പി എം ശ്രീ പദ്ധതിയും കേന്ദ്ര സാമ്പത്തിക ഉപരോധവും

0

(ഇന്നത്തെ മംഗളം ദിനപ്പത്രത്തിൽ. മുൻ ജനറൽ സെക്രട്ടറി   ജോജി കൂട്ടുമ്മേൽ എഴുതിയത് )

പി എം ശ്രീ പദ്ധതി നടപ്പാക്കാൻ കേരളസംസ്ഥാനസർക്കാർ നിർബന്ധിതമായിരിക്കുന്നത് ഇന്ത്യയു ടെ ഫെഡറൽ ഭരണസംവിധാനത്തിൽ ഏൽക്കുന്ന മാരകമായ മുറിവാണ്.കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാ രുകള്‍ക്കുമേല്‍ ഉപരോധസമാനമായ സാമ്പത്തിക ഭീഷണി മുഴക്കി അടിച്ചേല്‍പ്പിക്കുകയാണീ പദ്ധതി.പ്രധാൻ മന്ത്രി സ്കൂൾസ് ഫോർ റൈസിങ്ങ് ഇന്ത്യ എന്ന് പേരിട്ടിരിക്കുന്ന ഈ  പദ്ധതി കേരളത്തിലെ പൊതുവിദ്യാഭ്യാ സ മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
പദ്ധതി ചുരുക്കത്തിൽ ഇനിപ്പറയുന്നതാണ്. അഖിലേന്ത്യാതലത്തിൽ ഓരോ ബ്ലോക്കിൽ നിന്നും മിക ച്ച രണ്ടു വിദ്യാലയങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ അക്കാദമിക നിയന്ത്രണത്തിലാക്കി അവിടെ ദേശീയവിദ്യാഭ്യാ സ നയം നടപ്പിലാക്കും.ഇതിനായി‍ കേരളത്തിൽ 332 സ്കളുകള്‍ക്കായി അഞ്ചുവര്‍ഷത്തെ കേന്ദ്രവിഹിതമായി 1008 കോടി രൂപ ലഭിക്കും. ഇത് ആകെ ചെലവിന്റെ 60% തുകയാണ്. ബാക്കി സംസ്ഥാനസർക്കാർ കണ്ടെ ത്തേണ്ടിവരും.

പി എം ശ്രീ വിദ്യാലയങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നത് കേന്ദ്ര സർക്കാ രിന്റെ സ്കൂൾ ക്വാളിറ്റി അസസ്മെന്റ് പ്രകാരമായിരിക്കും. അധ്യാപകനിയമനം, യോഗ്യത, മോണിറ്ററിംഗ് ഇവ യെല്ലാം ദേശീയവിദ്യാഭ്യാസനയ പ്രകാരമായിരിക്കും.
ദേശീയവിദ്യാഭ്യാസനയം നടപ്പിലാവുന്നു എന്നത് തന്നെയാണ് ഒന്നാമത്തെ പ്രശ്നം.2020ൽ ഈ നയം പ്രഖ്യാപിക്കുമ്പോൾ അതിലുടനീളം വിദ്യാഭ്യാസത്തിന്റെ വർഗീയവൽക്കരണത്തിലേയ്ക്ക് നയിക്കുന്ന ഒട്ടനവധി നിർദ്ദേശങ്ങളുണ്ടായിരുന്നു. മതനിരപേക്ഷത, ജനാധിപത്യം, സോഷ്യലിസം എന്നിവയെക്കുറിച്ച് നിശബ്ദത പാലിക്കുകയും ഭാരതവത്കരണം, ഇന്ത്യൻ ധാർമികത,സേവ,അഹിംസ,സ്വച്ഛത,നിഷ്കാമകർമം, ശാന്തി, ത്യാ ഗം, സഹിഷ്ണുത തുടങ്ങിയ ‘ഇന്ത്യൻ മൂല്യങ്ങളെ’ ഊന്നിപ്പറയുകയും ചെയ്യുന്നത് സംഘപരിവാ‍ർ അജണ്ട ഒളിച്ചു കടത്താനാണെന്ന് വ്യക്തം. ശാസ്ത്രബോധവും ശാസ്ത്രത്തിന്റെ രീതിയും പരിപോഷിപ്പിക്കണം എന്ന്  പറയു മ്പോഴും ചോദ്യം ചെയ്യുക, അന്വേഷിക്കുക, വിവരങ്ങളും വസ്തുതകളും ശേഖരിക്കുക, അതിൽ നിന്ന് പുതിയ നി ഗമനങ്ങളിലെത്തുക എന്ന ശാസ്ത്രത്തിന്റെ രീതിയെ അപ്രസക്തമാക്കുന്നു. ട്രൈബൽജ്ഞാനത്തിന്റെ പേരിൽ നിക്ഷിപ്തതാത്പര്യങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമവുമുണ്ട്.

ഇന്ത്യയിലെ പൗരാണിക പണ്ഡിതന്മാരിൽ വേ ദിക്-ബ്രാഹ്മണ്യ പാരമ്പര്യത്തിന്റെ വക്താക്കളെ മാത്രം കാണുകയും ചാർവാകനെയും മറ്റും വിട്ടു കളയുകയും ചെയ്യുന്നു. ഇസ്ലാമിക കാലഘട്ടത്തിലെ സംഭാവനകളും പിന്നീട് ജാതിമേധാവിത്തത്തിനെതിരെ നിലകൊണ്ട സാമൂഹികപരിഷ്കർത്താക്കളെയും പൂർണ്ണമായും വിട്ടിരിക്കുന്നു. ഇന്ത്യൻ പാരമ്പര്യമെന്നത് വേദിക്-സവർണ പാരമ്പര്യമാണ് എന്നുവരുത്താനുള്ള ശ്രമം ഈ രേഖയിൽ ശക്തമാണ്.
ഇതനുസരിച്ചുള്ള പാഠ്യപദ്ധതിയാണ് പി എം ശ്രീ സ്കൂളുകളിൽ വരാൻ പോകുന്നത്.ഇതാണ് രണ്ടാമ ത്തെ പ്രശ്നം.കേരളസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വിദ്യാലയങ്ങളില്‍ കേരള സിലബസ് പ്രകാരം പഠിപ്പി ക്കാനാവാത്ത സ്ഥിതിയുണ്ടാകും. കേന്ദ്രസർക്കാർ ഹിന്ദുത്വഅജണ്ടയുടെ ഭാഗമായി പാഠപുസ്തകങ്ങള്‍ തയ്യാറാ ക്കിയിട്ടുണ്ട്.തികച്ചും ജനാധിപത്യവിരുദ്ധവും ശാസ്ത്രവിരുദ്ധവുമായ ഒരു കെണി രൂപം കൊള്ളുന്നു എന്നർത്ഥം.
കേന്ദ്രപദ്ധതിയില്‍ ഉള്‍പ്പെട്ട കേരളത്തിലെ വിദ്യാലയങ്ങള്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ ത്തിലൂടെ മികച്ച ഭൗതിക സൗകര്യങ്ങള്‍ നേടിയവയാണ്. ഇവയും പി എം ശ്രീ പദ്ധതി എന്ന ബോര്‍ഡ്  പേ റേണ്ടിവരും. സംസ്ഥാനസര്‍ക്കാരിന്റെ നേട്ടവും കൂടി കേന്ദ്രം കവരുകയാണ്. സമീപ വിദ്യാലയങ്ങളെ ആശയ പരമായി നയിക്കാനുള്ള (മെന്റര്‍) അവകാശവും പി എം ശ്രീ വിദ്യാലയങ്ങള്‍ക്കുണ്ട്. അതായത് സംസ്ഥാന ത്തെ മറ്റ് വിദ്യാലയങ്ങളെയും പരോക്ഷമായി കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കാന്‍ ഇടയാകും. ഭരണ ഘടനയുടെ ഫെഡറല്‍സ്വഭാവത്തെ പൂര്‍ണമായും തകിടം മറിക്കുന്ന ഒരു പദ്ധതിയാണിത്. ഒരു രാജ്യം ഒറ്റത്തരം ക്ലാസ് മുറി എന്ന പ്രക്രിയ നടപ്പിലാക്കുകയാണ് ലക്ഷ്യം. ഇതിനെല്ലാമുള്ള ചെലവിന്റെ 40% തുക സംസ്ഥാ ന സർക്കാർ കണ്ടെത്തുകയും വേണം.
ഇപ്പറഞ്ഞതിനെല്ലാമപ്പുറത്ത് വലിയൊരു ഭരണഘടനാപ്രശ്നം പുതിയ സാഹചര്യത്തിൽ രൂപപ്പെട്ടിട്ടു ണ്ട്.‍

പി എം ശ്രീ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ സമഗ്രശിക്ഷ കേരള (എസ് എസ് കെ)യ്ക്കുള്ള ഫണ്ട് നൽകി ല്ലെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. 1466 കോടി രൂപയാണ് ഈയിനത്തിൽ കേരളത്തിന് കിട്ടേണ്ടിയിരുന്നത്.

കേരളത്തിന് മാത്രമല്ല മറ്റ് സംസ്ഥാനങ്ങളും ഇതേ ഉപരോധം നേരിടുന്നുണ്ട്.തമിഴ് നാടി ന്റെ 4000കോടി രൂപയും പശ്ചിമബമഗാളിന്റെ 1745കോടി രൂപയും ഈ ഉപരോധത്തിൽ കുടുങ്ങിക്കിടക്കുന്നു. ഈ രണ്ട് സംസ്ഥാനങ്ങളും ഇപ്പോഴും പി എം ശ്രീ നടപ്പാക്കാൻ തയ്യാറായിട്ടില്ല.

പി എം ശ്രീയും സമഗ്ര ശിക്ഷ കേരളയും തമ്മിൽ ബന്ധമൊന്നുമില്ല. അപ്പോൾ പി എം ശ്രീ നടപ്പാക്കാത്തതിന്റെ പേരിൽ എങ്ങനെയാ ണ് എസ് എസ് കെ ഫണ്ട് തടയാനാവുന്നത്? ചരിത്രത്തിലാദ്യമായാണ് ഒരു പ്രത്യേക പദ്ധതി നടപ്പിലാക്കി യില്ലെങ്കില്‍ മറ്റൊരു പ്രോജക്ടിൽ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട ഫണ്ട് നിഷേധിക്കുമെന്ന നിലപാട് കേന്ദ്ര സര്‍ക്കാരില്‍നിന്നുണ്ടാകുന്നത്. ഇത് കേന്ദ്രം സംസ്ഥാനസർക്കാരിന് നേരെ നടത്തുന്ന സാമ്പത്തിക ഉപരോധ മല്ലാതെ മറ്റൊന്നുമല്ല.ഒരു രാജ്യം മറ്റൊരു രാജ്യത്തിന് നേരെ ഇത്തരം ഉപരോധങ്ങൾ നടത്തുന്നതിന് ചരിത്ര ത്തിൽ അനേകം ഉദാഹരണങ്ങൾ ഉണ്ട്. എന്നാൽ ഒരു രാജ്യത്തിന്റെ യൂണിയൻ സർക്കാർ അതിന്റെ തന്നെ സംസ്ഥാനങ്ങളോട് ഇത്തരത്തിൽ ഉപരോധം ഏർപ്പെടുത്തുന്നത് ജനാധിപത്യത്തെയും രാജ്യത്തിന്റെ ഫെഡ റല്‍സ്വഭാവത്തെയും നേരിട്ട് ഹനിക്കുന്ന സംസ്ക്കാരമാണ്. കേരളമെന്താ ഇന്ത്യയിലല്ലേ എന്ന ചോദ്യത്തെ സംഗതമാക്കുന്ന നടപടിയാണിത്.
ഇതിനേക്കാൾ അപകടകരമായ മറ്റൊന്ന് കൂടിയുണ്ട്.കഴിഞ്ഞ രണ്ട് വർഷത്തിലധികം കാലം ഈ ഫ ണ്ട് കേരളത്തിന് ലഭിക്കാതിരുന്നിട്ടും അതിനെതിരെ കേരളത്തിൽ കാര്യമായ പ്രതിഷേധമൊന്നുമുണ്ടായില്ല. സമഗ്രശിക്ഷ കേരളയുടെ പലതരം പദ്ധതി പ്രവർത്തനങ്ങൾ വെട്ടിച്ചുരുക്കേണ്ടി വന്നു.ആ പ്രോജക്ടിൽ പ്രവർ ത്തിക്കുന്ന ഏഴായിരത്തോളം ജീവനക്കാർക്ക് മാസങ്ങളോളം ശമ്പളം ലഭിക്കാതെ വന്നു.മുഖാമുഖം നടക്കേണ്ട ക്ലസ്റ്റർ യോഗങ്ങൾക്ക് ഫണ്ട് ഇല്ലാതെ വന്നതിനാൽ അത് ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ നടത്തേണ്ടി വന്നു. പ്രവ ർത്തനങ്ങൾക്കുള്ള ഫണ്ട് മറ്റ് രൂപത്തിൽ സംസ്ഥന സർക്കാരിന് കണ്ടെത്തേണ്ടി വന്നത് സംസ്ഥാനത്തിന്റെ മേൽ അധികസമ്മർദ്ദം സൃഷ്ടിച്ചു.ഇത്രയും നഗ്നമായ ജനാധിപത്യധ്വസംനം നടന്നിട്ടും അത് രൂക്ഷമായ പ്രതി സന്ധിലേയ്ക്ക് വളർന്നിട്ടും കേരളത്തിൽ കേന്ദ്രസർക്കാരിന്റെ ഈ ജനാധിപത്യ വിരുദ്ധതയ്ക്കെതിരെ കാര്യമായ പ്രക്ഷോഭമൊന്നും ഉണ്ടായില്ല.എസ് എസ് കെ യുടെ പ്രവർത്തനങ്ങൾ മുടങ്ങുന്നതിലും ജീവനക്കാരുടെ ശമ്പളം വൈകുന്നതിലും പ്രതിഷേധം പ്രകടിപ്പിച്ചവർ പോലും കേന്ദ്ര സർക്കാർ കാണിക്കുന്ന അനീതിയോട് പ്രതികരി ച്ചില്ല. ഫണ്ട് കിട്ടാൻ വേണ്ടി പദ്ധതി നടപ്പാക്കണമെന്ന് പറയുന്നവരും ഫണ്ട് കിട്ടിയില്ലെങ്കിലും നടപ്പാക്കരു തെന്ന് വാദിച്ചവരും മോദി സർക്കാർ എസ് എസ് കെ ഫണ്ട് തടഞ്ഞുകൊണ്ട് നടത്തിയ സാമ്പത്തിക ഉപ രോധത്തിനെതിരെ പ്രതികരിച്ചില്ല. ഫണ്ട് കണ്ടെത്തേണ്ടത് സംസ്ഥാനസർക്കാരിന്റെയും അതിൽ തന്നെ ഭര ണമുന്നണിയെ നയിക്കുന്ന രാഷ്ട്രീയ കക്ഷിയുെടയും മാത്രം ഉത്തരവാദിത്വമാണെന്ന മട്ടിലായി കാര്യങ്ങൾ. ഇത് കേരളത്തിനുണ്ടെന്ന് നമ്മൾ അവകാശപ്പെടുന്ന ഇടതുപക്ഷ മനസ്സിനെയും സമരപാരമ്പര്യത്തെയും റദ്ദ് ചെ യ്യുന്ന സമീപനമാണ്. കേന്ദ്രസർക്കാർ ഏകാധിപത്യപരമായി പെരുമാറുകയും കേരളത്തിന്റെ സമരബോധം കീഴടങ്ങുകയും ചെയ്യുന്നു. ഫാസിസത്തിന്റെ നഖമുനകൾ നമ്മുടെ മൂക്കിൻ തുമ്പ് വരെ എത്തിക്കഴിഞ്ഞിരിക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനവിദ്യാഭ്യാസവകുപ്പ് പി എം ശ്രീ പദ്ധതി നടപ്പാക്കാൻ തയ്യാറാ കുന്നത്.കേന്ദ്രം സംസ്ഥാനത്തിനെതിരേ നടത്തിയ ഉപരോധം വിജയിക്കുന്നുവെന്നാണ് ഇത് കാണിക്കുന്നത്. ഇത്തരം സ്കൂളുകളിൽ എസ് സി ഇ ആർ ടി യുടെ സിലബസ് പഠിപ്പിക്കാമെന്നൊരു അനുവാദം വാങ്ങിയാൽ തത്ക്കാലം കേന്ദ്ര പാഠ്യപദ്ധതിയിൽ നിന്ന് വിദ്യാലയങ്ങളെ രക്ഷിക്കാൻ കഴിഞ്ഞേക്കും. അത്തരമൊരു പ്ര തീക്ഷ കേരള വിദ്യാഭ്യാസ വകുപ്പ് പുലർത്തുന്നുണ്ട്. എന്നാലും ദേശീയ വിദ്യാഭ്യാസനയത്തിലെ മറ്റ് ഘടകങ്ങ ൾ നിലനിൽക്കും.

അതേസമയം എസ് എസ് കെ പദ്ധതിക്ക് ഇനിയൊരു തുടർച്ചയുണ്ടായാൽ അത് ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കുകയെന്ന തുറന്ന ലക്ഷ്യത്തോടൊവും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. പിടിച്ചതിനേക്കാൾ വലുതാവും മാളത്തിൽ എന്നർത്ഥം.

https://www.facebook.com/share/p/1EQLZykmTT/

Leave a Reply

Your email address will not be published. Required fields are marked *