ആലപ്പുഴ ക്വാണ്ടം സെഞ്ച്വറി പ്രദർശനം: എക്സ്പ്ലൈനേഴ്സിനുള്ള സർട്ടിഫിക്കറ്റ്  വിതരണം നടത്തി

0


ചേർത്തല:
കേരള ശാസ്ത്രസാഹിത്യ പരിഷത്തും, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല(കുസാറ്റ്) യും, ലൂക്ക സയൻസ് പോർട്ടലും ചേർന്ന്  ചേർത്തല സെൻ്റ്. മൈക്കിൾസ് കോളേജിൻ്റെ സഹകരണത്തോടെ നടത്തിയ “ക്വാണ്ടം സെഞ്ച്വറി” ശാസ്ത്രപ്രദർശനത്തിൽ പങ്കെടുത്ത സയൻസ് എക്സ്പ്ലൈനേഴ്സിനുള്ള സർട്ടിഫിക്കറ്റ് വിതരണം 24.02.26 ചൊവ്വാഴ്ച
ചേർത്തല സെൻ്റ്.മൈക്കിൾസ് കോളേജിൽ  നടന്നു.

വൈസ് പ്രൻസിപ്പൽ ഡോ. ആൻ്റണി കുര്യാക്കോസ് സ്വാഗതം പറഞ്ഞു. കോളേജ് പ്രൻസിപ്പൽ ഡോ. സിന്ധു എസ്. നായർ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനറായ ഡോ. റ്റി. പ്രദീപ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.

മുഖ്യാതിഥിയായ ഡോ.എം.ജി. മനോജ് (കുസാറ്റ്) ക്വാണ്ടം പ്രദർശനത്തെക്കുറിച്ച് ലഘു പ്രഭാഷണം നടത്തി, വിദ്യാർത്ഥികൾക്കു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു, അനുബന്ധ പരിപാടിയായി നടത്തിയ “റീൽ നിർമ്മാണ മത്സര” വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.

പ്രദർശനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച വിദ്യാർത്ഥി എക്സ്പ്ലൈനേഴ്സിനെയും സംഘാടകരെയും ചടങ്ങിൽ അഭിനന്ദിച്ചു.
അഡ്വ. സി.ആർ. ശ്രീരാജ് നന്ദി രേഖപ്പെടുത്തി.

സ്വാഗത സംഘം കൺവീനർ ഡോ. പി മനോജ്‌,ഡോ.ധ്വജം ഡി. ബി ,ഡോ. ബീന ജെയിംസ്, സീന എലിസബത്ത് ജോർജ്ജ്, ലിയ ജോസ് എം , ഡോ. മിനി പി എ ,ഡോ. സനീഷ് സെബാസ്റ്റ്യൻ എന്നിവർ കോളേജിനെ പ്രതിനിധീകരിച്ചു.

ഡോ. വി എൻ ജയചന്ദ്രൻ, കെ പൊന്നമ്മ ടീച്ചർ, എൻ ആർ ബാലകൃഷ്ണൻ, അരവിന്ദ് നെടുമുടി, വി കെ മഹേശൻ, സോമൻ കെ വട്ടത്തറ, ആർ രഞ്ജിത്ത്, കെ ദാസപ്പൻ എന്നിവർ സംബന്ധിച്ചു.

സർട്ടിഫിക്കറ്റ് വിതരണം കൂടുതൽ ചിത്രങ്ങൾ

 

Leave a Reply

Your email address will not be published. Required fields are marked *