Home / പുതു അറിവ്

പുതു അറിവ്

Article

ഉല്‍ക്കയില്‍ ഒളിഞ്ഞിരിക്കുന്ന ജൈവരാസികങ്ങള്‍

  ബാഹ്യാന്തരീക്ഷത്തില്‍ നിന്ന് ഭൗമാന്തരീക്ഷത്തിലേക്ക് പതിക്കുന്ന ഖരവസ്തുക്കളാണ് ഉല്‍ക്കകള്‍. ഗുരുത്വാകര്‍ഷണഫലമായി വലിയ വേഗതയോട് കൂടി പതിക്കുന്നതിനാല്‍ ഇവ അന്തരീക്ഷവുമായുള്ള ഘര്‍ഷണം മൂലം ചൂട് പിടിക്കുകയും കത്തുകയും ചെയ്യുന്നു. ഇങ്ങനെ കത്തുന്നതാണ് കൊള്ളിമീനായി കാണുന്നത്. അപൂര്‍വം ചില ഉല്‍ക്കകള്‍ മാത്രം ഉല്‍ക്കശിലകളായി ഭൂമിയില്‍ പതിക്കുന്നു. രണ്ട് ഉള്‍ക്കശിലകളുടെ ഉള്ളില്‍ പതിച്ചുവച്ച രൂപത്തില്‍ കണ്ട ചെറു ക്രിസ്റ്റലുകളില്‍ ജലാംശവും ചില കാര്‍ബണിക രാസികങ്ങളും കണ്ടിരിക്കുന്നു. ജീവന്‍ തുടിക്കുന്നതിന് ആവശ്യമായ ഘടകങ്ങളാണിവ. നാസയുടെ ടെക്സാസ് …

Read More »

ജീവിതം മൈക്രോബുകളോടൊപ്പം

കോടാനുകോടി വൈവിധ്യമാര്‍ന്ന മൈക്രോബുകള്‍ നമ്മുടെ അന്നനാളത്തിലും കുടലിലും ഒരൊറ്റ സമൂഹമായി വസിച്ച് കൂട്ടായ്മയോടെ പ്രവര്‍ത്തിച്ച് നമ്മുടെ ആരോഗ്യസ്ഥിതിയെയും രോഗാവസ്ഥയയെയും സ്വാധീനിക്കുന്നു. ആന്‍ഡ്രൂമൊള്ളര്‍ എന്ന ശാസ്ത്രജ്ഞന്‍ തന്റെ ഡോക്ടറല്‍ ബിരുദൊത്തിനായി സമര്‍പ്പിച്ച പ്രബന്ധം മനുഷ്യ ഉദരത്തിലെ മൈക്രോബയോട്ടയുടെ പരിണാമചരിത്രാന്വേഷണമായിരുന്നു. ഒരു നിയത എക്കോവ്യൂഹത്തില്‍ കാണപ്പെടുന്ന പലതരത്തില്‍പ്പെട്ട മൈക്രോബുകളുടെ ഒരു കോളനിയെയാണ് മൈക്രോബയോട്ട എന്നുപറയുന്നത് അന്നനാളം അത്തരം ഒരു എക്കോവ്യൂഹമാകുന്നു. മനുഷ്യജീവിതത്തില്‍ മൈക്രോബയോട്ടയുടെ പങ്കിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് …

Read More »

താമരപ്രഭാവം

താമരയിലയുടെ അനിതര സാധാരണമായ ജലവികര്‍ഷണ ശക്തിയും സ്വയം ശുദ്ധീകരണശക്തിയും ശാസ്ത്രജ്ഞരെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ചെറുവെള്ളത്തുള്ളികള്‍ താമരയിലയില്‍ ഒാടി നടന്ന് ചിലപ്പോള്‍ ഒന്ന് ചേര്‍ന്ന് വലിയ തുള്ളിയാവും. ഒരു ചെറുചലനം മതി, താമരയിലയിലെ വെള്ളിമുത്തുപോലത്തെ വെള്ളത്തുള്ളിക്ക് താഴേക്ക് വീഴാന്‍. ഇലയില്‍ ഓടിനടക്കുമ്പോള്‍ ഇലയിലെ അഴുക്കെല്ലാം വെള്ളത്തുള്ളിയില്‍ പറ്റിപ്പിടിക്കുന്നു. വെള്ളം താഴേക്ക് വീഴുമ്പോള്‍ അഴുക്കും പോകുന്നു, ഇല ക്ലീന്‍. താമരയിലയുടെ ഉപരിതലത്തില്‍ മെഴുകിന്റെ മൈക്രോ/നാനോ തരികളാല്‍ പൂശപ്പെട്ടിരിക്കുന്നുവെന്ന് ശാസ്ത്രജ്ഞര്‍ മനസ്സിലാക്കി. ഇതാണ് താമരയിലക്ക് …

Read More »

ശാസ്ത്രസാങ്കേതികരംഗം 2017 ല്‍ കടന്നുപോയ വര്‍ഷത്തില്‍, ശാസ്ത്രസാങ്കേതിക- രംഗത്തുണ്ടായ മുഖ്യസംഭവങ്ങള്‍ ഒന്ന് ഓര്‍ത്തുനോക്കാം

ജ്യോതിശ്ശാസ്ത്രം- ബഹിരാകാശം 1. ഭൂമിയുടെ വലിപ്പമുള്ള ഏഴ് ഗ്രഹങ്ങളെ കുംഭരാശി (Aquarius) യില്‍ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചിരിക്കുന്നു. TRAPPIST – J അതിനക്ഷത്രത്തിനു ചുറ്റുമാണിവ ഭ്രമണം ചെയ്യുന്നത്. ഈ നക്ഷത്രത്തിന് വ്യാഴം ഗ്രഹത്തിന്റെ വലിപ്പമുണ്ട്. സൂര്യനെ അപേക്ഷിച്ച് താപനില വളരെ കുറവാണ്. ഭൂമിയില്‍ നിന്ന് നാല്‍പത് പ്രകാശവര്‍ഷം അകലെയാണിത്. ബെല്‍ജിയം യൂണിവേഴ്സിറ്റി ഓഫ് ലീഗ് (Liege) ആസ്ട്രോഫിസിസ്റ്റായ ഡോ മിഖയേല്‍ ഗില്ലണ്‍ ആണ് ഈ പുതിയ സപ്തഗ്രഹങ്ങളെ കണ്ടുപിടിച്ചത്. 2. കാസിനി …

Read More »

ഭീകരതയുടെ ഉള്‍ക്കിടുക്കത്തില്‍ ജീവിതം

ഗെര്‍ഡ് ഗിഗെറെന്‍സര്‍ (Gerd Gigerenzer) ഒരു മനശ്ശാസ്‌ത്ര വിദഗ്ധനാണ്. ബര്‍ലിന്‍ മാക്സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ ഡെവലെപ്മെന്റിന്റെ കീഴിലുള്ള സെന്റര്‍ ഫോര്‍ അഡാപ്റ്റീവ് ബിഹേവിയര്‍ ആന്റ് കൊഗ്നിഷന്‍ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായി സേവനം അനുഷ്ടിക്കുന്നു. അദ്ദേഹം എഴുതിയ ലിവിംഗ് ഇന്‍ ടെറര്‍ ഓഫ് ടെററിസം എന്ന ചെറുലേഖനമാണ് ഇവിടുത്തെ പ്രതിപാദ്യവിഷയം. ഭീകരവാദവും ഭീകരാക്രമണവും ലോകത്തെ എല്ലാ ഭരണാധികാരികളുടെയും ഉറക്കം കെടുത്തുന്ന പ്രശ്നങ്ങളാണ്. അഫ്ഗാനിസ്ഥാന്‍, സിറിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങള്‍ എപ്പോളും …

Read More »

ലക്ഷ്മണരേഖ കടന്നു

ഇന്ത്യയും ഒട്ടും പിന്നിലല്ല. ഇന്ത്യയുടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ(CO2) സാന്ദ്രത വെളിവാക്കുന്ന ആദ്യ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നു. ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ നിരീക്ഷിച്ചതിനു സമാനമാണ് നമ്മുടെ രാജ്യത്തെ സ്ഥിതി. അതായത് സുരക്ഷിത രേഖയുടെ എത്രയോ മുകളിലാണ് ഇവിടെയും അന്തരീക്ഷ Co2 വിന്റെ സാന്ദ്രത. ഹവായിലെ മൗനലോവ അന്തരീക്ഷ നിരീക്ഷണകേന്ദ്രത്തില്‍ 1950 മുതല്‍ co2 വിന്റെ അളവ് രേഖപ്പെടുത്തുന്നുണ്ട്. 1990 കളില്‍ ഉപഗ്രഹ പ്രതിബിംഭങ്ങള്‍ ഉപയോഗിച്ച് വളരെ കൃത്യമായി അന്തരീക്ഷ കാര്‍ബണ്‍ ഡൈ ഓക്സൈഡ് …

Read More »

സ്വയം പ്രതിരോധിക്കുന്ന ഹൃദയം

“തകരാന്‍ വേണ്ടി നിര്‍മിക്കപ്പെട്ടതാണ് ഹൃദയം” അങ്ങനെ പറഞ്ഞത് ഒസ്ക്കാര്‍വൈല്‍ഡ് ആണ്. മുറിവുണക്കുന്ന കാലവുമായി ഒത്തുചേര്‍ന്ന് വൈകാരികക്ഷോഭങ്ങളെ അസ്സലായി കൈകാര്യം ചെയ്യാന്‍ ഹൃദയത്തിന് കഴിയുന്നു. ഹൃദയത്തിനേറ്റ നൊമ്പരങ്ങളെ മെല്ലെ ഓര്‍മയുടെ ഇരുണ്ട ഗര്‍ത്തങ്ങളിലേക്ക് തള്ളിവിടുന്നു. വേദന വീണ്ടും തല പൊക്കിയാല്‍ അതിനെ വേണ്ടവിധം പ്രതിരോധിക്കാനുള്ള വൈദഗ്ധ്യം കാലക്രമേണ ഒരാള്‍ നേടിയിരിക്കും. ഇനി ഹൃദയത്തിനേറ്റ ശാരീരിക ക്ഷത(physical injury)ങ്ങളോ? ബൈപാസ് സര്‍ജറി, വാല്‍പ് പുനസ്ഥാപിക്കല്‍, ഹൃദയം മാറ്റിവെക്കല്‍ തുടങ്ങിയ ചികിത്സാവിധികള്‍ വൈദ്യശാസ്ത്രനിപുണര്‍ നിര്‍ദേശിക്കുന്നതും …

Read More »

സ്റ്റാന്റേർഡ് മോഡൽ തിരുത്താൻ ചെന്നൈ ശാസ്ത്രജ്ഞർ

പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന മൗലിക കണികകളെയും അവയുടെ സ്വഭാവവിശേഷങ്ങളെയും അവ തമ്മിലുള്ള പാരസ്പര്യ പ്രതിപ്രവർത്തനങ്ങളെയും അധികരിച്ച് നടത്തിയ പഠനങ്ങൾ പ്രപഞ്ചത്തിൽ സ്റ്റാന്റേര്‍ഡ് മോഡൽ എന്നാണ് അറിയപ്പെടുന്നത്. സ്റ്റാന്‍ഫേർഡ് മോഡലിന് അപ്പുറമുള്ള ഭൗതികത്തിനായുള്ള അന്വേഷണം ഇന്നൊരു സുപ്രധാന ഗവേഷണ രംഗമാണ്. പ്രാഥമിക കണികകളുടെ സൂക്ഷ്മ ലോകത്തെ സംബന്ധിച്ച പൂർണമായ വിശദീകരണമല്ല സ്റ്റാന്റേര്‍ഡ് മോഡൽ എന്നതിന് ചില തെളിവുകൾ അടുത്ത കാലത്ത് ലഭ്യമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസിലെ (TMS) …

Read More »

ചന്ദ്രനില്‍ ഒരു ഭീകരജീവി?

“ഒരു മനുഷ്യന് ചെറിയ കാല്‍വെയ്‌പ്പ് മനുഷ്യരാശിക്കോ, വലിയൊരു കുതിച്ചുചാട്ടവും” ചന്ദ്രോപരിതലത്തില്‍ കാല്‍വച്ചുകൊണ്ട് നീല്‍ ആംസ്ടോംഗ് പറഞ്ഞ വാക്കുകള്‍ പ്രസിദ്ധമാണല്ലോ. ആംസ്ട്രോഗും ആള്‍ഡ്രിനും രണ്ടരമണിക്കൂറാണ് ചന്ദ്രോപരിതലത്തില്‍ ചെലവഴിച്ചത്. ചരിത്രം സൃഷ്ടിച്ച ചാന്ദ്രവാസത്തിന് ശേഷം കമാന്റ് മൊഡ്യൂളിലേക്കും തുടര്‍ന്ന് ഭൂമിയിലേക്കുമുള്ള മടക്കയാത്രയ്ക്ക് തയ്യാറെടുക്കുമ്പോഴാണ് ഒരു പ്രശ്നം പൊന്തിവന്നത്. മടക്കയാത്രയില്‍ ലെഗേജ് അല്പം കൂടിയോ? ചാന്ദ്രപ്പാറ ഭൂമിയിലേക്ക് കൊണ്ടുവരിക എന്നതാണ് മുഖ്യ ദൗത്യം. ശേഖരിച്ച ചാന്ദ്രപ്പാറ മുഴുവന്‍ കൊണ്ടുവരണമെങ്കില്‍ മറ്റു ചിലതൊക്കെ ചന്ദ്രോപരിതലത്തില്‍ ഉപേക്ഷിക്കേണ്ടിവരും. …

Read More »

ഫോണിലെ തന്മാത്രകള്‍, ജീവിതശൈലിയുടെ സൂചകം

ഒരു വ്യക്തിയെപ്പറ്റി അറിയാന്‍ പലപ്പോഴും ആശ്രയിക്കുന്നത് അയാളുടെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ആണ്. എന്നാല്‍ അവരില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ അയാള്‍ ഉപയോഗിച്ച ഫോണില്‍ നിന്നും നമുക്ക് ലഭിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഫോണ്‍ ഉടമയുടെ ഭക്ഷണശീലം, ആരോഗ്യം, ശുചിത്വം സംബന്ധിച്ച വിവരങ്ങള്‍ ഫോണിന്റെ സൂക്ഷ്മ പരിശോധനയില്‍ നിന്നും ലഭിക്കുമെന്ന് സാന്റിയാഗോ യൂണിവേഴ്സിറ്റി ഓഫ് ഓഫ് കാലിഫോര്‍ണിയയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. 39 സന്നദ്ധഭടന്മാര്‍ ഉപയോഗിച്ച ഫോണുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. …

Read More »