പാലസ്തീൻ : അധിനിവേശവും ചെറുത്തുനിൽപ്പും പാനൽ ചർച്ച.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാര്യവട്ടം ക്യാമ്പസ് യൂണിറ്റും, ഡിപ്പാർട്മെന്റ് ഓഫ് ഹിസ്റ്ററിയും സംയുക്തമായി പാലസ്തീൻ : അധിനിവേശവും ചെറുത്തുനിൽപ്പും” എന്ന വിഷയത്തിൽ ഹിസ്റ്ററി ഡിപ്പാർട്മെന്റ് സെമിനാർ ഹാളിൽവെച്ച് നടത്തിയ പാനൽ ചർച്ചയിൽ സജാദ് ഇബ്രാഹിം ( പ്രൊഫസർ, പൊളിറ്റിക്കൽ സയൻസ്, കേരള സർവകലാശാല, കാര്യവട്ടം ക്യാമ്പസ് ), ഷാജി വർക്കി ( എമിരറ്റസ് പ്രൊഫസർ പൊളിറ്റിക്കൽ സയൻസ്, കേരള സർവകലാശാല, കാര്യവട്ടം ക്യാമ്പസ് ), ജോസഫ് ആന്റണി (റിട്ട: പ്രൊഫസർ, പൊളിറ്റിക്കൽ സയൻസ്, കേരള സർവകലാശാല, കാര്യവട്ടം ക്യാമ്പസ് ) ഷാജി എ ( വകുപ്പ് മേധാവി, പ്രൊഫസർ, ഹിസ്റ്ററി ഡിപ്പാർട്മെന്റ്, കേരള സർവകലാശാല, കാര്യവട്ടം ക്യാമ്പസ് ) എന്നിവർ സംസാരിച്ചു. രാജീവ് കുന്നത് ( അസിസ്റ്റന്റ് പ്രൊഫസർ, ഇസ്ലാമിക് & വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്, കേരള സർവകലാശാല, കാര്യവട്ടം ക്യാമ്പസ് )മോഡറേറ്ററായി. കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ പ്രതിനിധീകരിച്ചു മാനസ് എം എസ്സ് നിതിൻ വിജയൻ ( ഗവേഷക യൂണിയൻ ജനറൽ സെക്രട്ടറി) അഭിനവ് മാനസ് (എക്സിക്യൂട്ടീവ് അംഗം) തുടങ്ങിയവർ സംസാരിച്ചു.
