Home / സ്ത്രീപക്ഷം

സ്ത്രീപക്ഷം

Article

പ്രതീക്ഷ നൽകുന്ന വനിതാവകുപ്പ്

  ജനാധിപത്യ കേരളത്തിന്റെ ദീർഘകാല ആവശ്യമായിരുന്ന പ്രത്യേക വനിതാ വകുപ്പ് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. സാമൂഹ്യനീതി വകുപ്പ് വിഭജിച്ചാണ് പുതിയ വകുപ്പ് രൂപീകരിക്കുന്നത്. സ്‌ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, പരിചരണം, ക്ഷേമം, വികസനം, പുനരധിവാസം, ശാക്തീകരണം തുടങ്ങിയ വിഷയങ്ങള്‍ പുതിയ വകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കും. വനിതാ കമ്മിഷന്‍, ബാലാവകാശ കമ്മിഷന്‍, ജെന്‍ഡര്‍ പാര്‍ക്ക്, നിര്‍ഭയ പദ്ധതി, ശിശുക്ഷേമ സമിതി, അങ്കണവാടി ക്ഷേമനിധി ബോര്‍ഡ്, അഗതി മന്ദിരങ്ങള്‍ മുതലായ സ്ഥാപനങ്ങളും പദ്ധതികളും പുതിയ വകുപ്പിന്റെ കീഴില്‍ വരും. …

Read More »

വാളയാർ ഉന്നയിക്കുന്ന ചോദ്യങ്ങൾ

വാളയാറിൽ ഹൃതിക (13), ശരണ്യ (9) എന്നീ പെൺകുട്ടികളുടെ ദുരൂഹവും ദയനീയവുമായ അന്ത്യം കേരളത്തിന്റെ മന:സാക്ഷിക്ക് മുന്നിൽ നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്. ഭാഗ്യവതി എന്ന നിര്‍ഭാഗ്യവതിയായ അമ്മയുടെയും ഷാജി എന്ന അച്ഛന്റെയും അവസ്ഥയെക്കുറിച്ചുള്ള വൈകാരികമായ വിലാപങ്ങൾക്ക് അർത്ഥമില്ല. പക്ഷെ ഈ ദളിത് കുടുംബം കഴിഞ്ഞ കുറെ കാലമായി അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്തായിരുന്നു എന്നത് ചർച്ച ആവശ്യമായ വിഷയമാണ്. സാമ്പത്തികവും സാമൂഹികവുമായി ഏറെ പിന്നിൽ നിൽക്കുന്ന ഈ കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത പെണ്മക്കൾ നിരന്തരം …

Read More »

യുവസമിതിക്ക് ആലിംഗനം

മുഖ്യധാരാ മാധ്യമങ്ങൾ അർഹിക്കുന്ന പ്രാധാന്യം നൽകിയില്ലെങ്കിലും സാമൂഹ്യ മാധ്യമങ്ങൾ ആഘോഷിച്ച സംഭവം ആയിരുന്നു ജെണ്ടർ ന്യൂട്രൽ ഫുടബോൾ മത്സരം. മലപ്പുറം പോലെ പാരമ്പര്യമതാധികാരത്തിന്റെ നിയന്ത്രണം നിലനിൽക്കുന്ന ഒരു ജില്ലയിൽ സ്ത്രീകളും പുരുഷന്മാരും ഭിന്നലിംഗക്കാരും ഒരുമിച്ചു കാൽപ്പന്തു കളിക്കുക എന്നത് അവിശ്വസനീയം ആയി ചിലർക്കെങ്കിലും തോന്നാം. യുവസമിതി ആണ് ഇതിനു മുൻകൈ എടുത്തതും വിജയകരമായി നടതിയതും എന്നത് അഭിമാനകരവും പ്രതീക്ഷ നൽകുന്നതും ആണ്. 2017 ഫെബ്രുവരി 10 എന്ന തീയതി ലിംഗനീതിയുടെയും …

Read More »

അഗസ്ത്യാര്‍ കൂടം – സ്ത്രീപ്രവശേനം

അഗസ്ത്യാർ കൂടത്തിൽ സ്ത്രീകൾക്ക് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത് സുരക്ഷയുടെ പേരിലാണെന്നാണ് ഔദ്യോഗികഭാഷ്യം. സുരക്ഷയുടെ മറവിലാണ് ഇക്കാലമത്രയും സ്ത്രീകളെ അടിച്ചമർത്തി വീട്ടിനുള്ളിൽ തളച്ചത്. സ്വാതന്ത്ര്യവും സുരക്ഷയും അടിസ്ഥാന അവകാശങ്ങളാണ് എന്ന യാഥാർഥ്യം ഈ 21-ാം നൂറ്റാണ്ടിലും അധികൃതർ തിരിച്ചറിയുന്നില്ല. ഇന്ത്യയിൽ പല ഇടങ്ങളിലും സംസ്കാരത്തിന്റെയും ആചാരത്തിന്റെയും പേരിൽ ആരാധന സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ സ്ത്രീകൾ പ്രക്ഷോഭ രംഗത്താണ്. മുംബയിലെ അലി ദർഗയിൽ ഉൾപ്പടെ സ്ത്രീകൾ പ്രവേശിച്ചു കഴിഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശത്തെ കുറിച്ച് ഈ പക്തി …

Read More »

സ്ത്രീശരീരം കോളനിവൽക്കരിക്കുന്നു

സ്ത്രീശരീരത്തിനോടും ലൈംഗികതയോടും എന്നും പുരുഷാധിപത്യ സമൂഹത്തിന്റെ സമീപനം സങ്കീർണവും പ്രശ്നാത്മകവുമാണ്. ഒരേ സമയം പെണ്ണുടൽ അതീവ ആകർഷകമായിരിക്കുകയും വെറുക്കപ്പെടേണ്ടതും ആയിരിക്കുന്നു. ഗര്‍ഭപാത്രവും അതിന്റെ പ്രവർത്തനങ്ങളും സ്ത്രീക്ക്  ഉദാത്തയായ ‘അമ്മ എന്ന പദവി നൽകുന്നു. എന്നാൽ അവൾ ആക്രമിക്കപ്പെടുന്നതും മാറ്റിനിർത്തപ്പെടുന്നതും അടിച്ചമർത്തപ്പെടുന്നതും ഇതേ കാരണം കൊണ്ടാണ്. ഏത് രീതി ആയാലും സ്ത്രീക്ക് സ്വന്തം ശരീരത്തിന് മേൽ സ്വയംനിർണയാവകാശം ഇല്ല എന്നത് വ്യക്തം. സ്ത്രീയുടെ ലൈംഗികതയെ നിയന്ത്രിക്കുകയും ചൊല്പടിയിൽ നിർത്തുകയും ചെയ്യേണ്ടത് ആണാധിപത്യ …

Read More »

വനിതാ ഘടക പദ്ധതി: പുതിയ മാർഗ രേഖ ആവശ്യം

കേരളത്തിലെ സ്ത്രീസമൂഹം നേരിടുന്ന പ്രശ്നങ്ങൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേതിൽ നിന്നും വ്യത്യസ്തമാണ്. സാക്ഷരത, മാതൃമരണ നിരക്ക് , ശിശുമരണ നിരക്ക് , സ്ത്രീപുരുഷ അനുപാതം തുടങ്ങിയ മാനദണ്ഡങ്ങൾ സ്ത്രീക്ക് അനുകൂലം ആയിരിക്കുമ്പോഴും തൊഴിൽ , സുരക്ഷ , അധികാരം എന്നീ മേഖലകളിൽ കേരളസ്ത്രീ പിന്നാക്കം നിൽക്കുന്നു എന്നത് ഗൗരവമുള്ള വൈരുധ്യമാണ്. ഇതിനുള്ള പരിഹാരങ്ങളിൽ പ്രധാനം ലിംഗനീതിയെ വികസന പ്രശ്നമായി കണക്കിലെടുക്കുക എന്നത് തന്നെ ആണ്. 73,74 ഭേദഗതിയിലൂടെ സ്ത്രീകൾക്ക് പ്രാദേശിക …

Read More »

ജനാധിപത്യം കുടുംബത്തിൽ

കുടുംബം സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റ് ആണെന്ന് സാമൂഹ്യ ശാസ്ത്രജ്ഞർ അംഗീകരിക്കുന്നു. കുടുംബം എന്ന സങ്കൽപം ഇല്ലാത്ത ഒരു സമൂഹവും ഇല്ലെന്നും പറയപ്പെടുന്നു. എന്നാൽ കുടുംബത്തിന്റെ സ്വഭാവത്തിൽ വ്യത്യസ്തതകൾ ഉണ്ടെന്നു വ്യക്തം. വിവിധതരം ഗോത്രങ്ങളും സമുദായങ്ങളും കുടുംബ ബന്ധങ്ങളിൽ ഏർപ്പെടുന്നത് വ്യത്യസ്തമായ രീതികളിൽ ആണ്. ബഹുഭാര്യത്വം, ബഹുഭർത്ര്യത്വം, അണുകുടുംബം, കൂട്ടുകുടുംബം, തുടങ്ങി പലവിധ ബന്ധങ്ങൾ അടിസ്ഥാനപ്പെടുത്തി ആണ് കുടുംബം ഉണ്ടാകുന്നത്. കേരളത്തിൽ തന്നെ നമുക്ക് അറിയാം, ഓരോ മതവിഭാഗത്തിനും അവരവരുടേതായ വിവാഹ, …

Read More »

തൊഴിലിടങ്ങളിൽ സംഭവിക്കുന്നത്

സ്ത്രീകൾ ധാരാളമായി വീട്ടകങ്ങൾ വിട്ട് തൊഴിലിടങ്ങളിലേക്ക് എത്തി കൊണ്ടിരിക്കുന്നു. സംഘടിതവും അസംഘടിതവും ആയ വിവിധ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം ആഗോളമായി തന്നെ വർധിച്ചു വരുന്നു. സുരക്ഷിതവും തൊഴിൽ നിയമങ്ങൾ ശക്തമായി നിലനിൽക്കുന്നതുമായ മേഖലകളിൽ നിന്നും സ്ത്രീകളെ ഉദാരവൽക്കരണ സാമ്പത്തിക നയം പുറത്താക്കുന്നുണ്ട് എങ്കിലും ചെറിയ വരുമാനം എങ്കിലും ലഭിക്കുന്നതിന് സ്ത്രീകൾ പലതരം ജോലികളിൽ ഏർപ്പെടുന്നു. അത് ഗാർഹിക തൊഴിലോ മാലിന്യ നിർമ്മാർജ്ജനമോ ആകാം. വലിയ വിഭാഗം ലൈംഗിക തൊഴിലും സ്വീകരിക്കുന്നു. …

Read More »

സാന്ദ്ര ലീയുടെ പ്രസക്തി

പ്രമുഖ സ്ത്രീവാദ പണ്ഡിതയും ദാർശനികയുമായ സാന്ദ്ര ലീ ബാർട് കീ ഇക്കഴിഞ്ഞ ഒക്ടോബർ 17 ന് അമേരിക്കയിൽ വച്ച് എൺപത്തിയൊന്നാം വയസ്സിൽ അന്തരിച്ചു.ചിക്കാഗോയിലെ ഇല്ലിനോയിസ് സർവകലാശാലയിലെ ഫിലോസഫി , വിമൻസ്റ്റഡീസ്‌ അധ്യാപികയായിരുന്നു . സ്ത്രീകളുടെ കീഴാളാവസ്ഥക്കു കാരണം അവർ ഉപബോധപരമായി കീഴ്‌പ്പെടുന്നതാണെന്ന തികച്ചും നൂതനമായ ഒരു സിദ്ധാന്തം മുന്നോട്ടുവച്ചാണ് ഇവർ ശ്രദ്ധ നേടിയത്. ഇങ്ങനെ സ്വയം കീഴ്‌പ്പെടുന്നത്‌ “മെലിച്ചിലിന്റെ കിരാതവാഴ്ച ” മൂലം ആണെന്നാണ് സാന്ദ്ര ബാർട് കീ പറയുന്നത്. …

Read More »

ഏകീകൃത സിവിൽ നിയമം :കുറുക്കു വഴി പാടില്ല

  ഏകീകൃത സിവിൽ നിയമം ഏതൊരു പരിഷ്കൃത സമൂഹത്തിനും അനിവാര്യമാണെന്നതിനു സംശയമില്ല. ഇന്ത്യൻ ഭരണ ഘടനയുടെ ആർട്ടിക്കിൾ 44 പറയുന്നത് ഇന്ത്യയിൽ ഒട്ടാകെയുള്ള പൗരർക്കു ഏകീകൃത സിവിൽ നിയമം കൊണ്ടുവരാൻ പരിശ്രമിക്കണം എന്ന് തന്നെ ആണ്. എന്നാൽ ഡോ ബി ആർ അബേദ്കർ ഉൾപ്പടെയുള്ളവർ അത് നിര്ബന്ധമാക്കാതിരുന്നത് ഇന്ത്യയുടെ അസാമാന്യമായ വൈവിധ്യവും നാനാത്വവും കണക്കിലെടുത്തു തന്നെ ആകണം. ഓരോ മത , ജാതി , ഉപജാതി വിഭാഗങ്ങൾക്കും അവരുടേതായ വ്യത്യസ്ത …

Read More »