ഇന്ത്യൻ ഭരണഘടന@77 – പ്രത്യാശകളും വെല്ലുവിളികളും പ്രഭാഷണം

കാര്യവട്ടം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാര്യവട്ടം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 77 മത് റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് തുണ്ടത്തിൽ മാധവ വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ “ഇന്ത്യൻ ഭരണഘടന@77 – പ്രത്യാശകളും വെല്ലുവിളികളും” എന്ന വിഷയത്തിൽ കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ് പൊളിറ്റിക്കൽ സയൻസ് വിഭാഗം ഗസ്റ്റ് ലെക്ചറർ ഡോ.വിനീഷ ക്ലാസ് നയിച്ചു.
കാര്യവട്ടം യൂണിറ്റ് സെക്രട്ടറി ഏ.കെ ശരശ്ചന്ദ്രൻ കുട്ടികൾക്ക് പരിഷത്തിനെ പരിചയപ്പെടുത്തി സംസാരിച്ചു.
യൂണിറ്റ് വൈസ് പ്രസിഡൻറ് ശ്രീലത റിപ്പബ്ലിക് ദിന സന്ദേശം നൽകി.
സ്കൂളിലെ ചരിത്ര വിഭാഗം അധ്യാപകൻ സുധീഷ് കുമാർ സ്വാഗതവും പൊളിറ്റിക്സ് അധ്യാപിക സന്ധ്യ നന്ദിയും ആശംസിച്ചു. .
ഹയർ സെക്കൻഡറി വിഭാഗം പ്ലസ് വൺ ഹ്യൂമാനിറ്റിസ് കുട്ടികൾ ചർച്ചയിൽ
സജീവമായി പങ്കെടുത്തു.

