അങ്കണവാടികൾക്ക് കുരുന്നില പുസ്തകക്കിറ്റ് വിതരണം ചെയ്തു

0

എടതിരുത്തി  യുണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിഷത്തിന്റെ വജ്രജുബിലി സമ്മേളനം അനുബന്ധ പരിപാടിയായി എടതിരുത്തി പഞ്ചായത്തിലെ എല്ലാ അങ്കണവാടികൾക്കും പ്രീ-പ്രൈമറി സ്ക്കുളുകൾക്കും കുരുന്നില പുസ്തക കിറ്റ് വിതരണം ചെയ്തു.

തൃശൂര്‍ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എടതിരുത്തി  യുണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിഷത്തിന്റെ വജ്രജുബിലി സമ്മേളനം അനുബന്ധ പരിപാടിയായി എടതിരുത്തി പഞ്ചായത്തിലെ എല്ലാ അങ്കണവാടികൾക്കും പ്രീ-പ്രൈമറി സ്ക്കുളുകൾക്കും കുരുന്നില പുസ്തക കിറ്റ് വിതരണം ചെയ്തു. 30 അംഗൻവാടികൾക്കും 4 പ്രൈമറി സ്ക്കൂളുകള്‍ക്കുമാണ് കുരുന്നില വിതരണം ചെയ്തത്.
ചെന്ത്രാപ്പിന്നി പെരുമ്പടപ്പ ജി.എൽ.പി സ്കൂളിൽ വെച്ച് യുണിറ്റ് പ്രസിഡണ്ട് അഭിത ടീച്ചറുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എടതിരുത്തി പഞ്ചായത്ത് പ്രസിഡണ്ട് ശ്രി.ടി.കെ ചന്ദ്രബാബു പുസ്തക കിറ്റ് വിതരണം ഉദ്ഘാടനം നടത്തി. പരിഷത്ത് ജില്ലാ വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ കെ.കെ ഹരീഷ് കുമാർ യോഗത്തിൽ പങ്കെടുത്ത 30 അംഗൻവാടികൾക്കും 4 പ്രൈമറി സ്ക്കൂളിനും കുരുന്നില പുസ്തക കിറ്റിനെ പരിചയപ്പെടുത്തി കൊണ്ട് ആമുഖാവതരണം നടത്തി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വാസന്തി തിലകൻ, വാർഡ് മെമ്പർമാരായ സജീഷ് സത്യൻ, എ.വി ഗിരിജ, ഷൈജ ഷാനവാസ് , അനിൽ കാട്ടികുളംവതുടങ്ങിയവർ സംസാരിച്ചു. യുണിറ്റ് സെക്രട്ടറി ഖാൻ ജുലിയറ്റ് സ്വാഗതം പറഞ്ഞു. പരിഷത്ത് പ്രവർത്തകരായ തിലകൻ ടി.എൻ, ഷാജി കെ.ആർ, ഷാജു പത്താരത്ത്, ബാലൻ കെ.സി, മേഖലാ സെക്രട്ടറി മനോജ് .ടി . അംഗനവാടികളിലെ അദ്ധ്യാപകരും സഹായികളും പരിപാടിയിൽ പങ്കെടുത്തു. മേഖലാ പ്രസിഡണ്ട് അനിലൻ എൻ.എൻ അങ്കണവാടികൾക്ക് വേണ്ടി പുസ്തകം സ്പോൺസർ ചെയ്ത സുമനസുകളെ യോഗത്തിന് പരിചയപ്പെടുത്തിയും അവർക്ക് നന്ദി പറഞ്ഞു കൊണ്ടും സംസാരിച്ചു. മേഖല കമ്മിറ്റി അംഗം പത്മജ കെ.പി  യോഗത്തിന് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *