Home / IRTC

IRTC

മണ്ണിൽ വിരിയുന്ന ചിത്രങ്ങൾ‌

ഐ.ആർ.ടി.സി.യിൽ നടന്ന കളിമൺ/ ഡികോപാജ്‌ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍. കാസർഗോഡ് : നെക്രാൻജെയിൽ നിന്ന് കളിമൺ/ ഡികോപാജ്‌ പരിശീലനത്തിന് ഐ.ആർ.ടി.സി.യിൽ വന്ന 27 പേർക്ക് പരിശീലന നാളുകൾ വ്യത്യസ്തമായ അനുഭവമായി. പുതിയ കാര്യങ്ങൾ പഠിക്കാനും പങ്കു വെയ്കാനും പ്രായമോ പ്രതിസന്ധികളോ അവർക്ക് ഒരു തടസ്സമായില്ല. യന്ത്ര സഹായത്തോടെയുള്ള കളിമൺ പാത്ര നിർമ്മാണം, കളിമൺ ഉപയോഗിച്ചുള്ള ആഭരണ നിർമ്മാണം, അലങ്കാര വസ്തുക്കളുടെ നിർമ്മാണം, ഡെക്കോപാജ്‌ (ചിത്രങ്ങൾ ഒട്ടിച്ചു കൊണ്ട്) ഡിസൈൻ രീതികൾ എന്നിവയ്ക്കുള്ള …

Read More »

കാലാവസ്ഥാ വ്യതിയാനം: ഐ.ആര്‍.ടി.സിയില്‍‌ പരിശീലന പരിപാടി

ക്ലൈമറ്റ് വാരിയേഴ്സ് പരിശീലന പരിപാടി പ്രൊഫ. പി കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. പാലക്കാട്: കാലാവസ്ഥാ വ്യതിയാനത്തെ മനസിലാക്കുന്നതിനും അതിനെതിരെ പോരാടുന്നതിനും യുവാക്കളെ പരിശീലിപ്പിക്കുന്നതിനായുള്ള (ക്ലൈമറ്റ് വാരിയേഴ്സ്) പരിശീലന പരിപാടി ഐആർടിസി കാമ്പസിൽ നടന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 40 ഓളം പേര്‍ പരിശീലന പരിപാടിയിൽ പങ്കെടുത്തു. പ്രൊഫസർ പി കെ രവീന്ദ്രൻ ഉദ്ഘാടന ക്ലാസ് നയിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ ഐആർടിസി രജിസ്ട്രാർ കെ കെ ജനാർദ്ദനൻ അധ്യക്ഷനായി. ഐ.ആ.ർടി.സി. …

Read More »

നയരൂപീകരണത്തിൽ നവീന മാറ്റങ്ങൾക്ക് നേതൃത്വം നൽകി ഐ.ആർ.ടി.സി.

2020 – 2021 സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതികൾ തയ്യാറാക്കുന്നതിന് മുന്നോടിയായുള്ള ശില്പശാല ഐ.ആർ.ടി.സി. ഡയറക്ടർ ഡോ. എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. പാലക്കാട്: 2020 – 2021 സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതികൾ തയ്യാറാക്കുന്നതിന് മുന്നോടിയായി ഐ.ആർ.ടി.സി.യുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കുള്ള ഏകദിന ശില്പശാല നടത്തി. തണ്ണീർത്തട സംരക്ഷണം, ജലസംരക്ഷണം, വികേന്ദ്രീകൃത മാലിന്യസംസ്കരണം, ഊർജ്ജസംരക്ഷണം എന്നീ രംഗത്ത് നടത്തിയ വിജയകരമായ ഇടപെടലുകളുടെയും മാതൃകകളുടെയും തുടർച്ചയായാണ് ഇത്തരത്തിലുള്ള …

Read More »

Biotech-KISAN പദ്ധതി നിർവ്വഹണത്തിന് തുടക്കമായി

ബയോടെക്- കിസാൻ പദ്ധതിയുടെ ഉദ്ഘാടനം പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ നിർവഹിക്കുന്നു. പാലക്കാട്: ബയോടെക്-കിസാൻ പദ്ധതിയ്ക്ക് പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നടുപ്പതി-മുട്ടിച്ചിറ നീർത്തടത്തിൽ തുടക്കം കുറിച്ചു. കാർഷിക മാലിന്യങ്ങൾ കത്തിക്കുന്നത് സൃഷ്ടിച്ച പ്രതിസന്ധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നമ്മൾ കണ്ടതാണ്. അത്തരം പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്താനുള്ള പ്രാഥമിക ശ്രമങ്ങളുടെ ഭാഗമാണ് ഐ.ആർ.ടി.സിയുടെ കേരളത്തിലുള്ള ഈ ഇടപെടൽ. കാർഷിക മാലിന്യങ്ങൾ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ശാസ്ത്രീയമായി സംസ്കരിക്കാൻ ലക്ഷ്യം വച്ചുള്ള പദ്ധതിയുടെ ഉദ്ഘാടനം …

Read More »

പുതിയ കേരളം: മണ്ണ് – മനുഷ്യർ – ജീവനം

പുതിയ കേരളം: മണ്ണ്- മനുഷ്യർ- ജീവനം ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍. പാലക്കാട്: പുതിയ കേരളം എങ്ങനെ ആവണം എന്ന് കൂട്ടായി ചിന്തിക്കുവാനും അതിന് ശാസ്ത്രത്തിന്റെ വഴികൾ എങ്ങനെ ഉപയോഗിക്കാമെന്നും ചർച്ച ചെയ്യുന്നതിനായി ത്രിദിന സംവാദശാല ഡിസംബർ 6 മുതൽ 8 വരെ ഐ.ആർ.ടി.സി. ക്യാമ്പസ്സിൽ നടന്നു. “ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായി അനിയന്ത്രിതമായ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുന്നു. എങ്കിലും അതിന്റെ ആഘാതം വർധിപ്പിക്കുന്നത് മനുഷ്യരുടെ ഇടപെടൽ തന്നെയാണ്”, പരിപാടി ഉദ്ഘാടനം …

Read More »

കോയമ്പത്തൂരിലെ ജ്യോഗ്രഫി വിദ്യാർത്ഥികൾക്ക് ഐ ആര്‍ ടി സിയില്‍ പരിശീലനം

പരിശീലനത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ ഐ.ആര്‍.ടി.സി പ്രതിനിധികളോടൊപ്പം. പാലക്കാട്: കോയമ്പത്തൂര്‍ നിർമ്മല വിമന്‍സ് കോളേജിലെ ജ്യോഗ്രഫി ഡിപ്പാർട്ട്മെന്റിൽ നിന്നെത്തിയ ബിരുദ വിദ്യാർത്ഥികൾക്ക് ഐ.ആർ.ടി.സിയില്‍ പരിശീലനം നൽകി. ഡിസംബർ 3 മുതൽ 5 വരെ നടന്ന പരിപാടിയിൽ റീമോട്ട് സെന്‍സിംഗിന്റെ അടിസ്ഥാനവും പ്രയോഗവും, സാറ്റലൈറ്റ് ഇമേജ് പ്രോസസിംഗ്, ഭൂഉപയോഗവും തരംതിരിക്കലും, റിസോഴ്‍സ് മാപ്പ് തയ്യാറാക്കല്‍, ഗൂഗിള്‍ എര്‍ത്ത്, ജിപിഎസ് സാങ്കേതിക വിദ്യ പ്രായോഗിക പഠനത്തിലുടെ എന്നീ സെഷനുകളാണ് പ്രധാനമായും നടന്നത്. പ്രൊജക്ട് സയന്റിസ്റ്റുമാരായ …

Read More »

തുരുത്തിക്കര സയൻസ് സെന്ററിന് സംസ്ഥാന അവാര്‍ഡ്

സയൻസ് സെന്ററിനുള്ള അവാർഡ് വൈദ്യുതി മന്ത്രി എം.എം മണിയിൽ നിന്ന് ഏറ്റുവാങ്ങുന്നു. എറണാകുളം: ഊർജ്ജ സംരക്ഷണ രംഗത്ത് ജനകീയ മാതൃക രൂപപ്പെടുത്തിയ തുരുത്തിക്കര സയൻസ് സെന്ററിന് (സൊസൈറ്റി ഓഫ് റൂറൽ സയൻസ് ആൻഡ് ടെക്നോളജി സെന്റര്‍) സംസ്ഥാന ഊർജ്ജ സംരക്ഷണത്തിനുള്ള പ്രത്യേക പ്രശസ്തി പത്രം. സംഘടനകൾ, സ്ഥാപനങ്ങൾ വിഭാഗത്തിലാണ് സയൻസ് സെന്ററിനും KSEB യ്ക്കും പ്രത്യേക പ്രശസ്തിപത്രം ലഭിച്ചത്. എൽ ഇ ഡി ബൾബുകളുടെ നിർമ്മാണം, എൽ ഇ ഡി …

Read More »

അക്ഷയ ഊർജ അവാർഡ് ഐ.ആർ.ടി.സി ഏറ്റുവാങ്ങി

അക്ഷയ ഊർജ അവാർഡ് (2018) കേരള മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഐ.ആര്‍.ടി.സി ഡയറക്ടർ ഡോ. എസ് ശ്രീകുമാർ, രജിസ്ട്രാർ കെ കെ ജനാർദ്ദനൻ, പ്രൊഫ. ബി എം മുസ്തഫ എന്നിവർ ഏറ്റുവാങ്ങുന്നു. തിരുവനന്തപുരം: ഐ.ആർ.ടി.സിക്ക് ലഭിച്ച സംസ്ഥാന സർക്കാരിന്റെ അക്ഷയ ഊർജ അവാർഡ് (2018) കേരള മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഡയറക്ടർ ഡോ. എസ് ശ്രീകുമാർ, രജിസ്ട്രാർ കെ കെ ജനാർദ്ദനൻ, പ്രൊഫ. ബി എം മുസ്തഫ …

Read More »

ഐ.ആർ.ടി.സിയിൽ ജിഐഎസ് പരിശീലന​ം

പാലക്കാട്: ജിഐഎസ്, റീമോട്ട് സെന്‍സിംഗ് എന്നിവയില്‍ അടിസ്ഥാന പരിശീലനം നല്‍കുന്നതിനായി സംഘടിപ്പിച്ച മൂന്നു ദിവസം നീണ്ടു നിന്ന പരിപാടി ഐ.ആർ.ടി.സി. ഡയറക്ടർ ഡോ. എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രൊഫഷണലുകളും ഗവേഷണ വിദ്യാർത്ഥികളും പരിശീലനത്തിൽ പങ്കെടുത്തു. പ്രകൃതി വിഭവ പരിപാലന വിഭാഗം മേധാവി ആർ സതീഷ് അധ്യക്ഷനായി നടന്ന സമാപന ചടങ്ങിൽ ഐ.ആർ.ടി.സി രജിസ്ട്രാർ കെ കെ ജനാർദ്ദനൻ കോഴ്സ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

Read More »

ഏ.ഐ.പി.എസ്.എന്‍ ദക്ഷിണ മേഖലാ കേഡര്‍ ക്യാമ്പ് ഐ.ആര്‍.ടി.സിയില്‍

കേഡര്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ ഏ.ഐ.പി.എസ്.എന്‍ ഭാരവാഹികള്‍ക്കൊപ്പം പാലക്കാട്: ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ അഖിലേന്ത്യാ ശൃംഖലയിലെ ദക്ഷിണേന്ത്യന്‍ അംഗ സംഘടനകളില്‍ നിന്നും തെരഞ്ഞെടുത്തവര്‍ക്കായി സംഘടിപ്പിച്ച ക്യാമ്പ് ഐ.ആര്‍.ടി.സിയില്‍ സമാപിച്ചു. അഞ്ചു ദിവസം നീണ്ടു നിന്ന കേഡര്‍ ക്യാമ്പ് ഏ.ഐ.പി.എസ്.എന്‍ പ്രസിഡന്റ് ഡോ. സവ്യസാചി ചാറ്റര്‍ജിയുടെ അധ്യക്ഷതയില്‍ ഐ.ആര്‍.ടി.സി ഡയറക്ടര്‍ ഡോ. എസ്. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഏ. പി മുരളീധരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഐ.ആര്‍.ടി.സി മുന്‍ …

Read More »