Home / പത്രക്കുറിപ്പ്

പത്രക്കുറിപ്പ്

News Letter

കൊറോണ: ആയുഷ് വകുപ്പ് അശാസ്ത്രീയത പ്രചരിപ്പിക്കരുത്

തൃശൂര്‍: കൊറോണ വൈറസ് രോഗത്തിന് ആയുർവേദം, യുനാനി, ഹോമിയോപ്പതി എന്നീ വിഭാഗങ്ങളിൽ ഫലവത്തായ ചികിത്സയുണ്ടെന്ന് കേന്ദ്രസർക്കാരിന്റെ ആയുഷ് വകുപ്പ് വിജ്ഞാപനം ചെയ്തിരിക്കുന്നത് തികച്ചും നിരുത്തരവാദപരമാണെന്നും ഇത്തരം അശാസ്ത്രീയ അവകാശവാദങ്ങള്‍ അർഹിക്കുന്ന അവജ്ഞയോടെ തള്ളികളയണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. വൈറസ് രോഗങ്ങളെ കുറിച്ചുള്ള അടിസ്ഥാന വസ്തുതകള്‍ പോലും മാനിക്കാതെയും കൊറോണ വൈറസുകളെ കുറിച്ച് യാതൊരു ശാസ്ത്രീയ പരിശോധനകളോ പഠനങ്ങളോ നടത്താതെയും ഉന്നയിക്കുന്ന ഇത്തരം അവകാശ വാദങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വകുപ്പുതന്നെ പ്രചാരം …

Read More »

ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കുക

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ ജനാധിപത്യവും മതേതരത്വവും കാറ്റിൽ പറത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ അപലപനീയമാണ്. ഭരണഘടന അനുസരിച്ച് പൗരത്വത്തിന്റെ അടിസ്ഥാനം രാജ്യത്തു താമസിക്കലും ജൈവ ബന്ധങ്ങളുമാണ്. അത് ഒരിക്കലും മതത്തെ അടിസ്ഥാനമാക്കിയായിരുന്നില്ല. മതാടിസ്ഥാനത്തിലുള്ള വിഭജനത്തിലേക്ക് രാജ്യത്തെ നയിക്കാനാണ് കേന്ദ്ര സർക്കാറിന്റെ പുതിയ നീക്കമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. അത് ശാസ്ത്രരംഗത്തടക്കം എല്ലാം മേഖലയിലും കനത്ത തിരിച്ചടിയാണുണ്ടാക്കുക. പാളിപ്പോയ നോട്ടു നിരോധനവും മുന്നൊരുക്കമില്ലാതെ നടപ്പാക്കിയ ജി.എസ്.ടിയും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ആകെ തകിടം …

Read More »

ഡോ. സജീവിനെതിരെയുള്ള ഭീഷണിയില്‍ പ്രതിഷേധിക്കുക

കേരള വനഗവേഷണ കേന്ദ്രത്തിലെ ഫോറസ്റ്റ് എന്റമോളജി വകുപ്പ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ടി വി സജീവിനെതിരായി ക്വാറി ഉടമസ്ഥസംഘം ഉയര്‍ത്തുന്ന ഭീഷണി ശാസ്ത്ര ഗവേഷണത്തോടും വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണ്. സജീവ്, കേരള വനഗവേഷണ കേന്ദ്രത്തിലെ സി ജെ അലക്സുമായി ചേര്‍ന്ന് 2017 ല്‍ പ്രസിദ്ധപ്പെടുത്തിയ‍ കരിങ്കല്‍ ക്വാറികളെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, കേരളത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഉരുള്‍ പൊട്ടലുകള്‍ക്ക് കരിങ്കല്‍ ഖനനവും കാരണമാണെന്ന് അഭിപ്രായപ്പെട്ടതിന് എതിരെയാണ് …

Read More »

ശാസ്ത്രജ്ഞരുടെ അക്കാദമിക സ്വാതന്ത്ര്യത്തിന് വിലങ്ങ് വെക്കരുത്

കാസർക്കോട് ജില്ലയിലെ‍ കശുവണ്ടി തോട്ടങ്ങളിൽ എൻഡോസൾഫാൻ കീടനാശിനി പ്രയോഗിച്ചതിന്റെ പ്രത്യാഘാതങ്ങളെ സംബന്ധിച്ച് സര്‍ക്കാരും പൊതുസമൂഹവും വെച്ചു പുലര്‍ത്തുന്നതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിച്ചു കൊണ്ട് മാതൃഭൂമി ദിനപ്പത്രത്തിൽ ലേഖനമെഴുതിയതിന് കാർഷിക സർവകലാശാല അധികൃതർ അവിടുത്തെ പ്രൊഫസറായ ഡോ കെ.എം ശ്രീകുമാറിനോട് വിശദീകരണം ചോദിച്ചത് അക്കാദമികരംഗത്ത് തെറ്റായ കീഴ്‍വഴക്കങ്ങള്‍ക്ക് കാരണമാകുമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആശങ്കപ്പെടുന്നു. ശ്രീകുമാറിന്റെ നിരീക്ഷണങ്ങൾ സർവകലാശാലയുടെ അഭിപ്രായമായി തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട് എന്നതാണത്രെ വിശദീകരണം ചോദിക്കാനുള്ള കാരണം. കേരളമുള്‍പ്പെടെ …

Read More »

മരട്: സുപ്രീം കോടതി വിധി നടപ്പാക്കണം

തീരദേശ നിയമം (1991, 2011, 2019) അനുസരിച്ചു നിർമ്മാണം നടത്താൻ അനുമതിയില്ലാത്ത അതിപ്രധാന പാരിസ്ഥിതിക മേഖലയായ CRZ 1 വിഭാഗത്തിൽ പെടുന്ന കണ്ടൽക്കാടുകളും പൊക്കാളി പാടങ്ങളും നികത്തിയും CRZ III വിഭാഗത്തിൽ പെടുന്ന നിർമ്മാണ രഹിത മേഖല കയ്യേറിയും നിർമിച്ച ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി വിധി അടിയന്തിരമായി നടപ്പാക്കുകയാണ് വേണ്ടതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. കായലും കായലോരവും ഉൾക്കൊള്ളുന്ന തീരമേഖല അതിലോല ആവാസ വ്യവസ്ഥകളാൽ …

Read More »

ക്വാറി നിയന്ത്രണം നീക്കിയത് പുനഃപരിശോധിക്കുക

ഇക്കൊല്ലം സംസ്ഥാനത്ത് വീണ്ടുമുണ്ടായ പ്രളയത്തേയും ഉരുൾപൊട്ടലുകളേയും തുടർന്ന് ക്വാറികളുടെ പ്രവർത്തനം സർക്കാർ നിർത്തിവെച്ചത് ശ്ലാഘനീയമായിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കകം തന്നെ നിയന്ത്രണം പൂര്‍ണമായി പിൻവലിക്കുകയാണ് ഉണ്ടായത്. ഈ നടപടി ശരിയല്ലെന്നും നിയന്ത്രണം നീക്കിയത് പുനപ്പരിശോധിക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടുന്നു. അതിവൃഷ്ടിയെ തുടർന്ന് മലയോര മേഖലയിലുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും കഴിഞ്ഞ വർഷത്തെപ്പോലെ ഈ കാലവർഷത്തിലും അനേകം ജീവനും സ്വത്തും നശിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഇത്തരം പ്രദേശങ്ങളിൽ നടക്കുന്ന അശാസ്ത്രീയവും …

Read More »

കേരള അഡ്‍മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള പി.എസ്.സി പരീക്ഷ മലയാളത്തിലാകണം

ഭാഷാ അവകാശത്തിനായി കൊടുങ്ങല്ലൂരിൽ നടന്ന ഐക്യദാർഢ്യ സമര സദസ്സ് കേരള അഡ്‍മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള പരീക്ഷകള്‍ ഇംഗ്ലീഷില്‍ മാത്രം നടത്താനാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ തയ്യാറെടുക്കുന്നതെന്നു മനസ്സിലാക്കുന്നു. സർക്കാർ നിയമനങ്ങൾക്കായുള്ള എഴുത്തു പരീക്ഷകളിൽ മലയാളത്തെ അവഗണിക്കുന്ന സമീപനം കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ സ്വീകരിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. അങ്ങേയറ്റം പ്രതിഷേധാർഹമായ ഈ സമീപനം തിരുത്തുന്നതിനുള്ള നടപടികൾ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് …

Read More »

ഖാദർ കമ്മിറ്റി റിപ്പോർട്ട് സമഗ്രമായാണ് നടപ്പിലാക്കേണ്ടത്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രമേയം സ്‌കൂൾ വിദ്യാഭ്യാസ മേഖലയിലെ മികവ് ലക്ഷ്യം വച്ചുകൊണ്ട് ഡോ.എം.എ.ഖാദർ ചെയർമാനായുള്ള വിദഗ്ധസമിതി തയ്യാറാക്കിയ റിപ്പോർട്ടിലെ നിർദേശങ്ങൾ പൊതുവേ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്വാഗതം ചെയ്യുന്നു. ഏതൊരു വിദ്യാഭ്യാസ പദ്ധതിയെയും ആത്യന്തികമായി വിലയിരുത്തേണ്ടത് ഗുണഭോക്താവിന്റെ പക്ഷത്തുനിന്നു കൊണ്ടായിരിക്കണം. പ്രീസ്‌കൂൾ ഘട്ടം മുതൽ ഹയർസെക്കന്ററി ഘട്ടം വരെയുള്ള വിദ്യാഭ്യാസത്തെ സമഗ്രമായി നോക്കികാണാൻ റിപ്പോർട്ട് ശ്രമിക്കുന്നുണ്ട്. പ്രീസ്‌കൂൾ വിദ്യാഭ്യാസം കൂടുതൽ ചിട്ടപ്പെടുത്താൻ നിയമനിർമാണം തന്നെ വേണ്ടിവരുമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. …

Read More »

പശ്ചാത്തലമേഖലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വയലുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ശാസ്ത്രീയസമീപനം രൂപപ്പെടുത്തണം

പശ്ചാത്തല വികസനത്തിനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി നെല്‍വയല്‍ നികത്തുന്നത് അഭികാമ്യമോ എന്ന പ്രശ്‌നമാണ് കീഴാറ്റൂരിലെ ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ളത്. ഇത് കീഴാറ്റൂരിലെ മാത്രമായ സവിശേഷപ്രശ്‌നമല്ല. അവിടെ മാത്രം ഉണ്ടാകുന്ന സംഘര്‍ഷവുമല്ല. കേരളത്തിന്റെ വിവിധപ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി നെല്‍വയലും മറ്റ് തണ്ണീര്‍ത്തടങ്ങളും നികത്തിയിട്ടുണ്ട്. സമാനമായ പല പ്രോജക്ടുകളും ഇനിയും തയ്യാറാകുന്നുമുണ്ട്. അതുകൊണ്ട് കീഴാറ്റൂരില്‍ ഉണ്ടായതുപോലെയുള്ള സംഘര്‍ഷങ്ങള്‍ കേരളത്തിന്റെ വിവിധ മേഖലകളില്‍ ഉണ്ടാകാനുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാനാവില്ല. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി …

Read More »

ആരോഗ്യനയത്തിലെ പാളിച്ചകള്‍ പരിഹരിക്കണം

കേരളത്തിന്റെ ആരോഗ്യനയരേഖയുടെ കരട് പുറത്തുവന്നിരിക്കുന്നു. ആരോഗ്യ സേവനവകുപ്പിന്റെ ഘടനാപരിഷ്‌കരണവും റെഫറല്‍ സമ്പ്രദായത്തിന്റെ ശാക്തീകരണവും സ്‌കൂളില്‍ ചേരുന്നതിനു പ്രതിരോധകുത്തിവയ്പ് നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരുമെന്ന നിര്‍ദേശവും വളരെ സ്വാഗതാര്‍ഹ മാണ്. ട്രാന്‍സ്‌െജന്‍ഡര്‍ വിഭാഗത്തെ ഉചിതമായി പരിഗണിച്ചു എന്നതും ശ്രദ്ധേയമാണ്. ദേശീയ ആരോഗ്യനയത്തില്‍നിന്നും വ്യത്യസ്തമായ രീതിയിലുള്ള ജനപക്ഷ സ്വഭാവമുള്ള, ദരിദ്രപക്ഷപാതിത്വമുള്ള ഒരു ബദല്‍ ആരോഗ്യനയമായിരിക്കണം കേരളത്തിനുണ്ടാവേണ്ടിയിരുന്നത്. എന്നാല്‍ ആരോഗ്യം ജനങ്ങളുടെ അടിസ്ഥാനപരമായ അവകാശമാണ് എന്ന അവകാശാധിഷ്‌ഠിതമായ (right based) സമീപനം നയരേഖയില്‍ കാണുന്നില്ല. ആരോഗ്യ …

Read More »