പ്രൊഫ. വി.കെ . ദാമോദരൻ അന്തരിച്ചു

0


പൊതുദർശനം നാളെ (ഞായർ) രാവിലെ 8 മണി മുതൽ തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിലും 12 മണി മുതൽ പൂജപ്പുര നാഗരുകാവ് ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലും.സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ.

തിരുവനന്തപുരം: ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡൻ്റും ജനറൽ സെക്രട്ടറിയുമായിരുന്ന പ്രൊഫ.വി.കെ ദാമോദരൻ (85) അന്തരിച്ചു. 

ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റ സ്ഥാപാംഗമായ വി.കെ. ഡി  ശാസ്ത്രഗതി, ശാസ്ത്ര കേരളം , യുറീക്ക മാസികളുടെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. 

ചാലിയാർ പുഴ മലിനീകരണത്തിനെതിരായ സമരം, സൈലൻ്റ് വാലി പ്രക്ഷോഭം തുടങ്ങിൽ സമരങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിച്ച വി.കെ. ഡി സൈലൻ്റ് വാലി സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക പഠന സംഘത്തിലും അംഗമായിരുന്നു.
പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളുടെ സാങ്കേതിക കാര്യങ്ങൾ, വികേന്ദ്രീകൃത ഊർജ്ജ ഉൽപാദനം, സംരക്ഷണം തുടങ്ങിയ രംഗങ്ങളിലും ശ്രദ്ധേയമായ സംഭാവന നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിൻ്റെ  ഡയറക്ടർ, സംസ്ഥാനവൈദ്യുതി വകുപ്പിൻ്റെ  എക്സ്-ഒഫീഷ്യോ സെക്രട്ടറി, എനർജി മാനേജ്മെൻ്റ് സെൻ്റർ-കേരളയുടെ സ്ഥാപകഡയറക്ടർ,
ഐ.ഇ.ഇ.ഇ. കേരളാ സെക്ഷൻ്റെ  ചെയർമാൻ, ഐ.ഇ.ഇ.ഇ. ഇന്ത്യാ കൗൺസിലിൻ്റെ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ 
എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ദീർഘകാലം റീജനൽ എഞ്ചിനിയറിങ് കോളജ് കോഴിക്കോട് (ഇന്നത്തെNIT) അധ്യാപകനായിരുന്നു പ്രൊഫ. വി. കെ. ദാമോദരൻ.

ആഫ്രിക്കയിലെയും ദക്ഷിണേഷ്യയിലെയും വിദൂര ഗ്രാമപ്രദേശങ്ങളിൽ സുസ്ഥിരമായ ഊർജ്ജലഭ്യതക്കായി ലോകമെമ്പാടും പുനരുപയോഗോർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനും ഒരു ഹൈബ്രിഡ് വില്ലേജ് എനർജി സെൻ്റർ മാതൃക യുണിഡോക്ക് (UNIDO) വേണ്ടി വികസിപ്പിച്ചതിനു മുള്ള sustained efforts-ന് 2012-ലെ ഐ.ഇ.ഇ.ഇ. (IEEE) ഏഷ്യ പസഫിക് റീജിയൺ ഹിസ്റ്റോറിക്കൽ അച്ചീവ്മെൻ്റ് അവാർഡ് ജേതാവാണ്.
​ഇരുപതിലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
വികെഡിക്ക് സ്നേഹം നിറഞ്ഞ ആദരാഞ്ജലികൾ

Leave a Reply

Your email address will not be published. Required fields are marked *