Home / ശാസ്ത്രാവബോധം

ശാസ്ത്രാവബോധം

വിളയുടെ ആരോഗ്യത്തിന് മണ്ണിന്റെ ആരോഗ്യം പ്രധാനം: ഡോ. പി പ്രമീള

തൃശ്ശൂർ ജില്ലാകമ്മിറ്റിയുടെ പ്രതിമാസ ശാസ്ത്ര പ്രഭാഷണപരമ്പരയിൽ പ്രൊഫ. ഡോ. പി പ്രമീള വിഷയാവതരണം നടത്തുന്നു. തൃശ്ശൂർ: മണ്ണിന്റെ ആരോഗ്യം വിളയുടെ ആരോഗ്യത്തിന് പ്രധാനമാണെന്നും ആരോഗ്യമുള്ള വിളകൾ ഭക്ഷ്യസുരക്ഷയ്ക്ക് അനിവാര്യമാണെന്നും കേരള കാർഷിക സർവ്വകലാശാലയിലെ അഗ്രോണമി വിഭാഗം പ്രൊഫസർ ഡോ. പി പ്രമീള പറഞ്ഞു. ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിമാസ ശാസ്ത്ര പ്രഭാഷണപരമ്പരയിൽ സംസാരിക്കുകയായിരുന്നു അവർ. സസ്യാരോഗ്യ വർഷം (International Year of Plant Health) പ്രമാണിച്ച് ‘ഭക്ഷ്യസുരക്ഷയും വിളകളുടെ ആരോഗ്യവും’ എന്ന …

Read More »

ധാബോൽക്കർ അവാർഡ് ഏറ്റുവാങ്ങി

ഡോ. നരേന്ദ്ര ദാബോല്‍ക്കര്‍ അവാർഡ് അരുണാറോയ്, സുനില്‍ ദേശ്‍മുഖ് എന്നിവരില്‍ നിന്നും എ പി മുരളീധരനും കെ രാധനും ചേര്‍ന്ന് ഏറ്റുവാങ്ങുന്നു. പൂനെ: ഡോ. നരേന്ദ്ര ദാബോല്‍ക്കറിന്റെ പേരില്‍ മഹാരാഷ്ട്രാ ഫൗണ്ടേഷന്‍ (അമേരിക്ക) ഏര്‍പ്പെടുത്തിയ സാമൂഹ്യ സേവന പുരസ്‍കാരം ജനുവരി 12 ന് പൂനെ തിലക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അരുണാറോയ്, മഹാരാഷ്ട്രാ ഫൗണ്ടേഷന്‍ (അമേരിക്ക) പ്രവര്‍ത്തകന്‍ സുനില്‍ ദേശ്‍മുഖ് എന്നിവരില്‍ നിന്നും പ്രസിഡണ്ട് എ പി മുരളീധരനും ജനറല്‍ …

Read More »

ശാസ്‌ത്രപ്രഭാഷണ പരമ്പര

പ്രഭാഷണ പരമ്പരയിൽ ആരോഗ്യ ശാസ്ത്ര സർവകലാശാല അക്കാദമിക് ഡീൻ ഡോ.വി.വി.ഉണ്ണികൃഷ്ണൻ സംസാരിക്കുന്നു. തൃശ്ശൂർ : ‘2019ലെ നൊബേൽ സമ്മാനാർഹമായ സൈദ്ധാന്തിക കണ്ടുപിടുത്തങ്ങളുടെ സാമൂഹിക പ്രസക്തി’ എന്ന വിഷയത്തിൽ 4 പ്രഭാഷണങ്ങൾ നടന്നു. തൃശ്ശൂർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്ന പ്രതിമാസ ശാസ്ത്ര പ്രഭാഷണ പരമ്പരയുടെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്. ആരോഗ്യശാസ്ത്ര സർവകലാശാലയിലെ അക്കാദമിക്ക് ഡീൻ – ഉം ഫിസിയോളജി പ്രൊഫസറുമായ ഡോ. വി വി ഉണ്ണികൃഷ്ണൻ (വൈദ്യശാസ്ത്രം), കേന്ദ്ര സർക്കാരിന്റെ …

Read More »

ശാസ്ത്ര കാപട്യങ്ങൾ തിരിച്ചറിയുക

ഇരിട്ടി മേഖലാ ജനകീയ പാഠശാലയുടെ സദസ്സ് കണ്ണുര്‍: ഇരിട്ടി മേഖലാ ജനകീയ പാഠശാലയുടെ ആഭിമുഖ്യത്തിൽ ആറാം ഇന്ദ്രിയത്തിന് പിന്നിൽ എന്ന ഡമോൺസ്ട്രേഷൻ സംഘടിപ്പിച്ചു. നിറഞ്ഞ സദസ്സിൽ പ്രീത് അഴിക്കോടിന്റെ അവതരണത്തിന് നല്ല പ്രതികരണമാണ് ലഭിച്ചത്. ഇന്ന് കേരളീയ സമൂഹത്തിൽ പ്രത്യേകിച്ച് മദ്ധ്യ, സമ്പന്ന വർഗ്ഗക്കാരിൽ സ്വാധീനം ചെലുത്തി കൊണ്ടിരിക്കുന്ന പ്രവചനം, മനസ്സ് വായിക്കൽ, മനശക്തിപ്രയോഗം, രോഗശാന്തി പ്രാർത്ഥന തുടങ്ങിയ ശാസ്ത്ര കാപട്യങ്ങളെ തിരിച്ചറിയാനുള്ള ബോധവൽക്കരണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതായിരുന്നു. പങ്കെടുത്തവര്‍ പറഞ്ഞ …

Read More »

“ഗ്രാമത്തെ അറിയുക, ഗ്രാമത്തെ അറിയിക്കുക”

ചിറ്റൂർ മേഖലയില്‍ നടന്ന ജന സംവാദപരിപാടി പാലക്കാട്: ചിറ്റൂർ മേഖലയിലെ ശാസ്ത്രാവബോധ കാമ്പയിന്റെ ഭാഗമായി “ഗ്രാമത്തെ അറിയുക, ഗ്രാമത്തെ അറിയിക്കുക” എന്ന ജന സംവാദപരിപാടി സംഘടിപ്പിച്ചു. കുട്ടികളുടെ സംഗമം, മാലിന്യ സംസ്കരണം, ജലസംരക്ഷണം എന്നീ വിഷയങ്ങളില്‍ നാല് കേന്ദ്രങ്ങളിലായാണ് പരിപാടി നടന്നത്. പ്രൊഫ. ബി എം മുസ്തഫ, ലിയോനാർഡ്, മോഹനൻ എ, ശശികുമാർ, ബേബി, കൃഷ്ണദാസ്, സുരേഷ്, ബിന്ദു എന്നിവർ നേതൃത്വം നൽകി

Read More »

ശാസ്ത്രത്തോടുള്ള സമൂഹത്തിന്റെ വിശ്വാസക്കുറവ് വ്യാജവൈദ്യന്മാരെ സൃഷ്ടിക്കുന്നു- ഡോ. ഷിജു സാം വര്‍ഗീസ്

ഡോ. ഷിജു സാം വറുഗീസ് വിഷയാവതരണം നടത്തുന്നു തൃശ്ശൂർ: പാരിസ്ഥിതിക – വികസന പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ആധുനിക ശാസ്ത്രത്തോട് പൊതുസമൂഹത്തിൽ രൂപപ്പെട്ടിരിക്കുന്ന അവിശ്വാസമാണ് വ്യാജ വൈദ്യന്മാരുൾപ്പെടെയുള്ളവരുടെ സൃഷ്ടിക്ക് കാരണമെന്ന് ഗുജറാത്ത് കേന്ദ്രീയ സർവകലാശാലയിലെ സാമൂഹിക ശാസ്ത്രജ്ഞൻ ഡോ. ഷിജു സാം വറുഗീസ് പറഞ്ഞു. തൃശൂര്‍ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പ്രതിമാസ ശാസ്ത്രപ്രഭാഷണ പരമ്പരയിൽ, ‘പാരിസ്ഥിതിക പ്രതിസന്ധികൾ: നയകാര്യശാസ്ത്രവും ജനാധിപത്യ ഭാവനകളും’ എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വത്തമാനകാല കേരളം റിസ്ക് സമൂഹമായി …

Read More »

ചിറ്റൂർ മേഖലയില്‍ ശാസ്ത്രാവബോധ കാമ്പയിന്‍

ചിറ്റൂർ മേഖലയിലെ ശാസ്ത്രാവബോധ കാമ്പയിന്‍ കെ പാപ്പൂട്ടി ഉത്ഘാടനം ചെയ്യുന്നു. പാലക്കാട്: ചിറ്റൂർ മേഖലയിലെ ശാസ്ത്രാവബോധ കാമ്പയിന്‍, ‘ജ്യോതിഷവും ജ്യോതിശാസ്ത്രവും’ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു കൊണ്ട് പ്രൊഫ. കെ പാപ്പൂട്ടി ഉദ്ഘാടനം ചെയ്തു. നല്ലേപ്പിള്ളി വിവേകാനന്ദാ ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ മേഖല പ്രസിഡൻറ് ലിയോനാർഡ് അധ്യക്ഷനായി. മേഖല വൈസ് പ്രസിഡണ്ട് മോഹനൻ സ്വാഗതവും ലൈബ്രറി സെക്രട്ടറി ശിവകുമാർ നന്ദിയും പറഞ്ഞു. യുക്തിവാദി സംഘം പ്രതിനിധി രാമകൃഷ്ണൻ സംസാരിച്ചു.

Read More »

സയന്‍സിന്റെ രീതിയെ മനസ്സിലാക്കല്‍ പരമപ്രധാനം: ഡോ. കെ പി അരവിന്ദന്‍

സംസ്ഥാന പ്രവര്‍ത്തക ക്യാമ്പില്‍ ഡോ. കെ പി അരവിന്ദന്‍ വിഷയാവതരണം നടത്തുന്നു പാലക്കാട്: സയന്‍സിന്റെ രീതിയെ മനസ്സിലാക്കല്‍ ജനകീയ ശാസ്ത്ര പ്രവര്‍ത്തനത്തില്‍ വളരെ പ്രധാനമാണെന്ന് ഡോ. കെ പി അരവിന്ദന്‍ അഭിപ്രായപ്പെട്ടു. ഐആര്‍ടിസിയില്‍ നടന്ന സംസ്ഥാ ന പ്രവര്‍ത്തക ക്യാമ്പില്‍ സയന്‍സ് ആന്റ് ഫിലോസഫി എന്ന അവതര ണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സയന്‍സിന്റെ ജ്ഞാനസിദ്ധാന്തം ഉരുത്തിരിഞ്ഞ വഴികള്‍ മനുഷ്യന്റെ വികാസ പരിണാമവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിജീവനത്തിനായി നടത്തിയ ‘ചെയ്തു നോക്കല്‍’ …

Read More »

ശാസ്ത്രാധ്യാപക ശില്പശാല

ശാസ്ത്രാവബോധ ശിൽപശാലയില്‍ പ്രൊഫ. എം ഗോപാലൻ ക്ലാസ് നയിക്കുന്നു. പിലിക്കോട്: ആവർത്തന പട്ടികയുടെ 150ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെറുവത്തൂർ ഉപജില്ല സയൻസ് ക്ലബ്ബ് അസോസിയേഷനുമായി സഹകരിച്ച് ശാസ്ത്രാധ്യാപക ശില്പശാല സംഘടിപ്പിച്ചു. ചെറുവത്തൂർ ബി.ആർ.സി.യിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടോംസൺ ടോം ഉദ്ഘാടനം ചെയ്തു. ബി.പി.ഒ. പി വി ഉണ്ണിരാജൻ അധ്യക്ഷത വഹിച്ചു. ശാസ്ത്രകേരളം പത്രാധിപ സമിതിയംഗം പ്രൊഫ. എം ഗോപാലൻ ക്ലാസെടുത്തു. ആവർത്തന പട്ടിക, ശാസ്ത്രമേള, വിജ്ഞാനോത്സവം എന്നീ …

Read More »

അധ്യാപകര്‍ക്കായി ശാസ്ത്രാവബോധ ശില്പശാല

ലൂക്ക ഓണ്‍ലൈന്‍ ക്വിസിന്റെ ജില്ലാതല ഉദ്ഘാടനം ഡോ. തോമസ് തേവര നിര്‍വഹിക്കുന്നു വയനാട് : ആവർത്തനപ്പട്ടികയുടെ 150ാം വാർഷികത്തിന്റെയും ഡിസംബറിൽ നടക്കുന്ന വലയ സൂര്യഗ്രഹണത്തിന്റെയും പശ്ചാത്തലത്തിൽ പരിഷത്ത്, ആസ്ട്രോ വയനാട്, ശാസ്ത്രരംഗം, ജില്ല സയൻസ് ക്ലബ്ബ്, കുടുംബശ്രീ, ലൈബ്രറി കൗൺസിൽ തുടങ്ങിയ പ്രസ്ഥാനങ്ങൾ ചേർന്നു രൂപീകരിച്ച ശാസ്ത്രാവബോധ പ്രചാരണ സമിതിയുടെ ആഭിമുഖ്യത്തിൽ അധ്യാപക ശിൽപശാല സംഘടിപ്പിച്ചു. കൽപ്പറ്റ ഗവ. എൽ.പി. സ്കൂളിൽ നടന്ന ശിൽപശാല കോഴിക്കോട് സർവ്വകലാശാല രസതന്ത്ര വിഭാഗം …

Read More »