ജൈവവൈവിധ്യവും പരിസ്ഥിതിയും പ്രകാശിപ്പിച്ചു.

ശാസ്ത്രവും അറിവും
തടസ്സങ്ങളില്ലാതെ
സാധാരണക്കാരിലെത്തണം
കെ.രാജൻ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന 1177-ാമത് പുസ്തകമായ ഡോ.ജോർജ്ജ് സി തോമസ് രചിച്ച ,ജൈവവൈവിധ്യവും പരിസ്ഥിതിയും പ്രകാശിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ബഹു.റവന്യൂ വകുപ്പു മന്ത്രി കെ. രാജൻ.
2026 ജനുവരി 3 ന് വൈകീട്ട് 5 മണിക്ക് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടന്ന ചടങ്ങിൽ
ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ ഡോ.എ.കെ ശിനിഷ പുസ്തകം സ്വീകരിച്ചു. വനമേഖലയിൽ യൂക്കാലിയും മാഞ്ചിയവും പോലുള്ള മരങ്ങൾ നട്ടുവളർത്തിയതിന്റെ ദുരന്തമാണ് കാടിന്റെ സ്വാഭാവിക ജൈവവൈവിധ്യം നശിക്കുയും കാട്ടിൽ നിന്ന് വന്യമൃഗങ്ങൾ ജലവും ഭക്ഷണവും തേടി നാട്ടിലേക്കിറങ്ങുന്നത് എന്ന് അദ്ദേഹം പറഞ്ഞു.ശാസ്ത്രവും അറിവും സാധാരണക്കാരിലേക്ക് തടസ്സങ്ങളില്ലാതെ ഒഴുകി പരക്കണമെന്നും ശാസ്ത്രാവബോധവും പാരിസ്ഥിതിക ബോധവുമുള്ള ഒരു ജനത ഉയർന്നുവരാൻ ഈ പുസ്തകത്തിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡംഗവും കാർഷിക സർവ്വകലാശാലയിലെ അധ്യാപികയുമായ ഡോ. മിനിമോൾ ജെ.എസ് പുസ്ത പരിചയം നടത്തി.
പരിഷത്ത് മുൻ പ്രസിഡണ്ടും കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവുമായ ഡോ. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ , ശാസ്ത്രാവബോധ സമിതി കൺവീനർ സി.ബാലചന്ദ്രൻ ,
പരിഷത്ത് ജില്ലാ വൈ.പ്രസിഡണ്ട് കെ.കെ കസീമ ,കാർഷിക സർവ്വകലാശാലയിലെ ഫോറസ്റ്റ് ബയോളജി & ഇംപ്രൂവ്മെന്റ് വകുപ്പു മോധാവിയും കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡംഗവുമായ ഡോ. സന്തോഷ് കുമാർ എ.വി ,
ഡോ.ശിനിഷ എ കെ , അധ്യാപികശ്രീകൃഷ്ണ കോളജ് ഗുരുവായൂർ എന്നിവർ സംസാരിച്ചു.
