ആവേശമായ്…… ചെമ്രക്കാട്ടൂർ യൂണിറ്റ് വാർഷികം 


അരീക്കോട്  മേഖലയിലെ ചെമ്രക്കാട്ടൂർ യൂണിറ്റ് വാർഷികം ആവേശകരമായി…
31 – 12 – 2025 ന് 6 മണി മുതൽ പ്രേമൻ ചെമ്രക്കാട്ടൂരിൻ്റെ വീട്ടിൽ വെച്ച് നടന്ന വാർഷികത്തിൽ
35 പേർ പങ്കെടുത്തു…

സി.പി. സുരേഷ് ബാബു, മേഖല സെക്രട്ടറി കെ.കെ വേണുഗോപാൽ, ജലീൽ പുളിയക്കോട് , സി.പി സുഭാഷ് , സി.മഞ്ജുള  എന്നിവർ നേതൃത്വം നൽകി. യൂണിറ്റ് സെക്രട്ടറി ബിന്ദു  റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി. സുരേഷ് സംഘടനാ രേഖ, കെ.കെ. വേണു ഭാവി പ്രവർത്തനങ്ങൾ എന്നിവ അവതരിപ്പിച്ചു. സജീവമായ ചർച്ച നടന്നു.അഖില അധ്യക്ഷയായി.
യൂണിറ്റ് സെക്രട്ടറിയായി അഖിലയെയും യൂണിറ്റ് പ്രസിഡണ്ടായി ഗീതു ടി .വി യേയും തെരഞ്ഞെടുത്തു.
കൗമാര ക്യാമ്പയിൻ ഊർജ്ജിതമായി സംഘടിപ്പിക്കുക എന്നതാണ് ആദ്യ ഭാവിപ്രവർത്തനമായി ഏറ്റെടുത്തത്.

തുടർന്ന് യൂണിറ്റ് കുടുംബ സംഗമവും കലാപരിപാടികളും
നടന്നു…
രാത്രി പുതുവർഷത്തെ സ്വീകരിച്ചു കൊണ്ടാണ് യൂണിറ്റ് വാർഷികം സമാപിച്ചത്.

You may have missed