Home / ജില്ലാ വാര്‍ത്തകള്‍

ജില്ലാ വാര്‍ത്തകള്‍

ഭരണഘടനാസംരക്ഷണ സദസ്സും റാലിയും

തൃശ്ശൂർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ സംരക്ഷണ സദസ്സ് ഡോ.ജിജു പി അലക്സ് ഉദ്ഘാടനം ചെയ്യുന്നു. തൃശ്ശൂർ: സയന്റിഫിക്ക്‌ ഇന്ത്യ, സെക്കുലർ ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി തൃശ്ശൂർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ സംരക്ഷണ സദസ്സും റാലിയും സംഘടിപ്പിച്ചു. തൃശ്ശൂരിലെ സർവകലാശാലകളിലെയും കോളേജുകളിലെയും ഗവേഷണ സ്ഥാപനങ്ങളിലെയും ശാസ്ത്രജ്ഞരും അധ്യാപകരും വിദ്യാർത്ഥികളും പൊതുജനങ്ങളോടും സാമൂഹ്യ പ്രവർത്തകരോടും കൈകോർത്ത് തെരുവിലിറങ്ങി. നേരത്തെ, സാഹിത്യ അക്കാദമി പരിസരത്ത് നിന്നാരംഭിച്ച റാലി നടുവിലാൽ ജംഗ്ഷനിൻ സമാപിച്ച് ഭരണഘടനാസംരക്ഷണ സദസ്സ് …

Read More »

പാലക്കാട് ജില്ലാ സമ്മേളനം സംഘാടകസമിതിയായി

പാലക്കാട് ജില്ലാ സമ്മേളന സംഘാടകസമിതി രൂപീകരണ യോഗത്തില്‍ ടി പി ശ്രീശങ്കര്‍ ആമുഖാവതരണം നടത്തുന്നു. പാലക്കാട്: ജില്ലാ സമ്മേളനത്തിനുളള സംഘാടകസമിതി രൂപീകരണം കോങ്ങാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. അന്തരിച്ച പരിഷത്ത് പ്രവര്‍ത്തകന്‍ പ്രേമേട്ടനെ മുസ്തഫ മാഷ് അനുസ്മരിച്ചു. ജില്ലാ സെക്രട്ടറി പ്രദോഷ്‌ സ്വാഗതം പറഞ്ഞു. മുന്‍ ജനറല്‍ സെക്രട്ടറിയും നിര്‍വാഹകസമിതി അംഗവുമായ ടി പി ശ്രീശങ്കര്‍ ആമുഖാവതരണം നടത്തി. അനുബന്ധപരിപാടികളുടെ നിര്‍ദ്ദേശങ്ങള്‍ നിര്‍വാഹകസമിതി അംഗം പി അരവിന്ദാക്ഷന്‍ നടത്തി. …

Read More »

തിരുവനന്തപുരം ജില്ലയിൽ പരിസ്ഥിതി ജനസഭകൾ പൂർത്തിയായി

തിരുവനന്തപുരം മേഖല തിരുവനന്തപുരം: ജില്ലയിലെ പതിമൂന്ന് മേഖലകളിലും ജനസഭകൾ പൂർത്തിയായി. പാരിസ്ഥിതിക നൈതികതയില്ലാത്ത വികസന സമീപനവും വികസന പ്രയോഗവും ഇനി തുടരാനാവില്ലെന്നും നവകേരള നിർമ്മിതി പരിസ്ഥിതി സുസ്ഥിരതയുടെ അടിസ്ഥാനത്തിലാവണമെന്നും അവർത്തിച്ച് പറയാനാണ് ജനസഭകളിലൂടെ പരിഷത്ത് ശ്രമിച്ചത്. പഞ്ചായത്തുകളിലെ സവിശേഷ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ പ്രാദേശിക പഠനസംഘങ്ങൾ തയ്യാറാക്കിയ പ്രാഥമിക പഠനറിപ്പോർട്ടുകളാണ് ജനസഭകളെ കേരള സമൂഹത്തിൽ അടയാളപ്പെടുത്തുന്നത്. പതിമൂന്ന് മേഖലകളും ജനസഭയുടെ ഭാഗമായി വ്യത്യസ്ത പ്രശ്നങ്ങളെ ആധാരമാക്കി, രേഖകൾ പരിശോധിക്കൽ, ഫീൽഡ് സർവ്വേ, …

Read More »

സൂര്യഗ്രഹണം കൂടാളിയിൽ വൻ ഒരുക്കം

ശാസ്ത്രകേരളം പത്രാധിപർ ഒ എം ശങ്കരൻ വലയസൂര്യഗ്രഹണം ക്ലാസ്സ് നയിക്കുന്നു. കണ്ണൂർ: പ്രകൃതി പ്രതിഭാസമായ വലയ സൂര്യഗ്രഹണം നിരീക്ഷിക്കുവാൻ കൂടാളി മേഖലയിൽ വലിയ ഒരുക്കങ്ങൾ നടന്നുവരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത്, ലൈബ്രറി കൗൺസിൽ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. നിരവധി ശാസ്ത്ര ക്ലാസ്സുകൾ ഇതിനകം നടന്നു കഴിഞ്ഞു. ഡിസംബർ 25 ന് 200 ലധികം കുട്ടികളും ശാസ്ത്രസ്നേഹികളും കൂടാളി ഹയർ സെക്കണ്ടറി സ്കൂളിൽ ക്യാമ്പ് ചെയ്യും. വലയ സൂര്യഗ്രഹണം …

Read More »

തൃശൂർ ജില്ലാസമ്മേളനം: സംഘാടകസമിതിയായി

സംഘാടകസമിതി രൂപീകരണ യോഗം സംസ്ഥാന പ്രസിഡണ്ട് എ പി മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു. തൃശൂർ: ജില്ലാസമ്മേളനം വരന്തരപ്പിള്ളി പഞ്ചായത്തിലെ മുപ്ലിയം ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ വെച്ച് നടത്താൻ തീരുമാനിച്ചു. 2020 ഏപ്രിൽ 18,19 (ശനി, ഞായർ) തിയതികളിലാണ് ജില്ലാ സമ്മേളനം നടക്കുക. പരിഷത്തിന്റെ കൊടകര മേഖലയിലെ 8 പഞ്ചായത്തുകളിലെ 16 യൂണിറ്റുകളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന അനുബന്ധ പരിപാടികൾ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കാൻ യോഗത്തിൽ ധാരണയായി. പുഴയോര ബണ്ട് അവസ്ഥാപoനവും പരിസ്ഥിതി ജനസഭയും, …

Read More »

വലയ സൂര്യഗ്രഹണത്തെ വരവേൽക്കാം

കാസര്‍ഗോഡ് ചെറുവത്തൂർ ഉപജില്ലയിലെ അധ്യാപക ശില്പശാലയിൽ നിർമ്മിച്ച കണ്ണടകളുമായി അധ്യാപകർ സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാനും പുതുതലമുറയിൽ ശാസ്ത്രബോധം വളർത്താനുമുള്ള ഒരു അവസരമായി ജില്ലാ കമ്മിറ്റി വലയ സൂര്യഗ്രഹണത്തെ കാണുന്നു. ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനായി ജില്ലാ ശാസ്ത്രാവബോധ സമിതി രൂപീകരിച്ച് ഗ്രന്ഥശാലാ സംഘം, കുടുംബശ്രീ മിഷൻ, സയൻസ് ക്ലബ്ബുകൾ, അധ്യാപക, വിദ്യാർത്ഥി, ബഹുജന പ്രസ്ഥാനങ്ങൾ ഇവയുടെ ഒക്കെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കാഞ്ഞങ്ങാട് …

Read More »

പൗരത്വ ഭേദഗതി നിയമം – പ്രതിഷേധക്കൂട്ടായ്മ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലപ്പുറത്ത് നടന്ന പ്രതിഷേധക്കൂട്ടായ്മ മലപ്പുറം: രാജ്യത്ത് നടപ്പിലാക്കുന്ന പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് മലപ്പുറത്ത് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഉയർത്തിപ്പിടിച്ച് പൗരത്വ ഭേദഗതി നിയമം സ്വീകാര്യമല്ലെന്നും ഭരണഘടനാ മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്നതിന് പോരാടുമെന്നും പ്രതിജ്ഞ ചെയ്തു. ജില്ലാ പ്രസിഡന്റ് വി വിനോദ് അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ സെക്രട്ടറി സുനിൽ സി എൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൗരത്വ ഭേദഗതി നിയമം പിൻവലിക്ക‌ണമെന്നാവശ്യപ്പെട്ട് പേരാമ്പ്രയിൽ …

Read More »

സൂര്യഗ്രഹണം വന്നേ.. വലയസൂര്യഗ്രഹണം വന്നേ..

സൂര്യഗ്രഹണ വിളംബരയാത്ര പ്രൊഫ. കെ പാപ്പൂട്ടി ഉദ്ഘാടനം ചെയ്യുന്നു. മലപ്പുറം: ഗ്രഹണക്കുപ്പായവുമിട്ട് രണ്ടു പേർ വണ്ടിയിൽ നിന്നിറങ്ങുന്നു. പിന്നെ പറച്ചിലാണ്. ഡിസംബർ 26 ന് നടക്കാനിരിക്കുന്ന സൂര്യഗ്രഹണത്തെപ്പറ്റി, ശാസ്ത്രം കെട്ടുകഥയല്ല എന്നതിനെപ്പറ്റി, ഗ്രഹണം കാണാനുള്ള സുരക്ഷിതമാർഗങ്ങളെപ്പറ്റി. തടിച്ചുകൂടുന്ന ആളുകൾ സംശയങ്ങളുടെ കെട്ടഴിക്കുന്നതോടെ സൂര്യഗ്രഹണം ജനകീയ ശാസ്ത്രോത്സവമായി പരിണമിക്കുന്നു. ഗ്രഹണത്തെ ദൃശ്യവൽക്കരിക്കുന്ന മൊബൈൽ ആപ്പുകൾ കൂടി പരിചയപ്പെടുത്തുന്നതോ സംഗതി ജോറായി.പശ്ചാത്തലത്തിൽ മൂന്നു നാലു പേർ കറങ്ങി നടക്കും. സൗരക്കണ്ണട, നോട്ടീസ്, യുറീക്ക, …

Read More »

ഇന്ത്യയിൽ രൂപപ്പെടുന്നത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം – ആർ രാധാകൃഷ്ണൻ

തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ ജാഥ ആർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. തിരുവനന്തപുരം: ഇന്ത്യയിൽ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് രൂപപ്പെട്ടുവരുന്നതെന്ന് പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ആർ രാധാകൃഷ്ണൻ പറഞ്ഞു. ദേശീയ പൗരത്വഭേദഗതി നിയമത്തിനെതിരെ ജില്ലാ സംഘടനയുടെ നേതൃത്വത്തിൽ ആയൂർവേദ കോളേജ് ജംഗ്ഷനിൽനിന്ന് ഏജീസ് ഓഫീസു വരെ നടത്തിയ പ്രതിഷേധ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമത്തിലൂടെ രാജ്യത്തെ മതപരമായി ഭിന്നിപ്പിക്കാനാണ് ഭരണകർത്താക്കള്‍ ശ്രമിക്കുന്നത്. ഭരണഘടനയുടെ പതിനാലാം …

Read More »

ഭരണഘടനാ സംരക്ഷണ ജാഥ

പൗരത്വ നിയമ ഭേദഗതിക്കെതിരെ കണ്ണൂരില്‍ നടന്ന പ്രതിഷേധ ജാഥ കണ്ണൂർ:പൗരത്വ നിയമ ഭേദഗതിക്കെതിരെ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജാഥയും പൊതുയോഗവും സംഘടിപ്പിച്ചു. ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത ബാനറും പ്ലക്കാർഡുകളും ഗാന്ധിജിയുടെയും നെഹ്റുവിന്റെയും അംബേദ്കറുടെയും മറ്റു ദേശീയ നേതാക്കളുടെയും ചിത്രങ്ങളുമേന്തി കണ്ണൂർ പരിഷദ് ഭവനിൽ നിന്ന് ആരംഭിച്ച ജാഥ സ്റ്റേഡിയം പരിസരത്ത് സമാപിച്ചു.കെ കെ രവി, പി സൗമിനി, എൻ കെ ജയപ്രസാദ്, കെ ഗോവിന്ദൻ, രഹന …

Read More »