ചീക്കല്ലൂർ യൂണിറ്റിൽ ദൃശ്യോത്സവം

ചീക്കല്ലൂർ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ലെൻസ് ഫിലിം ക്ലബ്ബിന്റെയും ജാനകി ദർശന യുറീക്ക ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ദർശന ലൈബ്രറിയിൽ ദൃശ്യോത്സവം എന്ന പേരിൽ ചലച്ചിത്ര പ്രദർശനം സംഘടിപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചീക്കല്ലൂർ യൂണിറ്റ് പ്രസിഡന്റ് ജിഷ്ണു ജയാനന്ദൻ അധ്യക്ഷനായി. കേന്ദ്ര നിർവാഹക സമിതിയംഗവും കൽപ്പറ്റ മേഖല സെക്രട്ടറിയും ലെൻസ് ഫിലിം ക്ലബ്ബ് കൺവീനറുമായ കെ എ അഭിജിത്ത് ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം ദേവകുമാർ വിഷയാവതരണം നടത്തി. ശാസ്ത്രസാഹിത്യ പരിഷത്ത് ചീക്കല്ലൂർ യൂണിറ്റ് സെക്രട്ടറി പി അശോകൻ, ദർശന ലൈബ്രറി പ്രസിഡന്റ് ശിവൻ പള്ളിപ്പാട്, സെക്രട്ടറി പി ബിജു, പി സജീവൻ, എസ് ഷീബ, കെ വി ഉമ, അക്ഷത കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
സാമൂഹ്യ പ്രതിബദ്ധതയുള്ളതും പ്രസക്തിയുള്ളതും ശാസ്ത്ര വിഷയസംബന്ധവുമായ ചലച്ചിത്രങ്ങൾ, ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ, ഡോക്യുഫിക്ഷൻ, ശാസ്ത്രഗാനങ്ങൾ തുടങ്ങിയവയാണ് തുടർന്ന് എല്ലാ മാസവും പ്രദർശിപ്പിക്കുക.
