Home / വിദ്യാഭ്യാസം

വിദ്യാഭ്യാസം

ഡോ. എം പി പരമേശ്വരന്റെ റഷ്യൻ പുസ്തകങ്ങൾ കോഴിക്കോട് സർവകലാശാലയ്ക്ക്

ഡോ. എം പി പരമേശ്വരൻ പുസ്തകങ്ങൾ കോഴിക്കോട് സർവകലാശാലയിലെ റഷ്യൻ പഠന വകുപ്പിന് ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ നൽകുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് രൂപം കൊടുത്തവരിലൊരാളും ജനകീയശാസ്ത്ര സാഹിത്യകാരനും ആണവശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ, തന്റെ പുസ്തകശേഖരത്തിലുള്ള അമൂല്യങ്ങളായ 200 ഓളം റഷ്യൻ ഭാഷയിലുള്ള പുസ്തകങ്ങൾ കോഴിക്കോട് സർവകലാശാലയിലെ റഷ്യൻ പഠന വകുപ്പിന് നൽകി. കോഴിക്കോട് സർവകലാശാല പരീക്ഷ കൺട്രോളർ ഡോ. സി സി ബാബു, റഷ്യൻ …

Read More »

വലയ സൂര്യഗ്രഹണത്തെ വരവേല്‍ക്കാം

കോഴിക്കോട് ഭവനില്‍ എം പി സി നമ്പ്യാര്‍ സൂര്യഗ്രഹണ ക്ലാസ് നയിക്കുന്നു. കോഴിക്കോട്: ഡിസംബര്‍ 26ന് നടക്കുന്ന വലയ സൂര്യഗ്രഹണത്തെ വരവേല്‍ക്കാന്‍ യുറീക്ക ഗ്രന്ഥാലയം തയ്യാറെടുക്കുന്നു. പരിഷത്ത് ഭവനില്‍ നടന്ന പരിശീലന പരിപാടി ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡണ്ട് പി ബി മുരളി ബാസ് ഉദ്ഘാടനം ചെയ്തു. എം പി സി നമ്പ്യാര്‍ നയിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് പ്രഭാകരന്‍ കയനാട്ടില്‍ അധ്യക്ഷനായി. സെക്രട്ടറി കെ സതീശന്‍ സ്വാഗതവും ചന്ദ്രദാസന്‍ നന്ദിയും …

Read More »

അദ്ധ്യാപക സംഗമം നടന്നു

ജില്ലാ അദ്ധ്യാപക സംഗമം ഡോ. എം പി വാസുദേവൻ ഉദ്ഘാടനം ചെയ്യുന്നു കോട്ടയം: വിജ്ഞാനോത്സവം മുതൽ സൂര്യോത്സവം വരെയുള്ള വിവിധ ശാസ്ത്ര വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് കോട്ടയം ജില്ലാ കമ്മിറ്റിആഭിമുഖ്യത്തിൽ അദ്ധ്യാപക സംഗമം നടത്തി. ഡിസംബര്‍ 26 ന് നടക്കുന്ന വലയസൂര്യഗ്രഹണ കാഴ്ചയോട് കൂടി സൂര്യോത്സവം സമാപിക്കും. മാനം മഹാത്ഭുതം എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്ത് ഡോ. എം പി വാസുദേവൻ അദ്ധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു. പി …

Read More »

മുളന്തുരുത്തി സി. ജി. എൽ. പി. സ്കൂൾ അടച്ചു പൂട്ടരുത്

ഏറണാകുളം: 1886- ൽ ആരംഭിച്ച വിദ്യാലയമാണ് മുളന്തുരുത്തി സി.ജി.എൽ.പി.എസ്. അഥവാ ക്രിസ്ത്യൻ ഗേൾസ് ലോവർ പ്രൈമറി സ്കൂൾ. 136 വർഷക്കാലത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം സ്ത്രീകൾക്ക് വിദ്യാഭ്യാസപരമായും സാമൂഹ്യമായും മുന്നേറാനുള്ള അവസരമൊന്നും ഇല്ലാതിരുന്ന കാലത്ത്, പത്തൊമ്പതാം നൂറ്റാണ്ടിൽ ആരംഭിച്ചതാണ്. അതുകൊണ്ടുതന്നെ ചരിത്രപരമായി ഈ വിദ്യാലയത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ആ പ്രാധാന്യത്തെ ഗൗരവത്തിൽ ഉൾക്കൊള്ളുവാൻ മാനേജ്മെന്റിനോ വിദ്യാഭ്യാസ അധികൃതർക്കോ കഴിഞ്ഞിട്ടില്ല എന്നതിന് തെളിവാണ് സർക്കാർ എയിഡഡ് വിദ്യാലയത്തിനൊപ്പം അംഗീകാരമില്ലാത്ത സി.‌ബി.എസ്.ഇ. സ്കൂൾ …

Read More »

ഡിജിറ്റല്‍ സിറ്റിസണ്‍ വര്‍ക്ക്ഷോപ്പ്

കുട്ടികള്‍ ഡിജിറ്റല്‍ ഭരണഘടന എഴുതിത്തയ്യാറാക്കുന്നു. തിരുവനന്തപുരം: നെടുമങ്ങാട് യൂണിറ്റിന്റേയും കരിപ്പൂർ സ്കൂള്‍ ലിറ്റില്‍കൈറ്റ്സിന്റേയും നേതൃത്വത്തില്‍ ഹൈസ്കൂള്‍- ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് നെടുമങ്ങാട് ടൗണ്‍ എല്‍ പി സ്കൂളില്‍ വച്ച് ഡിജിറ്റല്‍ സിറ്റിസണ്‍ഷിപ്പ് വര്‍ക്ക്ഷോപ്പ് നടത്തി. ഹരിത തമ്പി ക്ലാസ് നയിച്ചു. താലൂക്കിലെ പതിനൊന്ന് സ്കൂളുകളില്‍ നിന്നും എണ്‍പത്തിമൂന്നു കുട്ടികള്‍ പങ്കെടുത്തു. ക്ലാസിനു ശേഷം കുട്ടികൾ ഡിജിറ്റല്‍ഭരണഘടന എഴുതിയുണ്ടാക്കി അവതരിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ജി ജെ പോറ്റി, മേഖല സെക്രട്ടറി നാഗപ്പന്‍, കേശവന്‍ …

Read More »

പി എസ് സി പരീക്ഷകൾ ഇനി മലയാളത്തിലും

മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ആവശ്യം പി എസ് സി അംഗീകരിച്ചു തിരുവനന്തപുരം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അനുഭാവ ഉപവാസം ആർ വി ജി മേനോൻ ഉദ്ഘാടനം ചെയ്യുന്നു തിരുവനന്തപുരം: കെ എ എസ് ഉൾപ്പെടെ പി എസ് സി നടത്തുന്ന എല്ലാ പരീക്ഷകളുടെയും ചോദ്യങ്ങൾ മലയാളത്തിലും വേണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ ഇടപെടലിനെതുടർന്ന് പിഎസ്‌സി അംഗീകരിച്ചു. ഇതേതുടർന്ന് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 29 മുതൽ തിരുവനന്തപുരം പിഎസ്‌സി ആസ്ഥാനത്തിന് മുന്നിൽ …

Read More »

2019 ലെ വലയ സൂര്യഗ്രഹണം: ഗ്രഹണോത്സവത്തിനായി തയ്യാറെടുക്കാം

2019 ഡിസംബർ 26നു രാവിലെ ദൃശ്യമാകുന്ന സൂര്യഗ്രഹണത്തിന്റെ വലയാകാര പാത തെക്കൻ കർണ്ണാടകം, വടക്കൻ കേരളം, മദ്ധ്യ തമിഴ്നാട് എന്നിവിടങ്ങളിലൂടെ കടന്നുപോകും. ഗ്രഹണങ്ങളെല്ലാം തന്നെ വലിയ ജനശ്രദ്ധ ആകർഷിക്കുന്ന പ്രതിഭാസങ്ങളാണ്. അതുകൊണ്ടുതന്നെ ശാസ്ത്രപ്രചരണത്തിനും ശാസ്ത്രീയ ചിന്താഗതി വളർത്തുന്നതിനും ഉതകുന്ന ഉത്തമ അവസരങ്ങളാണി വ. മുമ്പെന്നത്തേക്കാളും കൂടുതലായി ശാസ്ത്രവിരുദ്ധതയെയും അന്ധവിശ്വാസങ്ങളെയും തുറന്നുകാണിക്കുന്നതി ന് ഈ അവസരം പ്രയോജനപ്പെടുത്തണം. വലിയതോതിൽ പൊതുജന ശ്രദ്ധ ആകർഷിക്കാൻ കഴിയുന്ന വലിയ ക്യാമ്പയിനുകളാണ് ആസൂത്രണം ചെയ്യേണ്ടത്. അഖിലേന്ത്യാതലത്തിൽ …

Read More »

ആദിവാസി മേഖലകളിൽ ശാസ്ത്ര – ഗണിത പരിശീലന ശില്പശാല

UNICEF മായി ചേർന്ന് ഐ.ആർ.ടി.സി സംഘടിപ്പിച്ച പരിശീലന ശില്പശാലയില്‍ നിന്നും ഇടുക്കി: ജില്ലയിലെ ആദിവാസി മേഖലകളിൽ സെക്കൻഡറി തലത്തിൽ പഠിക്കുന്ന കുട്ടികളുടെ ശാസ്ത്ര- ഗണിത ശാസ്ത്ര വിഷയങ്ങളിൽ ഉള്ള അഭിരുചി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ള IRTC പദ്ധതിക്ക് തൊടുപുഴയിൽ തുടക്കമായി. ഈ പരിപാടിയുടെ ഭാഗമായി പരിശീലകർക്ക് വേണ്ടി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ശിൽപ്പശാല, ട്രൈബൽ ഡവലപ്മെന്റ് അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ അനിൽ ഭാസ്ക്കർ ഉദ്ഘാടനം ചെയ്തു. ഡോ. സി രാമകൃഷ്ണൻ, …

Read More »

ശാസ്ത്രം യുക്തിയുണര്‍ത്തുന്നു: പ്രൊഫ. സി രവീന്ദ്രനാഥ്

ആഗസ്റ്റ് 20 ശാസ്ത്രാവബോധ ദിനം ആവര്‍ത്തനപട്ടികയുടെ 150-ാം വാര്‍ഷികാഘോഷം പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു തിരുവനന്തപുരം: മനുഷ്യന്റെ യുക്തിയെ ഉണര്‍ത്തുന്നതാണ് ശാസ്ത്രവിദ്യാഭ്യാസത്തിന്റെ പ്രസക്തിയെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. തിരുവനന്തപുരം മേഖല സംഘടിപ്പിച്ച ആവര്‍ത്തനപട്ടികയുടെ നൂറ്റമ്പതാം വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രം പഠിക്കുന്നത് മികച്ച മാര്‍ക്കിനുടമയാകാനല്ല, മറിച്ച് മനസ്സില്‍ മാറ്റമുണ്ടാക്കാനാണ്. ചിന്തയ്ക്ക് യുക്തിയും ശാസ്ത്രബോധവും വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് …

Read More »

വിവാദങ്ങളുടെ പൊരുളറിയാന്‍ സെമിനാർ

ഖാദർ കമ്മറ്റി റിപ്പോർട്ട് വിദ്യാഭ്യാസ സെമിനാറിൽ സി പി ഹരീന്ദ്രൻ വിഷയം അവതരിപ്പിക്കുന്നു. കാസര്‍ഗോഡ്: പൊതു വിദ്യാഭ്യാസ നവീകരണത്തിനും മികവിനുമായി കേരള സർക്കാര്‍ നിയോഗിച്ച ഖാദര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഒന്നാം ഭാഗം പുറത്തു വന്നപ്പോൾ വ്യാപകമായി പുകയുന്ന വിവാദങ്ങളുടെ പൊരുളറിയാൻ കേരള ശാസ്ത്ര സാഹിത്യ പരിഷത് കാസർഗോഡ് ജില്ലകമ്മിറ്റി സെമിനാർ നടത്തി. കാഞ്ഞങ്ങാട് പരിഷത്ത് ഭവനിൽ നടന്ന പരിപാടിയിൽ സി പി ഹരീന്ദ്രൻ വിഷയാവതരണം നടത്തി. പി വി ദിവാകരൻ …

Read More »