Home / പരിസരം

പരിസരം

പരിസ്ഥിതി ജനസഭ

കിഴക്കേമുറി പൊതുജന വായനശാല & ഗ്രന്ഥാലയവുമായി സഹകരിച്ച് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനസഭ. കാസര്‍ഗോഡ്: കിഴക്കേമുറി പൊതുജന വായനശാല & ഗ്രന്ഥാലയവുമായി സഹകരിച്ച് പരിസ്ഥിതി ജനസഭ സംഘടിപ്പിച്ചു. പ്രളയക്കെടുതികൾ ആവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ അതിന്റെ കാര്യകാരണബന്ധം ശാസ്ത്രീയമായ അന്വേഷണ പഠനങ്ങളിലൂടെ കണ്ടെത്തുന്നതിനാണ് ജനസഭ ചേർന്നത്. തീവ്രമായ പ്രകൃതി പ്രതിഭാസങ്ങളുടെ കാരണം ആഗോള താപനമാണ്. അതുമൂലമുള്ള ദുരന്തങ്ങളുടെ ആഘാതം വർധിപ്പിക്കുന്നതിൽ പ്രകൃതിയുടെ മേലുള്ള അനിയന്ത്രിതമായ മനുഷ്യ ഇടപെടലുകളാണ് കാരണമാകുന്നത് എന്ന് ജനസഭ …

Read More »

കായലിലെ ആമ്പൽപ്പടർപ്പ്: ശാസ്ത്രീയപഠനം വേണം

കോട്ടയം: വിനോദ സഞ്ചാര ഗ്രാമമായ കുമരകത്തിന് സമീപം ചീപ്പുങ്കൽ പ്രദേശത്താണ് ഏകദേശം നൂറ് ഏക്കർ കായൽ ഭാഗത്ത് നിഫിയ റൂബ്ര എന്ന ചുവന്ന ആമ്പൽ വളർന്ന് വിടർന്നിട്ടുള്ളത്. ഈ ആമ്പലിന്റെ തണ്ടിന് സാധാരണ മൂന്ന് മീറ്ററിൽ താഴെയാണ് നീളം. ഇത് വ്യാപകമായി വളർന്നിരിക്കുന്നതിന്റെ അർത്ഥം ഈ ഭാഗത്ത് കായലിന്റെ ആഴം മൂന്ന് മീറ്ററിലും കുറഞ്ഞിരിക്കുന്നു എന്നാണ്. ആഴം കുറഞ്ഞ പ്രദേശത്ത് കൂടുതൽ വിസ്തൃതിയിൽ ആമ്പൽ തിങ്ങി വളരുന്നത് ഇവിടെ എക്കൽ …

Read More »

മാതോത്ത് പൊയിലിൽ കൊയ്ത്തുത്സവം

നെൽകൃഷിയുടെ വിളവെടുപ്പ് ജില്ലാ കളക്ടർ ഡോ അദീല അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു. വയനാട്:‌ പരിഷത്തിന്റെ പിന്തുണയോടെ മാതോത്ത് പൊയിലിൽ നടപ്പാക്കിയ പ്രളയാനന്തര പുനരുജ്ജീവന പദ്ധതി പ്രകാരം ആദിവാസികളുടെ കൃഷിഭൂമിയിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് ജില്ലാ കളക്ടർ ഡോ അദീല അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പനമരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണൻ അധ്യക്ഷനായി. വാർഡ് മെമ്പർ കെ വി സുരേന്ദ്രൻ, കൃഷി ഓഫീസർ പി ആർ ഉഷാകുമാരി ജില്ലാ പ്രസിഡന്റ് മാഗി …

Read More »

ദുരന്തനിവാരണ പദ്ധതി ആസൂത്രണ ശില്പശാല

ദുരന്തനിവാരണ പദ്ധതി ആസൂത്രണ ശില്പശാല ടി ഗംഗാധരൻ ഉദ്ഘാടനം ചെയ്യുന്നു. കാസര്‍ഗോഡ്: കേരളത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിൽ ഉണ്ടായ പ്രകൃതിദുരന്തങ്ങൾ മലയാളികൾക്ക് പ്രകൃതിയെ സംബന്ധിച്ച് പല പുതിയ പാഠങ്ങളും നൽകുന്നുണ്ടെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് കാഞ്ഞങ്ങാട് നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്തു കൊണ്ട് പരിഷത് മുൻ സംസ്ഥാന പ്രസിഡണ്ട് ടി ഗംഗാധരൻ വിശദീകരിച്ചു. പഞ്ചായത്തുകളിൽ കൃത്യമായ സൊണേഷൻ ആവശ്യമുണ്ടെന്ന് അദ്ദേഹം ആവശ്യപ്പട്ടു. ശാസ്ത്രീയമായ ജലവിനിയോഗവും റോഡ് നിർമാണത്തിലെ ശാസ്ത്രീയ സമീപനവും അത്യാവശ്യമാണ്. …

Read More »

പുല്ലുണ്ടശേരി നീർത്തടത്തിൽ മണ്ണിരക്കമ്പോസ്റ്റ് യൂണിറ്റ്

ബയോടെക് കിസാൻ പദ്ധതിയുടെ ഭാഗമായ മണ്ണിരക്കമ്പോസ്റ്റ് യൂണിറ്റുകളുടെ ഉദ്ഘാടനം കടമ്പഴിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ അംബുജാക്ഷി നിര്‍വഹിക്കുന്നു. പാലക്കാട്: ഐ.ആർ.ടി.സി. നടപ്പാക്കുന്ന ബയോടെക് കിസാൻ പദ്ധതിയുടെ ഭാഗമായി പുല്ലുണ്ടശേരി നീർത്തടത്തിൽ അനുവദിച്ച പത്ത് മണ്ണിരക്കമ്പോസ്റ്റ് യൂണിറ്റുകളുടെ ഉദ്ഘാടനം കടമ്പഴിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ അംബുജാക്ഷി നിര്‍വഹിച്ചു. നീർത്തട കമ്മറ്റി പ്രസിഡണ്ട് എം രാജൻ അധ്യക്ഷത വഹിച്ചു. കാർഷിക മാലിന്യങ്ങളും മറ്റും ശാസ്ത്രീയമായി പരിപാലിക്കാനും സംസ്കരിക്കാനും ആണ് പദ്ധതി ലക്ഷ്യമിടുന്നത്. മണ്ണിരക്കമ്പോസ്റ്റ് …

Read More »

തിരൂർ- പൊന്നാനി പുഴ സംരക്ഷണ പദ്ധതിയ്ക്ക് തുടക്കമായി

മലപ്പുറം: തിരൂർ- പൊന്നാനി പുഴ സംരക്ഷണ പദ്ധതിയുടെ തുടക്കമെന്ന നിലയിൽ പുഴനടത്തവും തുടർന്ന് ആലോചനയോഗവും നടന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഐ ആർ ടി സി പ്രധിനിധികളായി ഡോ. രാജേഷ് കെ, ഷിബു പി തുടങ്ങിയവര്‍ പങ്കെടുത്തു. 2018ൽ ഐ ആർ ടി സി മലപ്പുറം ജില്ലാ പഞ്ചായത്തിനായി തയ്യാറാക്കിയ സമഗ്രവികസന മാസ്റ്റർപ്ലാൻ അടിസ്ഥാനമാക്കിയാണ് പുഴസംരക്ഷണ പരിപാടികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മലപ്പുറം ജില്ലയിലെ വെട്ടം, പുറത്തൂർ, …

Read More »

പാലക്കാട് മേഖല പരിസ്ഥിതി ജനസഭ

പാലക്കാട് മേഖല പരിസ്ഥിതി ജനസഭ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്നകുമാരി ഉദ്ഘാടനം ചെയ്യുന്നു. പാലക്കാട്: പാലക്കാട് മേഖല പരിസ്ഥിതി ജനസഭ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് ശാസ്ത്രീയ ജല മാനേജ്മെന്‍റിലേക്ക് എന്നതായിരുന്നു വിഷയം. പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് സി വി ജോസ് അദ്ധ്യക്ഷനായി. സംസ്ഥാന പരിസര വിഷയ സമിതി കണ്‍വീനര്‍ ഡോ. കെ രാജേഷ് ആമുഖപ്രഭാഷണം നടത്തി. ജില്ലാ പരിസര …

Read More »

ഹൃദ്യയുടെ സ്കോളര്‍ഷിപ്പ് തുക കാര്‍ബണ്‍ ലഘൂകരണത്തിന്

ഹൃദ്യ രേവതി വയനാട്: പഠന മികവിന് ലഭിച്ച സ്കോളർഷിപ്പ് തുക കാർബൺ ലഘൂകരണത്തിന് ഉപയോഗിച്ച് വിദ്യാർഥിനി. കാര്യവട്ടം ഗവ. കോളേജ് യൂണിയൻ വൈസ് ചെയർമാനും ബിഎസ്‌സി വിദ്യാർഥിനിയുമായ വൈത്തിരിയിലെ ഹൃദ്യ രേവതിയാണ് ചൂടാറാപ്പെട്ടികള്‍ വിതരണം ചെയ്ത് ഊര്‍ജ സംരക്ഷണത്തിൽ മാതൃകയാവുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതകങ്ങളില്‍ മുന്നിൽ നിൽക്കുന്ന കാർബൺഡൈഓക്സൈഡിന്റെ ഉത്ഭവകേന്ദ്രങ്ങളിലൊന്നാണ് നമ്മുടെ അടുക്കള. ചൂടാറാപ്പെട്ടിയിലൂടെ ഒരു കിലോ അരി വേവിക്കുമ്പോൾ 100 എം ജി ഗ്യാസ് അല്ലെങ്കിൽ ഒന്നര …

Read More »

മാലിന്യ സംസ്കരണ ക്ലാസ്

കെ എസ് നാരായണന്‍കുട്ടി മാലിന്യ സംസ്കരണ ക്ലാസ് നയിക്കുന്നു. പാലക്കാട് : പിലാക്കാട്ടിരി യൂണിറ്റിന്റെ നേതൃത്വത്തിൽ മാലിന്യ സംസ്കരണ ക്ലാസ് സംഘടിപ്പിച്ചു. ഉറവിട മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം നിര്‍വാഹക സമിതി അംഗം കെ എസ് നാരായണൻ കുട്ടി വിശദീകരിച്ചു. മേഖല പ്രസിഡന്റ് പി ചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് കെ പരമേശ്വരൻ സ്വാഗതവും കൃഷ്ണദാസ് നന്ദിയും പറഞ്ഞു.

Read More »

പരിസ്ഥിതി – ആരോഗ്യ പ്രവർത്തക സംഗമം

പരിസ്ഥിതി ആരോഗ്യ പ്രവര്‍ത്തക സംഗമം ടി ഗംഗാധരൻ ഉദ്‌ഘാടനം ചെയ്യുന്നു. വയനാട്: ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതി – ആരോഗ്യ പ്രവർത്തക സംഗമം, “കാലാവസ്ഥ വ്യതിയാനവും നമ്മളും” എന്ന വിഷയം അവതരിപ്പിച്ച് മുൻ സംസ്ഥാന പ്രസിഡന്റ് ടി ഗംഗാധരൻ ഉദ്‌ഘാടനം ചെയ്തു. “ആവർത്തിക്കുന്ന ദുരന്തങ്ങളും വയനാടിന്റെ അതിജീവനവും” എന്ന വിഷയത്തിൽ പ്രൊഫ. തോമസ് തേവര സമീപന രേഖ അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് മാഗി വിൻസന്റ് അധ്യക്ഷയായി. കെ ടി ശ്രീവത്സൻ സ്വാഗതവും …

Read More »