വി.കെ.എസ് ശാസ്ത്ര സാംസ്ക്കാരി കോൽസവം – 2024
വി.കെ.എസ് ശാസ്ത്ര സാംസ്ക്കാരി കോൽസവം – 2024
രണ്ടാം ദിനം സെഷൻ. 2
വിഷയം – 21-ാം നൂറ്റാണ്ടിലെ മലയാളി കുടുംബജീവിതം
വിഷയാവതരണം – ഡോ. ജെ. ദേവിക
വി.കെ.എസ് ശാസ്ത്ര സാംസ്ക്കാരി കോൽസവം രണ്ടാം ദിനത്തിലെ രണ്ടാം സെഷൻ വി.കെ. എസ് ചിട്ടപ്പെടുത്തിയ ഗാനാലാപനത്തോടെ ആരംഭിച്ചു. ഡോ. ജെ ദേവിക 21-ാം നൂറ്റാണ്ടിലെ മലയാളി കുടുംബജീവിതം എന്ന വിഷയം അവതരിപ്പിച്ചു മലയാളി കുടുംബ ജീവിതങ്ങളുടെ പ്രത്യയശാസ്ത്ര ഉള്ളടക്കം ജാതിബദ്ധമായി തന്നെ തുടരുന്നു. സ്വത്ത് സ്വജാതിയിൽ നിലനിർത്തുന്നതിന് വേണ്ടിയാണ് ജാതിബദ്ധമായ വിവാഹങ്ങളെ മുറുകെ പിടിക്കുന്നത്. ഋണ മൂലധനം മലയാളി കുടുംബജീവിതത്തിൽ പിടിമുറിക്കി ക്കൊണ്ടിരിക്കുന്നു. വിഷയമതരിപ്പിച്ചു കൊണ്ട് ഡോ. ദേവിക പറഞ്ഞു. ഡോ. കെ.ജെ. ഷൈൻ ടീച്ചർ , ഡോ. എൻ. എസ്. ജലജ , ഡോ. സംഗമേശ്വരൻ എന്നിവർ വിഷയത്തോട്പ്രതികരിച്ചു കൊണ്ട് സംസാരിച്ചു. സംസ്ഥാന ജൻ്റർ വിഷയ സമിതി കൺവീനർ ഈ .വിലാസിനി മോഡറേറ്ററായിരുന്നു. പ്രൊഫ. ഷാജി സ്വാഗതവും കെ.ആർ. ശാന്തിദേവി നന്ദിയും പറഞ്ഞു.