ഷാർജ പുസ്തകമേളയിൽ  പരിഷദ് സ്റ്റാൾ തുറന്നു.

0

പുസ്തകസ്റ്റാൾ വൈശാഖൻ തമ്പിയും വിജയകുമാർ ബ്ലാത്തൂരും ചേർന്ന് ഉൽഘാടനം ചെയ്തു

ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിൽ ഒന്നായ ഷാർജ പുസ്തകമേളയുടെ 44 -മത് എഡിഷനിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്റ്റാൾ തുറന്നു.

2025 നവംബർ 5  മുതൽ 16 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തകമേളയിൽ ഹാൾ നമ്പർ 7 ൽ ZD-2 ആണ് പരിഷദ് സ്റ്റാൾ. പരിഷദ് സ്റ്റാളിന്റെ ഉദ്ഘാടനം ശാസ്ത്രഗതി എഡിറ്റോറിയൽ ബോർഡ് അംഗം ഡോ .വൈശാഖൻ തമ്പിയും ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം  വിജയകുമാർ ബ്ളാത്തൂരും ചേർന്ന് നിർവഹിച്ചു.

ഇത് പത്താം തവണയാണ് പരിഷത്ത് ഷാർജ പുസ്‌തമേള യിൽ പങ്കെടുക്കുന്നത്

പരിഷത്തിന്റെ ഇരുനൂറിൽപ്പരം പുസ്തകങ്ങൾക്കൊപ്പം നാഷണൽ ബുക്ക് ട്രസ്റ്റിൻ്റെ  കുട്ടികൾക്കുള്ള ഇംഗ്ലീഷ് പുസ്തകങ്ങളും

ലൂക്ക ക്വാണ്ടം വിജ്ഞാന പെട്ടിയും സ്റ്റാളിൽ ലഭ്യമാണ്. പരിഷദ് മാസികളുടെ വരിക്കാരാകാനുള്ള സൗകര്യവും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട് .

യു എ ഇ യിലെ ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി പ്രവർത്തകരാണ് സ്റ്റാളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *