമ്മൾ” എന്ന പേരിൽ കെ.സി ഫ്രാൻസിസ് മാഷിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ
വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി അനുസ്മരണ പ്രഭാഷണം നടത്തി.വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, പരിഷദ് സംസ്ഥാന പ്രസിഡണ്ട് ടി കെ മീര ഭായ് ടീച്ചർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗംങ്ങളായ ഡോ. കാവുമായി ബാലകൃഷ്ണൻ, ഡോ.പ്രദീപ് കുമാർ , സി.പി.എം ഏരിയാ സെക്രട്ടറി ഡോ.ഡി. ബാഹുലേയൻ , വി.ജി. ഗോപിനാഥ്, വടക്കാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എൻ.കെ. പ്രമോദ് കുമാർ,ഡോ.പി.എസ്.ഫിറോസ് , ഡോ.ജോർജ് സി തോമസ്, ഡോ.വൈ. അച്യുതപ്രസാദ്, ടി.ആർ. രാജൻ, ഐ.കെ. മണി, അനിൽ രാധാകൃഷ്ണൻ, രാഹുൽ രാധാകൃഷ്ണൻ,അജിത് കിഷോർ, സി. എസ്.സുരേഷ് ബാബു, തോമസ് തരകൻ,ബൈജു ഇമേജ് എന്നിവർ സംസാരിച്ചു. എം.കെ.ആറിന്റെ കുടുംബംഗങ്ങളോടൊപ്പം , കലാ സാംസ്കാരിക രാഷ്ടീയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പേർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.
