Home / ആരോഗ്യം

ആരോഗ്യം

ജില്ലാ ആശുപത്രികളെ സ്വകാര്യ മെഡിക്കല്‍ കോളേജുകളാക്കി മാറ്റാനുള്ള നീതി ആയോഗിന്റെ നിര്‍ദ്ദേശം തള്ളിക്കളയുക

തൃശ്ശൂർ: രാജ്യത്ത് ആവശ്യത്തിനുള്ള എണ്ണം ഡോക്ടര്‍മാര്‍ ഇല്ലെന്നും അവരുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും വാദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജില്ലാ ആശുപത്രികളെ സ്വകാര്യ മെഡിക്കല്‍ കോളേജുകളാക്കി മാറ്റുന്നതിനുള്ള നീതി ആയോഗിന്‍റെ നിര്‍ദ്ദേശം തള്ളിക്കളയണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. കേന്ദ്ര മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലും വിദ്യാഭ്യാസ നയരേഖയിലും ഉള്‍പ്പെട്ടിരുന്ന സ്വകാര്യവത്കരണ ആശയം തന്നെയാണ് പുതിയ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്വകാര്യ ഏജന്‍സികള്‍ ആരോഗ്യരംഗത്ത് കുടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നു എന്ന തെറ്റിദ്ധാരണയാണ് ഈ ആശയത്തിന്‍റെ ന്യായീകരണമായി …

Read More »

“ലാബറട്ടറി പരിശോധനകളുടെ ഗുണമേന്മ ഉറപ്പാക്കാൻ സർക്കാര്‍ ഇടപെട​ണം”

തുടര്‍ വിദ്യാഭ്യാസ സെമിനാറില്‍ ഡോ. കെ രമേഷ് കുമാര്‍ സംസാരിക്കുന്നു. തൃശൂര്‍: മെഡിക്കൽ ലാബറട്ടറി പരിശോധനകളുടെ ഗുണമേന്മ ഉറപ്പാക്കിയാൽ മാത്രമേ രോഗനിർണയവും ചികിത്സയും ഫലപ്രദമാകൂയെന്നും അതിന് കുറ്റമറ്റ സംവിധാനം ഏർപ്പെടുത്തേണ്ടത് പൊതുജനാരോഗ്യ സംരക്ഷണത്തിന് അനിവാര്യമാണെന്നും ലാബറട്ടറികളുടെ ഗുണമേന്മ ഉറപ്പുവരുത്താൻ രൂപീകൃതമായ ദേശീയ സമിതിയുടെ ( NABL) ലീഡ് അസസ്സർ ഡോ. കെ രമേഷ് കുമാർ പറഞ്ഞു. എം.സി നമ്പൂതിരിപ്പാടിന്റെ ജന്മശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് ഡോക്ടർമാർ, പാരാമെഡിക്കൽ വിദ്യാർത്ഥികൾ, ലാബ് ടെക്നീഷ്യന്മാർ എന്നിവർക്കായി സംഘടിപ്പിച്ച …

Read More »

ആരോഗ്യ പ്രവർത്തക കൺവെൻഷൻ

ജില്ലാ ആരോഗ്യ പ്രവർത്തക കൺവെൻഷനില്‍ നിന്ന് എറണാകുളം: ജില്ലാ ആരോഗ്യ പ്രവർത്തക കൺവെൻഷൻ ആരോഗ്യ മേഖലയിലെ ജനകീയ ഇടപെടൽ എന്ന വിഷയമവതരിപ്പിച്ച്‌ സംസ്ഥാന ആരോഗ്യ വിഷയ സമിതി ചെയർമാൻ ഡോ. കെ വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഡോ. അനൂപ്, ഡോ. ആശ വിജയൻ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ജില്ലാ ആരോഗ്യ വിഷയ സമിതി ചെയർമാൻ ഡോ. മാത്യു നമ്പേലി അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി സി ഐ വർഗ്ഗീസ്, ഡോ. …

Read More »

മെഡിക്കോൺ – മെഡിക്കൽ വിദ്യാർത്ഥി സംഗമം

കോഴിക്കോട്: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ വിദ്യാർത്ഥി കൂട്ടായ്മ മെഡിക്കോണിന്റെ നാലാമത് കൺവെൻഷൻ സമാപിച്ചു. വട്ടോളി സംസ്കൃത ഹൈസ്ക്കുളിലും നാഗംപാറ- കൂടൽ LP സ്കൂളിലുമായാണ് രണ്ട് ദിവസം നീണ്ടു നിന്ന പരിപാടി നടന്നത്. സംസ്‌ഥാനത്തെ ഏഴ്‌ മെഡിക്കൽ കോളേജുകളിൽ നിന്നായി അൻപതിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പ് ഡോ. കെ.പി. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ മോഹൻദാസ്, ഡോ. എസ്. മിഥുൻ, ഡോ. അരുൺ ശ്രീ പരമേശ്വരൻ, കെ …

Read More »

എയ്ഡ്സ് രോഗത്തിന് പ്രതിവിധി

എലികളിലെ പരീക്ഷണം വിജയം “ജൈവസാങ്കേതികവിദ്യയും മാനവിക വികസനവും ” എന്ന വിഷയം അവതരിപ്പിച്ച് ഡോ.സതീഷ് മുണ്ടയൂർ സംസാരിക്കുന്നു. തൃശ്ശൂർ: എയ്ഡ്സ് രോഗത്തിന് ഫലപ്രദമായ പ്രതിവിധി ഉടനെ യാഥാർഥ്യമായേക്കുമെന്ന് തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ മുൻ ശാസ്ത്രജ്ഞനും മൈക്രോബയോളജിസ്റ്റുമായ ഡോ.സതീഷ് മുണ്ടയൂർ പറഞ്ഞു. എയ്ഡ്സ് വൈറസിന്റെ ജീനിനെ മാറ്റാനുതകുന്ന ജൈവസാങ്കേതികവിദ്യ എലികളിൽ പരീക്ഷിച്ചു വിജയിച്ചിരിക്കുകയാണ്. പരിഷത്തും തൃശ്ശൂർ ശ്രീകേരളവർമ്മ കോളേജ് ജന്തുശാസ്ത്ര വിഭാഗവും മെഡിക്കൽ ലാബ് ഓണേഴ്‍സ് അസോസിയേഷനും സംയുക്തമായി …

Read More »

നാഷണൽ മെഡിക്കൽ കമ്മീഷൻ ബിൽ കൂടുതൽ ചർച്ചയും ഭേദഗതിയും ആവശ്യം

കേന്ദ്ര സർക്കാർ ലോകസഭയിൽ പാസാക്കിയ നാഷണൽ മെഡിക്കൽ കമ്മീഷൻ ബിൽ രാജ്യത്തെ മെഡിക്കൽ മേഖലയിൽ ഒരു പാട് ആശങ്കകൾക്ക് വഴി വെച്ചിട്ടുണ്ട്. ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മറികടക്കാൻ രൂപീകരിച്ച ഈ പുതിയ സംവിധാനം പക്ഷെ പുതിയ പല വെല്ലുവിളികളും ഉയർത്തുന്നുണ്ടെന്നാണ് പരിഷത്ത് കരുതുന്നത്. 1) എൻ.എം.സി സമിതിയുടെ ഘടന ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന് ചേരുന്നതല്ല. സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം തീരേ കുറച്ച് കൊണ്ട് ബഹുഭൂരിപക്ഷം പ്രതിനിധികളും കേന്ദ്ര സർക്കാർ …

Read More »

വിദ്യാഭ്യാസ – ആരോഗ്യ പ്രവർത്തകരുടെ ശില്പശാല കൊടുങ്ങല്ലൂരില്‍

കൊടുങ്ങല്ലൂർ ഗവ. ബോയ്സ് ഹയസെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന കൂട്ടായ്മയിൽ പ്രദേശത്തെ അധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുത്തു. പരിഷത്ത് മേഖല പ്രസിഡന്റ് പി. എ. മുഹമ്മദ് റാഫി അധ്യക്ഷനായി. പരിസരദിന പോസ്റ്ററിന്റെ പ്രകാശനം ജില്ലാപഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പിൽ നിർവ്വഹിച്ചു. അഴീക്കോട് മുനക്കൽ ടൂറിസം ഡെസ്റ്റിനേഷൻ കമ്മറ്റി അംഗം കെ.എസ്.സതീഷ്കുമാർ മാസ്റ്റർ ഏറ്റുവാങ്ങി. വി.മനോജ് സ്വാഗതവും പ്രൊഫ. കെ. അജിത നന്ദിയും പറഞ്ഞു. ഉച്ചക്ക് 2 മണിക്ക് കൊടുങ്ങല്ലൂർ ഗവ. …

Read More »

വ്യാജചികിത്സകള്‍ക്കെതിരായ ജനകീയ പൊതുജനാരോഗ്യ കൂട്ടായ്മ (CAPSULE) രൂപീകരിച്ചു.

അശാസ്ത്രീയ ചികിത്സാ സംവിധാനങ്ങളെയും വ്യാജമായ പരസ്യങ്ങളിലൂടെ ജനങ്ങളെ ചൂഷണം ചെയ്യുന്ന കപടചികിത്സകളെയും തുറന്നുകാണിക്കുന്നതിനുവേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ കാപ്‌സ്യൂള്‍ (CAPSULE – Campaign against Pseudoscience using Law and Ethics) എന്ന പൊതുജനാരോഗ്യ കൂട്ടായ്മ രൂപികരിച്ചു. തൃശ്ശൂര്‍ പരിസരകേന്ദ്രത്തില്‍ ചേര്‍ന്ന യോഗം പരിഷത്ത് ജനറല്‍ സെക്രട്ടറി ടി.കെ. മീരാഭായ് ഉദ്ഘാടനം ചെയ്തു. തൈക്കാട്ടുശ്ശേരി ആയുര്‍വേദ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.കെ.ജി.വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. ഡോ.യു.നന്ദകുമാര്‍ ആമുഖപ്രഭാഷണവും എം.പി.അനില്‍കുമാര്‍ …

Read More »

മലപ്പുറത്ത് പതിനായിരം ആരോഗ്യ ക്ലാസ്സുകള്‍ക്ക് തുടക്കമായി

മലപ്പുറം: കേരളത്തില്‍ ആരോഗ്യരംഗത്ത് അശാസ്ത്രീയ പ്രചാരണങ്ങളും വ്യാജചികിത്സയും ഭീഷണിയാണെന്ന് ആസൂത്രണ കമ്മീഷനംഗം ഡോ.ബി.ഇക്ബാല്‍ അഭിപ്രായപ്പെട്ടു. മഞ്ചേരി പബ്ലിക്ക് ലൈബ്രറിയില്‍ പതിനായിരം ആരോഗ്യ ക്ലാസ്സുകളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ ചികിത്സാരംഗത്ത് ലോകത്തിന് മാതൃകയായ കേരളത്തില്‍ അശാസ്ത്രീയ ചികിത്സയും മരണങ്ങളും കൂടുന്നത് വൈരുധ്യമാണ്. അര്‍ബുദം മൂലം മരണമടയുന്നവരില്‍ 40 ശതമാനം പേരും അശാസ്ത്രീയ ചികിത്സക്ക് വിധേയമായവരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരിഷത്ത് പ്രവര്‍ത്തകര്‍, പബ്ലിക്ക് ലൈബ്രറി അംഗങ്ങള്‍, ഡോക്ടര്‍മാര്‍, മഞ്ചേരി, …

Read More »

10,000 ആരോഗ്യ ക്ലാസ്സുകള്‍ സംസ്ഥാന തല ഉല്‍ഘാടനം: സംഘാടകസമിതി രൂപീകരിച്ചു.

കണ്ണൂര്‍: ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന 10000 ആരോഗ്യ ക്ലാസ്സുകളുടെ സംസ്ഥാന തല ഉല്‍ഘാടനച്ചടങ്ങിന്റെ സംഘാടകസമിതി രൂപീകരിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് ആണ് ചെയര്‍മാന്‍. കെ. ഹരിദാസ് ജനറല്‍ കണ്‍വീനറും. സംഘാടക സമിതി യോഗത്തില്‍ ഡോ. അരുണ്‍ ശ്രീപരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ആരോഗ്യ വിഷയ സമിതി കണ്‍വീനര്‍ എം.കെ.രമേഷ് കുമാര്‍ പരിപാടികള്‍ വിശദീകരിച്ചു. പി.വി. രത്‌നാകരന്‍, കമലാ സുധാകരന്‍, കെ.ആര്‍.ആര്‍. വര്‍മ്മ എന്നീവര്‍ സംസാരിച്ചു. ക്ലാസ്സുകളുടെ …

Read More »