നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധറാലി സംഘടിപ്പിച്ചു

തിരുവനന്തപുരം: നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധറാലി സംഘടിപ്പിച്ചു. ആയുര്‍വേദ കോളേജ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ റാലി മുന്‍ സംസ്ഥാന പ്രസിഡന്റ് ടി. രാധാമണി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ജനാധിപത്യപരമായി പരിഗണിച്ച് അനുകൂലമായ നടപടികള്‍ സ്വീകരിക്കാതെ സമരത്തെ അതിക്രമത്തിലൂടെ നേരിടുന്ന കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണമെന്ന് ടി. രാധാമണി അഭിപ്രായപ്പെട്ടു. റാലി സെക്രട്ടറിയേറ്റ് നടയില്‍ സമാപിച്ചു. ജില്ലാ പ്രസിഡന്റ് ബി. നാഗപ്പന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ജനറല്‍ സെക്രട്ടറി കെ.കെ. കൃഷ്ണകുമാര്‍, സംസ്ഥാന സെക്രട്ടറി അഡ്വ. വി.കെ. നന്ദനന്‍, യേശുദാസന്‍, അനില്‍ നാരായണര്, എന്‍. ജയരാജി എന്നിവര്‍ സംസാരിച്ചു.
