ഉടൻ പ്രസിദ്ധീകരിക്കുന്നു……. ശാസ്ത്ര കലാജാഥയുടെ ചരിത്ര ഗാഥ  തയ്യാറാക്കിയത് – എൻ. വേണു ഗോപാലൻ ( വൈക്കം )

0

 

ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്ര പ്രചാരണത്തിനു വേണ്ടി കേരള സമൂഹത്തിൽ അവതരിപ്പിച്ച ഏറ്റവും മികച്ച ബഹുജന വിദ്യാഭ്യാസ പരിപാടിയാണ് ശാസ്ത്ര കലാജാഥകൾ. 1980 മുതലാണ്
പരിഷത്തിനെ ഏറെ ജനകീയമാക്കിയ കലാജാഥകളുടെ തുടക്കം.

കലാജാഥകളുടെ ചരിത്രവഴികൾ സമഗ്രമായി പ്രതിപാദിക്കുന്ന 
ശാസ്ത്ര കലാജാഥയുടെ ചരിത്ര ഗാഥ എന്ന പുസ്തകം പ്രസിദ്ധീകരണത്തിന് തയ്യാറായിരിക്കുന്നു. എൻ. വേണുഗോപാലനാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

പത്ത് അധ്യായങ്ങളും നാനൂറ്റി അൻപതോളം പേജുകളുമുള്ള ഈ പുസ്തകത്തിൽ കലാജാഥയുടെ നാൽപ്പത്തിമൂന്നുവർഷത്തെ ചരിത്രം വളരെ വിശദമായിത്തന്നെ പ്രതിപാദിച്ചിട്ടുണ്ട്.
ശാസ്ത്ര പ്രചാരകർക്കും
കലാജാഥകളുടെ ചരിത്രം പഠിയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഏറെ പ്രയോജനകരമായിരിക്കും ഈ ഗ്രന്ഥം എന്നതിൽ സംശയമില്ല.

പുസ്തകത്തിൻ്റെ മുഖവില – 800രൂപ
പ്രി- പബ്ലിക്കേഷൻ വില – 500 രൂപ

Leave a Reply

Your email address will not be published. Required fields are marked *