ശ്രീകൃഷ്ണപുരം ഗവ: എൻജിനീയറിങ്ങ് കോളേജിൽ ക്യാമ്പസ് ശാസ്ത്ര സമിതി രൂപീകരിച്ചു.

ശ്രീകൃഷ്ണപുരം ഗവ: എൻജിനീയറിങ്ങ് കോളേജിൽ ശാസ്തസാഹിത്യ പരിഷത്തിൻ്റെ സാങ്കേതികവിഭാഗം സാങ്കേതിൻ്റെ നേതൃത്വത്തിൽ ക്യാമ്പസ് ശാസ്ത്ര സമിതി രൂപീകരിച്ചു. ഡോ.ദുർഗാമാലതി അധ്യക്ഷത വഹിച്ച രൂപീകരണ യോഗത്തിൽ എൻ. എം . ഗീത പരിഷത്തിനെ പരിചയപ്പെടുത്തി. സാങ്കേതിൻ്റെ സ്റ്റേറ്റ് കോ ഓർഡിനേറ്റർ അഡ്വ.ജോസ് പരിഷത്തിൻ്റെ ശാസ്ത്രസാങ്കേതികരംഗത്തെ പ്രവർത്തനങ്ങളുടെ ലക്ഷ്യങ്ങൾ വിശദമാക്കി. ശസ്ത്രപ്രചരണത്തിൽ കുട്ടികൾക്ക് എങ്ങിനെ കണ്ണിചേരാമെന്നും പുതിയ സാങ്കേതികവിദ്യകൾ സാധാരണക്കാർക്ക് ഉപയോഗിക്കാനാവുന്നതാകണമെന്നും അതിനായി Skill development ആവശ്യമാണെന്നും വ്യക്തമാക്കി. കൂടാതെ ലൂക്കയെ പരിചയപ്പെടുത്തി. സിവിൽ വകുപ്പിലെ HOD കിരൺ ഇത്തരം പ്രവർത്തനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് പറഞ്ഞു. ഷഹീദയെ കോ – ഓർഡിനേറ്ററായി തെരഞ്ഞെടുത്തു.
