ഹരിതസഹായ സ്ഥാപനമായി തുരുത്തിക്കര സയൻസ് സെന്റർ
തുരുത്തിക്കര സയൻസ് സെന്ററിനെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മാലിന്യ പരിപാലന പ്രവർത്തങ്ങളൂടെ നിർവ്വഹണത്തിനുള്ള ഔദ്യോഗിക സ്ഥാപനമായി തെരഞ്ഞെടുത്തു.
തുരുത്തിക്കര സയൻസ് സെന്ററിനെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മാലിന്യ പരിപാലന പ്രവർത്തങ്ങളൂടെ നിർവ്വഹണത്തിനുള്ള ഔദ്യോഗിക സ്ഥാപനമായി തെരഞ്ഞെടുത്തു. ശുചിത്വ മാലിന്യ സംസ്കരണ മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി ശുചിത്വ മിഷനാണ് ഹരിതസഹായ സ്ഥാപനമായി പ്രവർത്തിക്കാൻ അനുമതി നൽകിയത് .മാലിന്യ പാലനം ,ശാസ്ത്രീയ കൃഷി ,ഊർജ സംരക്ഷണം , ജല സുരക്ഷ ,ബദൽ ഉൽപ്പങ്ങളുടെ നിർമ്മാണം ,പ്രാദേശിക ഉൽപ്പന്നങ്ങളൂടെ വിപണനം തുടങ്ങിയ മേഖലകളിൽ കഴിഞ്ഞ അഞ്ചു വർഷമായി പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് സയൻസ് സെന്റർ. 2018 ലെ കേരള സർക്കാർ കാലാവസ്ഥാവ്യതിയാന വകുപ്പിന്റെ പുരസ്ക്കാരം , വേൾഡ് മലയാളി കൗൺസിലിന്റെ ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും , 2019 എനർജി മാനേജ്‍മെന്റ് സെന്റർ അവാർഡ് , സി എം എഫ് ആർ ഐ ഇന്ത്യയിലെ മാതൃക മാലിന്യ പരിപാലന പ്രവർത്തനമായി തെരഞ്ഞെടുത്തു , 2023 ൽ ശാസ്ത്ര സാങ്കേതിക അറിവുകൾ ഗ്രാമവികസനത്തിനായി പ്രയോജനപ്പെടുത്തിയതിന്റെ ഭാഗമായി തളിക്കുളം വികാസ് ട്രസ്റ്റിന്റെ ടി ആർ ചന്ദ്ര ദത്തു പുരസ്ക്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ സയൻസ് സെന്ററിന് ലഭിക്കുകയുണ്ടായി.
തദ്ദേശ സ്വയം സ്ഥാപനങ്ങളിലെ സമഗ്ര ശുചിത്വ മാലിന്യ സംസ്കരണ പദ്ധതികളുടെ ആസൂത്രണത്തിലും രൂപീകരണത്തിനും അവയുടെ നിർവഹണത്തിലും സ്ഥാപനങ്ങളെ സഹായിക്കുക, തദ്ദേശസ്വമണ സ്ഥാപനങ്ങളുടെ പരിധിയിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനയ്ക്ക് ആവശ്യമായ സാങ്കേതിക പിന്തുണ നൽകുക, അവരെ സ്വയംപര്യാപ്തയിൽ എത്തിക്കുക, വാതിൽപ്പടി ശേഖരണം യൂസർ ഫീസ് ശേഖരണം എന്നിവയിൽ 100% പ്രവർത്തനശേഷി കൈവരിക്കൽ, കുടുംബശ്രീ മിഷനുമായി സഹകരിച്ചുകൊണ്ട് ഹരിത കർമ്മ സേന പ്രവർത്തന മേൽനോട്ടം, ശേഷി വികസനം, വരുമാന സുസ്ഥിരത , അധിക വരുമാന സംരംഭങ്ങൾ സാധ്യമാക്കാൻ, ഖര ദ്രവ്യ മാലിന്യ സംസ്കരണത്തിന് അനുയോജ്യമായ അന്തരീക്ഷ സൃഷ്ടി, മാലിന്യ സംസ്ഥാനം പ്രവർത്തനങ്ങൾ ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ രൂപപ്പെടുത്തേണ്ട വിവിധ റിപ്പോർട്ടുകൾ അവയുടെ ക്രോഡീകരണം നിശ്ചിത ഇടവേളകളിൽ തദ്ദേശസ്വകുപ്പിന് ഹരിത കേരളം മിഷൻ ശുചിത്വ മിഷൻ റിപ്പോർട്ട് ലഭ്യമാക്കൽ മാലിന്യസംസ്ഥാന പ്രവർത്തനങ്ങളുടെയും വിവിധ ക്യാമ്പയിനുകളുടെയും ഡോക്യൂമെന്റേഷൻ തുടങ്ങിയ പ്രവർത്തനമാണ് ഹരിതസഭ സ്ഥാപനം നിർവഹിക്കേണ്ടത്.