ചോലനായ്ക്കര്‍ രാഷ്ട്രപതിയെ കാണാന്‍ ഡല്‍ഹിയിലേക്ക്… പരിഷത്ത് പൂക്കോടുംപാടം യൂണിറ്റ് യാത്രയയപ്പ് നല്‍കി
മലപ്പുറം നിലമ്പൂര്‍ കരുളായി ഉള്‍വനത്തിലെ ഗുഹാവാസികളായ ചോലനായ്ക്കര്‍ക്ക് രാഷ്ട്രപതിയെ കാണാന്‍ പ്രത്യേക ക്ഷണം. ഇവര്‍ക്ക് പൂക്കോട്ടുംപാടം യൂണിറ്റ്പരിഷത്ത് പ്രവർത്തകർ യാത്രയയപ്പു നൽകി.
മലപ്പുറം നിലമ്പൂര്‍ കരുളായി ഉള്‍വനത്തിലെ ഗുഹാവാസികളായ ചോലനായ്ക്കര്‍ക്ക് രാഷ്ട്രപതിയെ കാണാന്‍ പ്രത്യേക ക്ഷണം. ഇന്ത്യയിലെ പ്രാക്തന ഗോത്രവിഭാഗങ്ങളുമായുള്ള രാഷ്ട്രപതിയുടെ കൂടിക്കായ്ക്ക് മലപ്പുറം ജില്ലയിൽ നിന്നുള്ള 11 പ്രതിനിധികൾ യാത്രയായി. ഇവര്‍ക്ക് പൂക്കോട്ടുംപാടം യൂണിറ്റ്പരിഷത്ത് പ്രവർത്തകർ യാത്രയയപ്പു നൽകി.
കേരള ശാസ്ത്ര സാഹിത്യ പരിഷത് നടത്തിയ ചോലമക്ക പഠിപ്പക്കൂട്ടം കൂട്ടുകാരും ബന്ധുക്കളുമാണ് മാഞ്ചിരിയിൽ നിന്ന് ഇറങ്ങി വന്ന നാല് പേർ. അവരോടൊപ്പം മഞ്ചേരി മൂപ്പൻ ബാലൻ ഭാര്യ എന്നിവരും ഉണ്ട്. പ്രമോട്ടർ നിഷിയും കൂടാതെ പുഞ്ചക്കൊല്ലിയിൽ നിന്ന് നാലുപേരും.
പുലിമുണ്ടയിലെ പ്രദീപ്, സോമൻ, മാഞ്ചീരിയിലെ ചന്ദ്രദാസ്, രംഗൻ എന്നിവർ നേരത്തെ കാടിറങ്ങി പൂക്കോട്ടുംപാടത്ത് ഹോസ്റ്റലിൽ താമസിച്ചാണ് തുടങ്ങിയത്. ഇവര്‍ക്കു പുറമേ ബാലൻ, ഭാര്യ നിഷ, പാട്ടക്കരിമ്പിൽ നിന്ന് പ്രമോട്ടർ നിഷി, പിന്നെ അളക്കൽ കോളനിയിൽ നിന്ന് നാല് പേരുമാണ് മലപ്പുറം ജില്ലയിൽ നിന്ന് രാജ്യ തലസ്ഥാനത്തേക്ക് തിരിച്ചത്. തൃശ്ശൂർ കിലയിൽ ഒന്നിച്ചു ചേർന്ന അവര്‍ പിന്നീട് നെടുമ്പാശ്ശേരിയിൽ നിന്ന് ഡെല്‍ഹിയിലേക്ക് വിമാനം കയറി.
പതിനഞ്ചാം തീയതിയോടു കൂടിയാണ് അവർ തിരിച്ചെത്തും.
ഇന്ത്യയിലെ പിവിടിജി ഗ്രൂപ്പിൽ ഉൾപ്പെട്ട ചോല നായ്ക്കർ, കാട്ടു നായ്ക്കർ, കാടർ, കുറുമ്പർ, കുറഗർ എന്നീ അഞ്ചു വിഭാഗങ്ങളിൽ നിന്ന് 20 പേരെ വീതമാണ് ഓരോ ജില്ലയിൽ നിന്നും രാഷ്ട്രപതി ക്ഷണിച്ചിട്ടുള്ളത്.
യാത്രയയപ്പ് പരിപാടിയില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൂക്കോട്ടുംപാടം യൂണിറ്റിനുവേണ്ടി കെ ലിനീഷ്, അസൈൻ ചെറുകാട്, കെ രാജേന്ദ്രൻ കെ എന്നിവർ സംസാരിച്ചു.