Home / പുസ്തക പ്രകാശനം

പുസ്തക പ്രകാശനം

നെഹ്റുവിയൻ ചിന്തകളുടെ പുനർവായന അനിവാര്യം- പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ

മയ്യിൽ മേഖലാ കമ്മറ്റി സംഘടിപ്പിച്ച പുസ്തക ചര്‍ച്ചയില്‍ പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ വിഷയാവതരണം നടത്തുന്നു. കണ്ണൂര്‍: ജനാധിപത്യം, മതേതരത്വം, ശാസ്ത്രബോധം തുടങ്ങിയ സുപ്രധാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും അവ ഉൾക്കൊള്ളുന്ന ഭരണഘടന സംരക്ഷിക്കുന്നതിനുമായുള്ള പോരാട്ടത്തിൽ നെഹ്റുവിയൻ ചിന്തകളുടെ പുനർവായന അനിവാര്യമെന്ന്‌ പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ പറഞ്ഞു. ഭയപ്പെട്ടിരുന്നതിനേക്കാൾ കൂടു തൽ അപകടകരമായ അവസ്ഥയിലൂടെയാണ് ലോകവും രാജ്യവും കടന്നു പോവുന്നത്. സാമ്പത്തികവും പാരിസ്ഥിതികവുമായ രണ്ടു തരം പ്രതിസന്ധികൾ രാഷ്ട്രീയ പ്രത്യാഘാതങ്ങളിലേക്ക് …

Read More »

“നെഹ്‌റുവിയൻ ഇന്ത്യ: പുനർ വായനയുടെ രാഷ്ട്രീയം” ഷാര്‍ജയില്‍ പ്രകാശനം ചെയ്തു

“നെഹ്‌റുവിയൻ ഇന്ത്യഃ പുനർവായനയുടെ രാഷ്ട്രീയം” ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ബിനോയ് വിശ്വം പ്രകാശനം ചെയ്യുന്നു. യുഎഇ/ഷാര്‍ജ: ടി പി കുഞ്ഞിക്കണ്ണന്‍ രചിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച “നെഹ്‌റുവിയൻ ഇന്ത്യഃ പുനർവായനയുടെ രാഷ്ട്രീയം” ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ പ്രകാശനം ചെയ്തു.

Read More »

‘നെഹ്റൂവിയന്‍ ഇന്ത്യ’ പ്രകാശനം ചെയ്തു

അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ കോളേജ് പ്രിന്‍സിപ്പള്‍ ഇന്ദു കെ മാത്യുവിനു നല്‍കി പുസ്തകം പ്രകാശനം ചെയ്യുന്നു. കണ്ണൂര്‍: പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍ എഴുതി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച നെഹ്റൂവിയന്‍ ഇന്ത്യ പുനര്‍ വായനയുടെ രാഷ്ട്രീയം എന്ന പുസ്തകത്തിന്റെ കണ്ണൂര്‍ ജില്ലാതല പ്രകാശനം പേരാവൂര്‍ മലബാര്‍ ബി.എഡ് കോളേജില്‍ നടന്നു. കോളേജ് പ്രിന്‍സിപ്പല്‍ ഇന്ദു കെ മാത്യുവിനു നല്‍കി അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ പുസ്തക പ്രകാശനം …

Read More »

പ്രീ പബ്ലിക്കേഷന്‍ പ്രവര്‍ത്തനത്തിന് തുടക്കമായി

പുസ്തകത്തിന്റെ പ്രീ-പബ്ലിക്കേഷൻ കണ്ണൂരിൽ വനിതാ ശിശു വികസന ഓഫീസർ സി എ ബിന്ദു അങ്കണവാടികൾക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു കണ്ണൂര്‍: അങ്കണവാടി കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതി ന് കുട്ടി ചിത്ര പുസ്തകങ്ങൾ തയ്യാറാവുന്നു. പ്രീ- പ്രൈമറി, അങ്കണവാടി തലത്തി ലെ വിവിധ തീമുകളുമായി ബന്ധിപ്പിച്ച് കുട്ടിയുടെ പരിചരണം, പോഷണം, പ്രതിരോധം, വിദ്യാഭ്യാസം എന്നിവയെ അടിസ്ഥാനമാക്കി രക്ഷിതാക്കളും ടീച്ചറും പൊതു സമൂഹവും അറിയേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് ഈ കുട്ടിചിത്ര പുസ്തകം തയ്യാറാക്കുന്നത്. …

Read More »

ചരിത്രസത്യങ്ങൾ തിരസ്കരിക്കപ്പെടുന്നു: രാമചന്ദ്രൻ കടന്നപ്പള്ളി

രാമചന്ദ്രൻ കടന്നപ്പള്ളി പുസ്തകം പ്രകാശനം ചെയ്യുന്നു കൽപ്പറ്റ: രാജ്യത്തിന്റെ മഹത്തായ ചരിത്രവും ഗാന്ധിജിയും നെഹ്റുവും ഉൾപ്പെടെയുള്ളവരും തിരസ്ക്കരിക്കപ്പെടുന്ന കാലമാണിന്ന് എന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ രചിച്ച ‘നെഹ്റുവിയൻ ഇന്ത്യ പുർവായനയുടെ രാഷ്ട്രീയം എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സോഷ്യലിസ്റ്റ് പാത പിന്തുടർന്ന നെഹ്റു നടപ്പാക്കിയ പഞ്ചവത്സര പദ്ധതിയും പ്ലാനിങ് കമീഷനും നരേന്ദ്രമോഡി ചവറ്റുകൊട്ടയിൽ തള്ളി. അതിനെതിരെ പ്രതികരിക്കാൻ ഒരു സംസ്ഥാനവും തയ്യാറായില്ല. …

Read More »

കോട്ടയത്ത് പുസ്തക ചര്‍ച്ച

ശാസ്ത്ര സാഹിത്യ പരിഷത്ത് 2019ല്‍ പ്രസിദ്ധീകരിച്ച മുകളില്‍ നിന്നുള്ള വിപ്ലവം സോവിയറ്റ് തകര്‍ച്ചയുടെ അന്തര്‍ധാരകള്‍ എന്ന പുസ്തകത്തിന്റെ ചര്‍ച്ച വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്നു. ശ്രി ശിവദാസ് പാലമിറ്റത്തിന്റെ 20ാമത് അനുസ്മരണ പരിപാടിയോട് അനുബന്ധമായി ആണ് കോട്ടയം ജില്ലയിലെ വൈക്കം മേഖലയില്‍ പുസ്തക ചര്‍ച്ച നടന്നത്.പരിഷത്തിന്റെ പ്രസിദ്ധീകരണ വിഭാഗം കണ്‍വിനര്‍ ശ്രി.പി. മുരളീധരന്‍ വിഷയം അവതരിപ്പിച്ചു. സോവിയറ്റ് ഭരണകൂടത്തിന്റെ തകര്‍ച്ചയില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ട മുതലാളിത്ത ശക്തികളുടെ ഇടപെടലുകള്‍, ആഭ്യന്തരമായി …

Read More »

‘മുകളില്‍ നിന്നുള്ള വിപ്ലവം: സോവിയറ്റ് തകര്‍ച്ചയുടെ അന്തര്‍ധാരകള്‍’ പ്രകാശനം ചെയ്തു

തൃശ്ശൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ‘മുകളിൽ നിന്നുള്ള വിപ്ലവം’ എന്ന വിവർത്തന ഗ്രന്ഥം മുൻ വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി പ്രകാശനം ചെയ്തു. ഡോ.കെ.പി.എൻ അമൃതയാണ് പുസ്തകം സ്വീകരിച്ചത്. സോവിയറ്റ് യൂണിയന്റ തകർച്ചയുടെ കാരണങ്ങളിലേക്ക് വെളിച്ചം വീശുന്ന വിഖ്യാത ഗ്രന്ഥത്തിന്റെ മൂലരചന നിർവഹിച്ചത് ഡേവിഡ് എം കോട്സ് , ഫ്രെഡ് വെയർ എന്നിവർ ചേർന്നാണ്. ഒരു രാജ്യത്ത് മാത്രമായി വിപ്ലവവും സോഷ്യലിസവും സാധ്യമാവുകയില്ല എന്നും അത് ലോകത്തെല്ലായിടത്തും …

Read More »

“നെഹ്റുവിയൻ ഇന്ത്യ: പുനർവായനയുടെ രാഷ്ട്രീയം”

കാസര്‍ഗോഡ് കൊടക്കാട്: സമകാലിക ഇന്ത്യയിൽ നെഹ്റുവിയൻ സംഭാവനകളെ തമസ്ക്കരിക്കുന്നതിനും വർഗീയ ഫാസിസ്റ്റ് ആശയങ്ങൾക്ക് ഉത്തേജനം നൽകുന്നതിനുമുള്ള ശ്രമങ്ങൾ വളരെ ശക്തിപ്പെട്ടിരിക്കുകയാണെന്ന് ലൈബ്രറി കൗൺസിൽ കാസർഗോഡ് ജില്ലാ പ്രസിഡണ്ട് ഡോ. പി. പ്രഭാകരൻ പറഞ്ഞു. പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണൻ രചിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച നെഹ്റുവിയൻ ഇന്ത്യ പുനർവായനയുടെ രാഷ്ട്രീയം എന്ന പുസ്തകത്തിന്റെ കാസർഗോഡ് ജില്ലാതല പ്രകാശനം പൊള്ളപ്പൊയിൽ ബാലകൈരളി ഗ്രന്ഥാലയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രബോധവും ശാസ്ത്രഗവേഷണവുമെല്ലാം …

Read More »

നെഹ്റുവിയൻ ഇന്ത്യ: പുനർവായനയുടെ രാഷ്ട്രീയം” പ്രകാശനം ചെയ്തു.

തൃശ്ശൂർ : സ്വതന്ത്ര ഇന്ത്യയിൽ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ശാസ്ത്രാവബോധത്തിന്റെയും ബലിഷ്ഠമായ അടിത്തറ പാകിയത് ജവഹർലാൽ നെഹ്റുവായിരുന്നു എന്ന് പ്രൊഫ.പി.വി.കൃഷ്ണൻ നായർ പറഞ്ഞു. നെഹ്റുവിന്റെ ചരമദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രൊഫ.ടി.പി, കുഞ്ഞിക്കണ്ണൻ രചിച്ച “നെഹ്റുവിയൻ ഇന്ത്യ: പുനർവായനയുടെ രാഷ്ട്രീയം” എന്ന ഗ്രന്ഥം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീബുദ്ധന് ശേഷം ആധുനിക ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത 2 മഹാത്മാക്കളാണ് ഗാന്ധിയും നെഹ്രുവുമെന്ന് അദ്ദേഹം …

Read More »

നമ്മുടെ ഔഷധസസ്യങ്ങൾ – പുസ്തകപ്രകാശനം

എറണാകുളം: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും കാലിക്കട്ട് സർവ്വകലാശാലാ മുൻ പ്രൊ വൈസ്ചാൻസലറുമായ പ്രൊഫ. എം.കെ.പ്രസാദും മഹാരാജാസ് കോളേജിലെ മുൻ അദ്ധ്യാപകനായ പ്രൊഫ.എം.കൃഷ്ണപ്രസാദും ചേർന്നെഴുതി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ‘നമ്മുടെ ഔഷധസസ്യങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം മഹാരാജാസ് കോളേജ് മഹലനോബിസ് ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. പരിഷത്തിന്റെ പ്രസിദ്ധീകരണസമിതി ചെയർമാൻ പ്രൊഫ. കാവുമ്പായി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് സി.എം.എഫ്.ആർ.ഐ. ഡയറക്ടർ ഡോ.എ.ഗോപാലകൃഷ്ണൻ മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.എൻ. കൃഷ്ണകുമാറിന് …

Read More »