Home / മാസികകള്‍

മാസികകള്‍

മതിലകം സ്കൂളിലെ എല്ലാ ഡിവിഷനുകളിലേക്കും മാസിക

മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്രധാനാധ്യാപകനിൽ നിന്നും യുറീക്ക പത്രാധിപസമിതി അംഗം ഇ ജിനൻ വരിസംഖ്യ ഏറ്റുവാങ്ങുന്നു. തൃശ്ശൂർ: മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്രധാനാധ്യാപകനിൽ നിന്നും വിദ്യാലയത്തിലെ 52 ഡിവിഷനുകളിലേക്കുള്ള മാസികാവരിസംഖ്യയായ 12200 രൂപ ( 18യുറീക്ക, 34 ശാസ്ത്രകേരളം) യുറീക്ക പത്രാധിപസമിതി അംഗം ഇ ജിനൻ ഏറ്റു വാങ്ങുന്നു. സ്കൂളിലെ എല്ലാ ഡിവിഷനുകളിലേക്കും മാസിക എത്തിക്കുന്നതിന്റെ ഭാഗമായി സ്കൂൾ പി.ടി.എ. ആണ് …

Read More »

വരുന്നൂ യുറീക്കോത്സവങ്ങള്‍‌..!

യുറീക്ക, ശാസ്ത്രകേരളം മാസികകളുടെ  പ്രസിദ്ധീകരണത്തിന്റെ അൻപതാം വാർഷികാഘോഷത്തിലെ പ്രധാന ഇനമായി തീരുമാനിച്ചതാ‍ണ് യുറീക്കോത്സവങ്ങൾ. ശാസ്ത്രബോധം, മാനവികത, ലിംഗനീതി, ജനാധിപത്യം, മതനിരപേക്ഷത എന്നീ മൂല്യങ്ങൾക്ക് വലിയ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന സമകാലീന സാമൂഹ്യാവസ്ഥയിൽ ബോധപൂർവമായ ശ്രമങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. നമ്മുടെ മാസികകളും ബാലവേദിയുമാണ് ഇതിനായുള്ള പ്രധാന സാധ്യതകളാണ്. മുൻപ് നാം ഇവ ഉപയോഗിച്ചിരുന്ന അളവിൽ ഇപ്പോൾ ഇല്ല എന്നതും പഴയ അളവിന്റെ പതിൻമടങ്ങ് ഉണ്ടെങ്കിലേ എന്തെങ്കിലും സ്ഥായിയായ മാറ്റം ഇപ്പോൾ സാധ്യമാകൂ എന്നതും …

Read More »

യുറീക്ക എന്റെയും വഴികാട്ടി

മാതൃഭാഷയിൽ ശാസ്ത്രം പ്രചരിപ്പിക്കുക എന്നതായിരുന്നു പരിഷത്തിന്റെ ആദ്യകാല ലക്ഷ്യങ്ങളിൽ പ്രധാനം. ഈ ലക്ഷ്യപ്രഖ്യാപനം തന്നെ വിദ്യാഭ്യാസരംഗത്തെ ശക്തമായൊരിടപെടലാണെന്നു കാണാം. അഞ്ചാം വാർഷികമാകുമ്പോഴേയ്ക്കും ബിരുദാനന്തര തലം വരെ മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസത്തിനായി പദ്ധതികളുണ്ടാക്കാൻ പരിഷത്ത് ശ്രമിച്ചു. 1966 ലാണ് ഒന്നാമത്തെ ശാസ്ത്രഗതി പുറത്തുവരുന്നത്. എൻ.വി.കൃഷ്ണവാര്യർ, പി.ടി.ഭാസ്‌കരപ്പണിക്കർ, എം.സി.നമ്പൂതിരിപ്പാട് എന്നിവരടങ്ങുന്നതായിരുന്നു പത്രാധിപ സമിതി. കെ.പി.കേശവമേനോനാണ് നവംബർ 28നു കോഴിക്കോട് ടൗൺഹാളിലെ നിറഞ്ഞ സദസ്സിനു മുമ്പിൽ ആ കർമം നിർവഹിച്ചത്. 1969 ജൂൺ 1നു പി.ടി.ഭാസ്‌കരപ്പണിക്കരുടെ …

Read More »

‘യുറീക്ക’ തീര്‍ച്ചയായും ഒരു ബദലാണ്

ശാസ്ത്രവിഷയങ്ങൾ പാഠ പുസ്തകങ്ങളിൽ മാത്രം ഒതുങ്ങിയ കാലത്താണ് യുറീക്കയുടെ പിറവി. ശാസ്ത്ര വിവരങ്ങൾ ഉരുവിട്ടു പഠിക്കലായിരുന്നു അന്നത്തെ ശാസ്ത്രപഠനം. കുട്ടികളുടെ ജീവിതവും അനുഭവപരിസരവുമായി അതിന് വേണ്ടത്ര ബന്ധവുമില്ലായിരുന്നു. ശാസ്ത്രബോധമോ യുക്തിബോധമോ ചിന്താശക്തിയോ അന്വേഷണബുദ്ധിയോ കാര്യമായി അതുണർത്തിയില്ല. ഈ ശൂന്യതയിലേക്കാണ് യുറീക്ക വന്നത്. യുറീക്ക ശാസ്ത്രത്തെ കുട്ടികളോടടുപ്പിച്ചു. കുട്ടികളെ ശാസ്ത്രീയ രീതികളോടും അടുപ്പിച്ചു. കാര്യകാരണങ്ങളെ കണ്ടെത്താനും വിശകലനം ചെയ്യാനും കുട്ടികൾക്ക് തോന്നിത്തുടങ്ങി. നല്ല ചോദ്യങ്ങൾ ചോദിക്കാനും ഉത്തരം തിരയാനും ബുദ്ധി ഉണർന്നു. …

Read More »

ശാസ്ത്രകേരളം: കൗമാരകേരളത്തിനൊരു വഴികാട്ടി

ശാസ്ത്രകേരളത്തിന് അമ്പതു തികഞ്ഞു. ഒരു പ്രസിദ്ധീകരണത്തിന് അമ്പതു വയസ്സെന്നത് വലിയ കാലയളവല്ല.എന്നാൽ ഒരു ശാസ്ത്ര പ്രസിദ്ധീകരണത്തെ സംബന്ധിച്ച് അതൊരു ‘സംഭവം’ തന്നെയാണ്. ശാസ്ത്ര വിവരങ്ങൾ അറിയാനും പഠിക്കാനും ഒരു മാസിക ഇക്കാലത്ത് എന്തിനെന്ന സംശയം സ്വാഭാവികമാണ്. ഇത് ബലപ്പെട്ടതു മൂലമാവണം രാജ്യത്തെ വിവിധ പ്രദേശിക ഭാഷകളിലും ഇംഗ്ലീഷിലുമുള്ള മിക്ക ശാസ്ത്ര പ്രസിദ്ധീകരണങ്ങൾക്കും അച്ചടി അവസാനിപ്പിക്കേണ്ടി വന്നത്. ശാസ്ത്രകേരളം വേറിട്ടു നിൽക്കുന്നതിവിടെയാണ്. ശാസ്ത്രം സ്കൂളിലും കോളേജിലും പഠിക്കുന്നുണ്ട്. ഗൂഗിൾ വഴി ഏതു …

Read More »

ശാസ്ത്രഗതി വായിക്കാത്തവർക്ക് നല്ല പരിഷത്തുകാരാകാൻ കഴിയുമോ?

ഡോ. ആര്‍ വി ജി മേനോന്‍ ശാസ്ത്രഗതി എഡിറ്ററായിരുന്നപ്പോള്‍ പരിഷത്ത് വാര്‍ത്തയില്‍ എഴുതിയ കുറിപ്പ് ഇന്നും പ്രസക്തമായതിനാല്‍ പുനഃപ്രസിദ്ധീകരിക്കുന്നു ആര്‍ വി ജി നല്ല പരിഷത്തുകാർ എന്നുവച്ചാൽ സംഘടനയുടെ മനസ്സും വാക്കും സ്വാംശീകരിച്ചവർ. അതിനനുസരിച്ച് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവർ. പൊതുജനങ്ങളോടു അവ വിശദീകരിക്കാനും വേണ്ടിവന്നാൽ നിലപാടുകൾ നീതീകരിക്കാനും പ്രതിരോധിക്കാനും കഴിയുന്നവർ. ഇതൊക്കെ സാധിക്കണമെങ്കിൽ ഏതു മേഖലയിലും സംഘടനയുടെ നിലപാട് എന്ത് എന്ന് മാത്രമല്ല, എങ്ങനെ ആ നിലപാടിലെത്തിയെന്നും എന്തുകൊണ്ട് മറ്റു നിലപാടുകൾ …

Read More »

ആവേശം വിതറിയ മാസികാ പ്രവർത്തനം

കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖനില്‍ നിന്ന് ശാസ്ത്രഗതിയുടെ വരിസംഖ്യ ജില്ലാസെക്രട്ടറി ഏറ്റുവാങ്ങുന്നു. തൃശ്ശൂർ: നഗരത്തിലെ വിവിധ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും സന്ദർശിച്ച് നടത്തിയ മാസികാ പ്രചരണം പരിഷത്ത് പ്രവർത്തകരി ൽ ആവേശവും ആത്മവിശ്വാസവും വർധിപ്പിച്ചു. ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന സ്ക്വാഡ് പ്രവർത്തനത്തിൽ എട്ട് സംഘങ്ങളിലായി 29 പ്രവർത്തകർ പങ്കെടുത്തു. 252 മാസികയ്ക്ക് വാർഷിക വരിക്കാരെ കണ്ടെത്തി. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖൻ ശാസ്ത്രഗ തിയുടെ വരിസംഖ്യ …

Read More »

ശാസ്ത്രാമൃതം പദ്ധതിക്ക് കാക്കൂരില്‍ തുടക്കമായി

കാക്കൂര്‍: യുറീക്ക അമ്പതാം വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ കാക്കൂർ പഞ്ചായത്തിലെ 10 പ്രൈമറി സ്കൂളെ ഉൾപ്പെടുത്തിക്കൊണ്ട് സർഗ്ഗാത്മക വിദ്യാഭ്യാസ പരിപാടിയായ “ശാസ്ത്രാമൃതം” പദ്ധതിക്ക് തുടക്കമായി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ, അധ്യാപകർ, രക്ഷിതാക്കൾ, പിടിഎ, സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് എന്നിവരെ ഉൾപ്പെടുത്തി പഞ്ചായത്ത് അടിസ്ഥാനത്തിൽ സംഘാടക സമിതിയും അക്കാദമിക് കൗൺസിലും രൂപീകരിച്ച് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ആദ്യ പരിപാടിയായ “വായനാ വസന്തം” ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സംഘാടക …

Read More »

അറിവ് ആഹ്ലാദമാക്കിയ അമ്പത് വര്‍ഷങ്ങള്‍

കുട്ടികളുടെ പ്രിയപ്പെട്ട ശാസ്ത്രപ്രസിദ്ധീകരണമായ യുറീക്ക ദ്വൈവാരിക പ്രസിദ്ധീകരണത്തിന്റെ അമ്പതാമാണ്ടിലേക്ക് കടന്നു. 1970 ജൂണ്‍ ഒന്നിന് ഡോ കെ എന്‍ പിഷാരടി ചീഫ് എഡിറ്ററും ടി ആര്‍ ശങ്കുണ്ണി മാനേജിങ്ങ് എഡിറ്ററുമായി തൃശൂരില്‍ നിന്നാണ് യുറീക്ക പിറന്നത്. പരിഷത്തിന്റെ തൃശൂര്‍ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു ആദ്യകാല പ്രവര്‍ത്തനങ്ങള്‍. 1970 ന് കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, കോട്ടയം, ഷൊര്‍ണൂര്‍, മലപ്പുറം, ബാംഗ്ലൂര്‍, എന്നിങ്ങനെ എട്ടിടങ്ങളിലായാണ് പ്രകാശനം നടന്നത്. കോഴിക്കോട് ബാലാമണിയമ്മയും എറണാകുളത്ത് കെ …

Read More »

സമൂഹത്തിന് പ്രയോജനകരമായ ഗവേഷണം ഇന്ത്യയിൽ നടക്കുന്നില്ല : ഡോ. പി ജി ശങ്കരൻ

യുറീക്ക, ശാസ്ത്രകേരളം എന്നിവയുടെ സുവർണജൂബിലി ആഘോഷം തൃശൂരിൽ ഡോ. പി ജി ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു. യുറീക്ക ശാസ്ത്രകേരളം സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി തൃശ്ശൂർ: ഇന്ത്യയിലെ സർവ്വകലാശാലകൾ നൽകുന്ന ഗവേഷണ ബിരുദങ്ങളിൽ ഭൂരിഭാഗവും സമൂഹത്തിന് ഒട്ടും പ്രയോജനം ചെയ്യുന്നവയല്ലെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല പ്രോ. വൈസ് ചാൻസലർ ഡോ. പി ജി ശങ്കരൻ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആനുകാലികങ്ങളായ യുറീക്ക, ശാസ്ത്രകേരളം എന്നിവയുടെ സുവർണജൂബിലി ആഘോഷം തൃശൂരിൽ ഉദ്ഘാടനം …

Read More »