സാമൂഹ്യ വിജ്ഞാന കേന്ദ്രം കൽപ്പറ്റ മേഖലാതല ഉദ്ഘാടനം.


ചീക്കല്ലൂർ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ സാമൂഹ്യ വിജ്ഞാന കേന്ദ്രം ചീക്കല്ലൂർ ദർശന ലൈബ്രറിയിൽ തുടങ്ങി. പരിഷത്ത് സംസ്ഥാന പരിസര വിഷയസമിതി കൺവീനർ പി സുരേഷ് ബാബു  ഉദ്ഘാടനം നിർവഹിച്ചു. ചീക്കല്ലൂർ യൂണിറ്റ് പ്രസിഡൻ്റ് ജിഷ്ണു ജയാനന്ദൻ അധ്യക്ഷനായി. പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗവും സാമൂഹ്യ വിജ്ഞാന കേന്ദ്രം സംസ്ഥാന കൺവീനറും മേഖലാ സെക്രട്ടറിയുമായ കെ .എ അഭിജിത്ത് വിഷയമവതരിപ്പിച്ചു. പു.ക.സ ജില്ലാ സെക്രട്ടറി എം. ദേവകുമാർ പ്രഭാഷണം നടത്തി. ദർശന ലൈബ്രറി പ്രസിഡൻ്റ് ശിവൻ പള്ളിപ്പാട്, സെക്രട്ടറി പി. ബിജു, പരിഷത്ത് യൂണിറ്റ് ജോ. സെക്രട്ടറി അർഷ സുരേഷ് എന്നിവർ സംസാരിച്ചു. ഡിജിറ്റൽ സാക്ഷരതയുമായി ബന്ധപ്പെട്ട പ്രവർത്തനം ആദ്യ പരിപാടിയായി നടത്താൻ തീരുമാനിച്ചു.

You may have missed