കണിയാമ്പറ്റ യൂണിറ്റ് വാർഷിക സമ്മേളനം
ലൂക്കാ സയൻസ് കലണ്ടർ പ്രചാരണം ആരംഭിച്ചു.

കണിയാമ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണിയാമ്പറ്റ യൂണിറ്റ് വാർഷിക സമ്മേളനം പരിഷത്ത് മേഖലാ ഐ.ടി-നവമാധ്യമ കൺവീനർ ടി ടി അശ്വിൻ ജോസഫ് ‘ജീവിതശൈലീ രോഗങ്ങളും ആരോഗ്യശീലങ്ങളും’ വിഷയമവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് പി ബി ഭാനുമോൻ അധ്യക്ഷനായി. കൽപ്പറ്റ മേഖലാ ട്രഷറർ എം .പി മത്തായി സംഘടനാരേഖ അവതരിപ്പിച്ചു. കേന്ദ്ര നിർവാഹക സമിതിയംഗവും മേഖലാ സെക്രട്ടറിയുമായ കെ .എ അഭിജിത്ത് ജില്ലാ-മേഖലാ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ടി. ടി ജോസഫ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി. കെ കരുണാകരൻ, കെ .ജി ശൈലജ, ശ്രീജ ഗോവിന്ദൻ എന്നിവർ സംസാരിച്ചു. ലൂക്ക സയൻസ് കലണ്ടറിന്റെ യൂണിറ്റുതല പ്രചാരണ ആരംഭിച്ചു.
ഭാരവാഹികൾ
പി ബി .ഭാനുമോൻ (പ്രസിഡൻ്റ്), പി കെ കരുണാകരൻ (വൈസ് പ്രസിഡൻ്റ്), ടി .ടി ജോസഫ് (സെക്രട്ടറി), സണ്ണി പോൾ (ജോ. സെക്രട്ടറി)
