യുവസമിതി സാങ്കേതം സംസ്ഥാന സംഗമം ആലപ്പുഴ ജില്ലയിലെ ചേർത്തല IHRD എഞ്ചിനീയറിംഗ് കോളേജിൽ നടന്നു.

0

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ എഞ്ചിനീയറിംഗ് വിദ്യാർത്ഥി കൂട്ടായ്മയായ സാങ്കേതത്തിൻ്റെ സംസ്ഥാന സംഗമം 2026 ജനുവരി 10,11 തീയതികളിൽ ചേർത്തല IHRD എഞ്ചിനീയറിംഗ് കോളേജിൽ നടന്നു.

സംസ്ഥാനത്തെ വിവിധ എഞ്ചിനീയറിംഗ്, പോളിടെക്നിക് കോളേജുകളിൽ നിന്ന് വിദ്യാർത്ഥികൾ ദ്വിദിന ക്യാമ്പിൽ പങ്കെടുത്തു.

ബിജു നിടുവാലാരും ടീമിൻ്റെയും മഞ്ഞുരുക്കൽ സെഷനോടെയാണ ക്യാംപ് ആരംഭിച്ചത്.തുടർന്ന് “കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇന്നലെ ഇന്ന് നാളെ ” എന്ന വിഷയത്തിൽ ഡോ. കാവുമ്പായി ബാലകൃഷ്ണനും   “AI കാലത്തെ സ്കിൽ ഡെവലെപ്മെൻ്റ്” എന്ന വിഷയത്തിൽ ജോയ് സെബാസ്റ്റ്യനും (CEO ടെക്ജെൻഷ്യ)വിദ്യാർത്ഥികളുമായി സംവദിച്ചു.

ഉച്ച ഭക്ഷണത്തിന് ശേഷം ഗ്രൂപ്പ് ആക്റ്റിവിറ്റികൾ ബിജു നിടുവാലുരിൻ്റെ നേതൃത്വത്തിൽ നടന്നു, തുടർന്ന് ഗ്രൂപ്പുകളായി തവണക്കടവ് ബോട്ട് ജെട്ടിയിലെത്തി വൈക്കത്തേക്ക് ബോട്ട് യാത്ര നടത്തി, വൈക്കം സത്യാഗ്രഹ സ്മാരകം, ഇണ്ടംതുരുത്തി മന ( വൈക്കം ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് ) എന്നിവിടങ്ങൾ സന്ദർശിച്ചു. ലഘുഭക്ഷണത്തിന് ശേഷം വൈക്കത്തെ പെരിയാർ സ്മാരകം സന്ദർശിച്ച് വൈകിട്ട് 7 മണിയോടെ വൈക്കത്ത് നിന്നും തവണക്കടവിലേക്ക് ബോട്ട് കയറി.


രാത്രി നടന്ന സെഷനിൽ  സതീഷ് മാഷ് (IRTC) ” നാടിന് വേണ്ട സാങ്കേതികവിദ്യ ” വിഷയത്തിൽ അവതരണം നടത്തി.
രാത്രി 9.30 ന് ബഹു. കൃഷി മന്ത്രി പി പ്രസാദ് ക്യാമ്പിലെത്തി വിദ്യാർത്ഥികളോടെ സംസാരിച്ചു, ക്യാമ്പ് ഫയർ തുടങ്ങിയതിന് ശേഷമാണ് മടങ്ങിയത്.

രണ്ടാം ദിവസം
ആദ്യ സെഷനായി “Technical skills & Training opportunities Students need in Modern Era” എന്ന വിഷയത്തിൽ പ്രൊഫ. കുര്യൻ ദേവസ്യ,ഡോ ദീപ ഗോപിനാഥ് (K-Disc) എന്നിവർ സംസാരിച്ചു.

12ന് രണ്ടാമത്തെ സെഷൻ ആരംഭിച്ചു, “Web & Gender” മാഷയത്തിൽ ഡോ. നീരജ നന്ദിനി, ഡോ. സൂരജ് (കോട്ടയം MCH) വിദ്യാർത്ഥികളുമായി സംവദിച്ചു.
തുടർന്ന് ഉച്ച ഭക്ഷണത്തിന് ശേഷം വിവിധ വിഷയങ്ങളിലെ ഗ്രൂപ്പ് ചർച്ചയും, അവതരണവും നടന്നു, ക്യാമ്പിനെ കുറിച്ചുള്ള ഫീഡ്ബാക്കും വിദ്യാർത്ഥികൾ പറഞ്ഞു.

സമാപന സമ്മേളനത്തിൽ രജിത ടീച്ചർ (തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്) സംസാരിച്ചു.

ഡോ.റ്റി പ്രദീപ് ( ജില്ല പ്രസിഡൻ്റ്) ദിവാകരൻ മട്ടുമ്മൽ (യുവസമിതി സംസ്ഥാന കൺവീനർ)ഡോ. ജയന്തി എസ് (ലൂക്ക എഡിറ്റോറിയൽ ബോർഡംഗം) ജിസ്സ് ജോസഫ് (യുവസമിതി ചെയർപേഴ്സൺ)അഡ്വ ജോസ് പി ജോസഫ് (സാങ്കേതം കൺവീനർ), ആസാദ് നികർത്തിൽ,അഡ്വ.ജെസൽ ന ജലീൽ, പ്രവീൺ എം എസ് (പത്തനംതിട്ട ജില്ല ജോ. സെക്രട്ടറി),അഡ്വ.ശ്രീരാജ് സി ആർ (ആലപ്പുഴ ജില്ല ജോ.സെക്രട്ടറി) എന്നിവർ സെഷനുകൾ നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *