അമിത ശബ്ദം സാമൂഹ്യ വിപത്ത്

0
സുരക്ഷിത ശബ്ദവും ശബ്ദമലിനീകരണവും സെമിനാര്‍ തിരുവനന്തപുരം അസി. ജില്ലാ കളക്ടര്‍ അനുകുമാരി ഐഎഎസ് ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം: ശബ്ദമലിനീകരണം ഗുരുതരമായ സാമൂഹ്യവിപത്തായി മാറിക്കൊണ്ടിരിക്കുകയാണെന്ന് തിരു വനന്തപുരം മേഖലാ കമ്മിറ്റിസംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച സുരക്ഷിത ശബ്ദവും ശബ്ദമലിനീകരണവും സെമിനാര്‍ അസി. ജില്ലാ കളക്ടര്‍ അനുകുമാരി ഐഎഎസ് ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യപ്രശ്‌നങ്ങളുടെ പരിഹാരം തേടുന്നതോടൊപ്പംതന്നെ ശബ്ദമലിനീകരണ നിയന്ത്രണത്തിനും സമൂഹം ഗൗരവമായി ശ്രദ്ധ ചെലുത്തണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
അനിയന്ത്രിതമായ ഇയര്‍ഹോണ്‍ ഉപയോഗം ക്രമേണ ബധിരതയിലേക്ക് നയിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രശസ്ത ഇഎന്‍ടി സര്‍ജന്‍ ഡോ. ജോണ്‍ സി. പണിക്കര്‍ പറഞ്ഞു. ശബ്ദനിയന്ത്രണത്തിനായി നിലവിലെ നിയമങ്ങളെക്കുറിച്ചും അവ നടപ്പിലാക്കുന്നതിനുള്ള വെല്ലുവിളികളെക്കുറിച്ചും കേരള വിദ്യുച്ഛക്തി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ സുനീഷ്‌കുമാര്‍ വിശദീകരിച്ചു. ഫ്രാറ്റ് ജനറല്‍ സെക്രട്ടറി പട്ടം ശശിധരന്‍, നിര്‍വാഹക സമിതി അംഗം ബി. രമേശ്, മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി പട്ടം ശശിധരന്‍, തിരുവനന്തപുരം സൗണ്ട്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി. രാജന്‍ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വിഷയസമിതി ചെയർമാൻ ഡോ. പി ഹരികുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിഷയസമിതി കൺവീനർ ജി. കൃഷ്ണന്‍കുട്ടി സ്വാഗതവും മേഖലാ സെക്രട്ടറി ആര്‍. ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed