ദേശീയ പുരസ്കാരം ലഭിച്ച തൃപ്പൂണിത്തുറ മേഖല സെക്രട്ടറി ശ്രീ വി കെ ജയന് ജന്മനാടിന്റെ ആദരവ്.

ദേശീയ പുരസ്കാരം ലഭിച്ച തൃപ്പൂണിത്തുറ മേഖല സെക്രട്ടറി ശ്രീ വി കെ ജയന് ജന്മനാടിന്റെ ആദരവ്.

ശ്രീ കെ ബാബു MLA സംസാരിക്കുന്നു

എറണാകുളം ജില്ല : 26-ഡിസം.-2025 – തൃപ്പൂണിത്തുറ മേഖല സെക്രട്ടറി ആയ ശ്രീ വി കെ ജയന് കേന്ദ്ര ടെക്സ്റ്റൈൽസ്- ഹാൻടിക്രാഫ്റ്റ്  മന്ത്രാലയത്തിന്റെ ടെറകോട്ട ശില്പത്തിനുള്ള ദേശീയ പുരസ്കാരം നേടിയത്തിന്റെ അനുമോദനയോഗം എരൂർ നോർത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ – എരൂർ കോഴിവെട്ടുംവെളി ഗ്രൌണ്ടിൽ സംഘടിപ്പിച്ചു.   യൂണിറ്റ് പ്രസിഡണ്ട് ശ്രീ കെ ബി സുബ്രമണ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ ബാബു MLA  ഉദ്ഘാടനം നിർവ്വഹിച്ച് ആദരവു നല്കി.  യൂണിറ്റ് സെക്രട്ടറി ഗീവർഗീസ് ഫ്രാൻസിസ് സ്വാഗതവും ആമുഖവും അവതരിപ്പിച്ചു.  കൌൺസിലർമാരായ  പ്രസീത മിജു, പ്രവീൺ പരായന്താനം, ബിന്ദു ശൈലേന്ദ്രൻ,  സംസ്ഥാന നിർവാഹക സമിതിയംഗം പി  എ തങ്കച്ചൻ, ജില്ല സെക്രട്ടറി പി കെ വാസു , മേഖലയെ പ്രതിനിധീകരിച്ച്  ടി എസ് മനോജ് കുമാർ, യൂണിറ്റ് സ്ഥാപക  പ്രസിഡണ്ട് മോഹൻദാസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.   പ്രദേശത്തെ എല്ലാ പ്രധാന സംഘടനകളെയും പ്രതിനിധീകരിച്ചുള്ള പ്രതിനിധികൾ ആദരവ് നല്കി.  യോഗത്തിൽ സംബന്ധിച്ച കൌൺസിലർമാർക്ക് മേഖല വികസന സമിതി കൺവീനർ ഡോ. ആർ ശശികുമാർനാളത്തെ തൃപ്പൂണിത്തുറ” വികസന പത്രിക നല്കി.

യൂണിറ്റ് പ്രവർത്തകരോടൊപ്പം

 

 

 

 

 

 

 

 

 

 

 

കൌൺസിലർമാർക്ക് മേഖല വികസന സമിതി കൺവീനർ ഡോ. ആർ ശശികുമാർ വികസന പത്രിക കൈമാറുന്നു.

 

 

 

 

 

 

 

 

You may have missed