ക്വാണ്ടം പൂച്ചയെ വരവേൽക്കാൻ കോഴിക്കോട് ഒരുങ്ങുന്നു

0

കോഴിക്കോട്: ക്വാണ്ടം സയൻസിൻ്റെയും ടെക്നോളജിയുടെയും നൂറാം വാർഷികത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സംഘടിപിക്കുന്ന ക്വാണ്ടം സെഞ്ച്വറി എക്സിബിഷൻ 2025 ഡിസംബർ 24 മുതൽ 30 വരെ കോഴിക്കോട് റീജ്യനൽ സയൻസ്  സെൻ്റർ & പ്ലാനറ്റോറിയത്തിൽ നടക്കും. കോഴിക്കോട് ജില്ലയിലെ പ്രദർശനത്തിൻ്റെ വിജയകരമായ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. ഒക്ടോബർ 25 ന് കോഴിക്കോട് പരിഷത്ത് ഭവനിൽ ചേർന്ന സംഘാടക സമിതി രൂപീകരണത്തിൽ ക്വാണ്ടം പ്രദർശന ജില്ലാ സെൽ കൺവീനർ ഹരീഷ് ഹർഷ സ്വാഗതം പറഞ്ഞു. നിർവ്വാഹക സമിതി അംഗം പി കെ സതീശ് അദ്ധ്യക്ഷതവഹിച്ചു. നിർവ്വാഹക സമിതി അംഗം ഡോ.റസീന എക്സിബിഷൻ വിശദീകരണം നടത്തി. തുടർന്ന് ഡോ. കെ പി അരവിന്ദൻ, പ്രൊഫ. കെ പാപ്പൂടി, പ്രൊഫ. ടി പി കുഞ്ഞിക്കണൻ, പ്രൊഫ. കെ ശ്രീധരൻ, മാസിക മാനേജിങ്ങ് എഡിറ്റർ പി എം വിനോദ്കുമാർ, ജില്ലാ സെക്രട്ടറി പി ബിജു, എ പി പ്രേമാനന്ദൻ, കെ ശതീശൻ, പി രമേശൻ, വിജീഷ് പരവരി , ബാലാജി ,എം സി സജീവന്‍, ടി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ക്വാണ്ടം സെഞ്ചറി ബോക്സ് ജില്ലാ പ്രകാശനം – പ്രെഫ.കെ ശ്രീധരന് ക്വാണ്ടം സെഞ്ചറി ബോക്സ് നല്‍കി ഡോ.കെ പി അരവിന്ദന്‍ നിര്‍വഹിക്കുന്നു

പ്രദർശനത്തിൻ്റെ വിജയകരമായ നടത്തിപ്പിന് കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്, മുൻ എം എൽ എ  എ പ്രദീപ് കുമാർ, റീജ്യനൽ സയൻസ് സെൻ്റർ ഡയറക്ടർ എന്നിവർ രക്ഷാധികാരികളായി സംഘാടകസമിതിയും ഡോ. പ്രസാദ് അലക്സ് കൺവീനറും പ്രൊഫ. കെ പാപ്പൂട്ടി ചെയർമാനുമായ അക്കാദമിക് കമ്മിറ്റി, ടി ബാലകൃഷ്ണൻ കൺവീനറും എ പി പ്രേമാനന്ദൻ ചെയർമാനുമായ എക്സിബിഷൻ മാനേജ്മെൻ് കമ്മിറ്റി, പി എം വിനോദ്കുമാർ കൺവീനറും കെ. ഗണേശൻ ചെയർമാനുമായ സാമ്പത്തിക കമ്മിറ്റി, പി കെ മുരളി കൺവീനർ രജീഷ് വി ചെയർമാനുമായ  പ്രചാരണ കമ്മിറ്റി എന്നിവയും രൂപീകരിച്ചു. ജില്ലയിലെ നിർവ്വാഹക സമിതി അംഗങ്ങൾ ജില്ലാ ഭാരവാഹികൾ വിവിധ സംഘാടക സമിതി കമ്മിറ്റികളുടെ ചെയർമാൻമാർ കൺവീനർമാർ എന്നിവർ അടങ്ങിയ ജില്ലാസെൽ എക്സിബിഷൻ സംഘടക സമിതിയുടെ എക്സിക്യുട്ടീവ് കമ്മിറ്റിയായി പ്രവർത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *