ശാസ്ത്രഗതി ശാസ്ത്ര കഥാപുരസ്കാരം
ഒന്നാംസമ്മാനം – 10000 രൂപ
രണ്ടാം സമ്മാനം – 5000 രൂപ
മൂന്നാം സമ്മാനം -3000 രൂപ
സൃഷ്ടികൾ ലഭിക്കേണ്ട അവസാന തീയതി 30.12. 2025

ശാസ്ത്രഗതി മാസികയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശാസ്ത്രഗതി ശാസ്ത്ര കഥാ പുരസ്കാരത്തിനു വേണ്ടി സൃഷ്ടികൾ ക്ഷണിക്കുന്നു.
ഒന്നാംസമ്മാനം – 10000 രൂപ
രണ്ടാം സമ്മാനം – 5000 രൂപ
മൂന്നാം സമ്മാനം -3000 രൂപ
നിബന്ധനകൾ
1. സൃഷ്ടികൾ മൗലികമായിരിക്കണം. പുനരാഖ്യാനമോ വിവർത്തനമോ മുമ്പ് ഏതെങ്കിലും മാധ്യമത്തിൽ പ്രസീദ്ധീകരിച്ചതോ ആകാൻ പാടില്ല.
2. എഡിറ്റ് ചെയ്യാനാകുന്നതും പി ഡി എഫ് ഫോർമാറ്റിലുള്ളതുമായ കോപ്പികൾ ശാസ്ത്രഗതിയുടെ വിലാസത്തിൽ ഇ – മെയിൽ ചെയ്യേണ്ടതാണ്.
3. ടൈപ്പുചെയ്ത കോപ്പി എ 4 വലുപ്പത്തിൽ 6 പുറത്തിൽ കവിയാൻ പാടില്ല.
4. സൃഷ്ടി മുമ്പ് ഒരു മാധ്യമത്തിലും പ്രസിദ്ധീകരിച്ചിട്ടില്ലായെന്ന സ്വയം സാക്ഷ്യപ്പെടുത്തിയ കത്തും പാസ്പോർട്ട് സൈസ് ഫോട്ടോയും ഏതാനും വാക്കുകളിൽ സ്വയം പരിചയപ്പെടുത്തുന്ന രേഖയും സൃഷ്ടിയോടൊപ്പം അയയ്ക്കണം .
5. സൃഷ്ടികൾ ലഭിക്കേണ്ട അവസാന തീയതി 30.12. 2025
6. തിരെഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികർ പ്രസിദ്ധീകരിക്കുന്നതിനുള്ള അവകാശം ശാസ്ത്രഗതി പത്രാധിപ സമിതിയിലും പ്രസിദ്ധീകരണ സമിതിയിലും നിക്ഷിപ്തമായിരിക്കും.
7. പ്രസിദ്ധീകരിയ്ക്കാത്തവ തിരിച്ചയ്ക്കുന്നതല്ല.
8. പത്രാധിപ സമിതിയുടെ ഇക്കാര്യത്തിലുള്ള തീരുമാനം അന്തിമമായിരിക്കും.
സൃഷ്ടികൾ അയയ്ക്കേണ്ട വിലാസം
പത്രാധിപർ, ശാസ്ത്രഗതി, പരിഷദ് ഭവൻ,
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്,
തിരുവനന്തപുരം – 695001
ഇ – മെയിൽ
[email protected]
