Author: Editor
ബാലോത്സവങ്ങൾ തുടരുന്നു
എറണാകുളം: തിരുവാണിയൂർ യൂണിറ്റിൽ യൂണിയൻ ലൈബ്രറി കൊടുംബൂരുമായി ചേർന്ന് ജനാധിപത്യ ബാലോത്സവം റിപ്പബ്ലിക് ദിനമായ ജനുവരി 26നു നടന്നു. 20 കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ ബാലവേദി രൂപീകരണവും നടന്നു. ജനുവരി 31നു വൈകിട്ട് ഗ്യാലക്സി
വയനാട്ടിൽ ഇനി വേണ്ടത് ജാഗ്രത
പ്രളയ ഉരുപൊട്ടൽ പഠന റിപ്പോർട്ട് വയനാട്: കൽപ്പറ്റ ഹ്യൂം സെന്റർ ഫോർ ഇക്കോളജിയും പരിഷത്തും ചേർന്ന് വിദഗ്ദ്ധരുടെ സഹായത്തോടെ നടത്തിയ പ്രളയ ഉരുൾ പൊട്ടൽ പഠന റിപ്പോർട്ട് “വയനാട്ടിൽ ഇനി വേണ്ടത് ജാഗ്രത” എന്ന
അറിയാം രോഗങ്ങളെ- ബ്രോഷർ പ്രകാശനം ചെയ്തു
കോഴിക്കോട്: രോഗങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും ദിനംപ്രതിയെന്നോണം നമ്മുടെ സംശയങ്ങൾ ഏറിവരികയാണ്. രോഗങ്ങളെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും കൃത്യവും ശാസ്ത്രീയവുമായ അറിവുണ്ടാവുകയാണെങ്കിൽ പല രോഗങ്ങളെയും നമുക്ക് ചെറുക്കാൻ കഴിയും. രോഗ ചികിത്സ ആകട്ടെ എളുപ്പവും ഫലപ്രദവുമാകും. അതേ അവസരം രോഗങ്ങളെക്കുറിച്ചുള്ള
അറിവുത്സവം- വായനയും ശാസ്ത്ര പ്രസിദ്ധീകരണങ്ങളും
എറണാകുളം: മുളന്തുരുത്തി മേഖലയുടെ പ്രതിവാര പഠന പരിപാടിയായ അറിവുത്സവം പ്രഭാഷണ പരമ്പരയിൽ പുതുവർഷത്തോടനുബന്ധിച്ച് ബാലവേദി കുട്ടികൾക്കായി യുറീക്ക എഡിറ്റർ ടി കെ മീരാഭായി ടീച്ചർ വായനയും ശാസ്ത്ര പ്രസിദ്ധീകരണങ്ങളും എന്ന വിഷയത്തിൽ അവതരണം നടത്തി.
പക്ഷാചരണത്തിലൂടെ ലഭിച്ച ഊർജവുമായി തൃശ്ശൂരിൽ ബാലവേദികൾ സജീവമാകുന്നു
തൃശ്ശൂർ: നവംബർ ഏഴ് മുതൽ 14 വരെ നടന്ന ബാലവേദി പക്ഷാചരണത്തിലൂടെ ലഭിച്ച ഊർജവുമായി ജില്ലയിലെ ബാലവേദികൾ കുതിക്കുന്നു…! വിവിധ മേഖലകളിൽ 17 പുതിയ ബാലവേദികൾ രൂപീകരിക്കുകയും, ശാസ്ത്രകലോത്സവങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. കൊടുങ്ങല്ലൂർ മേഖലയിൽ
വികസന സംവാദം നടന്നു
കൊല്ലം: ഓച്ചിറ മേഖലയിലെ കുലശേഖരപുരം പഞ്ചായത്ത് വികസന സംവാദം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം അധ്യക്ഷയായിരുന്നു. ജില്ലാ സെക്രട്ടറി ജി സുനിൽ കുമാർ ആമുഖാവതരണവും, ജില്ലാ വികസന സബ് കമ്മിറ്റി കൺവീനർ ടി
ഭരണഘടനയും വർത്തമാന വെല്ലുവിളികളും – സംവാദം
എറണാകുളം: ജനകീയ ശാസ്ത്ര സാംസ്കാരികോത്സവത്തോടനുബന്ധിച്ചു ജില്ലയിലെ പരിഷത്ത് യുവജന കൂട്ടായ്മയായ കൂടൽ ഇടത്തിന്റെ ആഭിമുഖ്യത്തിൽ “ഭരണഘടനയും വർത്തമാന വെല്ലുവിളികളും” എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. പ്രമുഖ അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ അഡ്വ. ഹരീഷ് വാസുദേവൻ
തൃശ്ശൂരില് ജനപ്രതിനിധികൾക്ക് സ്വീകരണവും വികസന സംവാദവും
കൊടുങ്ങല്ലൂർ: പ്രാദേശികവികസനത്തെ ഉൽപാദനാധിഷ്ഠിതവും തൊഴിലധിഷ്ഠിതവുമായ ബദലായി ഉയർത്തിക്കൊണ്ടുവരാനാകണമെന്ന് പരിഷത്ത് മുൻ ജനറൽ സെക്രട്ടറി വി ജി ഗോപിനാഥൻ അഭിപ്രായപ്പെട്ടു. കൊടുങ്ങല്ലൂർ മേഖല സംഘടിപ്പിച്ച തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായുള്ള വികസന സംവാദത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.