ജന്തർ മന്ദർ സമരത്തിന് ഐകൃദാർഡ്യം: ‘ഒച്ച, ‘ സ്വാതന്ത്ര്യത്തിൻ്റെ തിരകൾ, പരിഷത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

കോഴിക്കോട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ യുവ സമിതിയുടെ നേതൃത്വത്തിൽ ഒച്ച എന്ന പേരിൽ ജന്തർ മന്ദറിൽ വിദ്യാർഥികൾ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ‘ഇന്ത്യ പുലരുമെന്നൊരു സത്യ സ്വപ്നം,  സ്വാതന്ത്യത്തിൻ്റെ തിരകൾ എന്ന പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. മൊഫ്യൂസിൽ ബസ് സ്റ്റാൻൻ്റ് പരിസരത്ത് നടന്ന പരിപാടിയിൽ ഇ അഭിരാമി അധ്യക്ഷയായി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ എം നിനു, പരിഷത്ത് മുൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡോ. അശ്വത് രാജ്, ഡോ ഹരികൃഷ്ണൻ പുളിയഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർഥിനി സ്വാതി ചോല, കോഴിക്കോട് മെഡിക്കൽ കോളേജ് യുയുസി  യദുകൃഷ്ണൻ , പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻ്റ് പ്രൊഫ ടി പി കുഞ്ഞിക്കണ്ണൻ , എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് സരോദ് ചങ്ങാടത്ത്, പരിഷത്ത് ജില്ലാ  സെക്രട്ടറി പി ബിജു  തുടങ്ങിയവർ സംസാരിച്ചു.  നിധിൻ കക്കോടി പ്രതിരോധ ഗാനങ്ങൾ ആലപിച്ചു.  യുവ സമിതി ജില്ലാ കൺവീനർ അശ്വിൻ ഇല്ലത്ത് സ്വാഗതവും അമയ ഷാജി നന്ദിയും പറഞ്ഞു.

You may have missed