ക്വാണ്ടം പൂച്ചയുടെ കേരള പര്യടനം ഒരുക്കങ്ങൾക്ക് തുടക്കമായി.  

ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പുരോഗതിയിൽ ഏറെ മാറ്റങ്ങൾക്ക് കാരണമായതും ഭാവിയിൽ വലിയ മാറ്റങ്ങൾക്ക് കരുത്തേകുന്നതുമായ ക്വാണ്ടം സയൻസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഏറെ സങ്കീർണ്ണതകൾ നിറഞ്ഞ ഈ ശാസ്ത്ര ശാഖ സ്കൂൾ- കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പരിചയപ്പെടുത്തുന്ന ക്യൂറേറ് ചെയ്ത ശാസ്ത്രപ്രദർശനം സി വി രാമൻ ദിനമായ നവംബർ 7 മുതൽ 10 ദിവസം കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ ശാസ്ത്ര സമൂഹ കേന്ദ്രത്തിൽ വച്ച് നടക്കുന്നു.

പരീക്ഷണങ്ങൾ, മോഡലുകൾ, വി ആർ – ലേസർ പ്രദർശനങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന എക്സിബിഷന്റെ അടയാളമായ ക്വാണ്ടം പൂച്ച ഒരുങ്ങി ക്കഴിഞ്ഞു. പ്രദർശനത്തിന്റെ കർട്ടൻ റൈസർ വ്യവസായ- നിയമ- കയർ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു . കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ജുനൈദ് ബുഷ്രി അധ്യക്ഷത വഹിച്ച യോഗത്തിൽ ശാസ്ത്ര സമൂഹകേന്ദ്രം ഡയറക്ടർ ഡോ. പി ഷൈജു സ്വാഗതം പറഞ്ഞു.

മുൻ വൈസ് ചാൻസിലർ പ്രൊഫ. കെ എൻ മധുസൂദനൻ, സിൻഡിക്കേറ്റ് അംഗം പ്രൊ. ജി സന്തോഷ് കുമാർ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ജി സ്റ്റാലിൻ, ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് സി എം ശശിധരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം ജയന്തി എസ് പണിക്കർ നന്ദി പറഞ്ഞു.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ശാസ്ത്ര സമൂഹ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ഓൺലൈൻ പ്രസിദ്ധീകരണമായ ലൂക്ക എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രദർശനം തുടർന്നുള്ള മാസങ്ങളിൽ കേരളത്തിലെ എല്ലാ ജില്ലകളിലെയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കും.

 

 

1 thought on “ക്വാണ്ടം പൂച്ച എറണാകുളത്ത്

Leave a Reply

Your email address will not be published. Required fields are marked *