Home / കല-സംസ്കാരം

കല-സംസ്കാരം

കലാജാഥ കുറിപ്പ്

സമാനതകളില്ലാത്ത ഒരു മഹാപ്രളയവും അത് നല്‍കിയ സാമൂഹികവും പാരിസ്ഥിതികവും സാംസ്‌കാരികവുമായ പാഠങ്ങളും മലയാളിക്ക് സമ്മാനിച്ചു കൊണ്ടാണ് 2018 കടന്നുപോയത്. കേരളം എന്ന ദേശം എത്രമേല്‍ പരിസ്ഥിതിലോലമാണെന്ന തിരിച്ചറിവ് ചെറിയതോതിലെങ്കിലും നമുക്ക് ഉണ്ടായി. ഒരു മഹാദുരന്തത്തിനു മുന്നില്‍ എല്ലാ ഭിന്നതകളും ജാതി-മതചിന്തകളും മറന്ന് ഒരു സമൂഹമെന്ന നിലയില്‍ ഐക്യപ്പെടാന്‍ നമുക്ക് കഴിഞ്ഞു. പൊതുസമൂഹം എന്ന നിലയില്‍ നാം ആര്‍ജിച്ച ജനാധിപത്യമതേതരത്വബോധത്തിന്റെ ശക്തിയിലാണ് ഇത് സാധ്യമായത്. സമത്വത്തിനും സാഹോദര്യത്തിനും സാമൂഹ്യനീതിക്കും വേണ്ടി നടന്ന …

Read More »

ആലപ്പുഴ ജില്ലാ കലാജാഥ സമാപിച്ചു

ചേര്‍ത്തല : ആലപ്പുഴ ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നവോത്ഥാന കലാജാഥ ഫെബ്രുവരി 6ന് ചേർത്തലയിൽ വച്ച് കന്നട എഴുത്തുകാരി ചേതന തീർത്ഥഹളളി ഉദ്ഘാടനം ചെയ്തു. ജാഥാ അംഗങ്ങള്‍ ചേതനക്കൊപ്പം കേരളത്തിലെ ആദ്യത്തെ ജനകീയ മന്ത്രിസഭയിലെ ഇന്ന് ജീവിച്ചിരിക്കുന്ന ഏക അംഗം സ.കെ.ആർ ഗൗരിയമ്മയെ സന്ദർശിച്ചു’ ജാഥാ ക്യാപ്റ്റൻ ബായീകൃഷ്ണന് ഗൗരിയമ്മ പതാക കൈമാറി. ഗൗരിയമ്മക്കിപ്പോൾ 98 വയസ്. ആദ്യം ഞങ്ങളെക്കണ്ടപ്പോൾ ക്ഷീണം കൊണ്ട് വയ്യ എന്നായി. നങ്ങേലി പറമ്പിൽ നിന്നാണ് …

Read More »

തൃശ്ശൂര്‍ കലാജാഥ സമാപിച്ചു

  തൃശ്ശൂര്‍: ജനുവരി 31ന് മായന്നൂരില്‍ നിന്ന് ആരംഭിച്ച നവോത്ഥാന കലാജാഥ 39 കേന്ദ്രങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിച്ച് ഫെബ്രുവരി 10ന് തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍ സമാപിച്ചു. മായന്നൂരില്‍ വച്ച് കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനൻ, ജാഥാ ക്യാപ്റ്റൻ അംബികാ സോമന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക ആഗോളവൽക്കരണം നടക്കുന്ന ഈ കാലത്ത്, പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളിലൂടെ നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളിൽ നിന്ന് കേരളീയ ജനത തിരിഞ്ഞു നടക്കുകയാണെന്ന് …

Read More »

ശാസ്ത്രകലാജാഥ-മൂര്‍ച്ചയേറിയ ഒരു ആശയപ്രചരണായുധം

അണ്ണന്‍ (ആര്‍. രാധാകൃഷ്ണന്‍) ”ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്” എന്ന മുദ്രാവാക്യവുമായി സമൂഹത്തിലേക്കു കടന്നുവന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനങ്ങളെ ശാസ്ത്രത്തിന്റെ ആയുധമണിയിച്ച് സാമൂഹ്യവിപ്ലവത്തിനായി സമരസജ്ജമാക്കാന്‍ പല പല നൂതന ആശയവിനിമയോപാധികള്‍ പ്രയോഗത്തില്‍ വരുത്തുകയുണ്ടായി. അതിന്റെ പ്രവര്‍ത്തനത്തിന്റെ പ്രാരംഭഘട്ടത്തില്‍ത്തന്നെ പരിഷത്ത് ഉപയോഗിച്ചിരുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളുമെല്ലാം ജനങ്ങള്‍ക്ക് ചിരപരിചിതമായിട്ടുള്ള മാധ്യമങ്ങളായിരുന്നു. മാത്രവുമല്ല, അവയ്‌ക്കെല്ലാം എല്ലാ ജനവിഭാഗങ്ങളിലേയ്ക്കും ആശയങ്ങള്‍ എത്തിക്കുവാന്‍ കഴിയുമായിരുന്നില്ല എന്ന പരിമിതിയും ഉണ്ട്. ശാസ്ത്രരംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ അറിവുകളെ എങ്ങിനെയാണ് സാധാരണക്കാരിലേക്കെത്തിക്കുക, …

Read More »

നവോത്ഥാന ജാഥക്ക് ആവേശകരമായ സ്വീകരണം നല്‍കി എലവഞ്ചേരി

എലവഞ്ചേരി :  ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നവോത്ഥാന കലാജാഥയ്ക്ക് എലവഞ്ചേരിയില്‍ ആവേശകരമായ സ്വീകരണം നല്‍കി. എലവഞ്ചേരി സയന്‍സ് സെന്‍ററില്‍ നല്‍കിയ സ്വീകരണം  ബഹു:MLA കെ.ബാബു ഉദ്ഘാടനം ചെയ്തു. 800 പേര്‍ കലാജാഥ കാണുവാന്‍ എത്തി. ജാഥാ അംഗങ്ങള്‍ക്ക് യൂണിറ്റിന്റെ  ഉപഹാരങ്ങള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.ശിവരാമന്‍, ആര്‍.കൃഷ്ണന്‍ എന്നിവര്‍ വിതരണം ചെയ്തു. കലാജാഥയെ സ്വീകരിക്കുന്നതിന് സയന്‍സ് സെന്‍റര്‍ പഠിതാക്കളുടെ നേതൃത്വത്തില്‍ എലവഞ്ചേരിയിലെ വീടുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ച് 122220 …

Read More »

നവോത്ഥാനജാഥകള്‍ പ്രയാണമാരംഭിച്ചു 10 ജാഥകള്‍, 120 കലാകാരന്മാര്‍, 500 കേന്ദ്രങ്ങള്‍

സയന്‍സ്ദശകം (സഹോദരന്‍ അയ്യപ്പന്‍), പറയുന്നു കബീര്‍ (സച്ചിദാനന്ദന്‍), കോതാമൂരിപ്പാട്ട് (എം.എം.സചീന്ദ്രന്‍), പടയാളികള്‍ പറയുമ്പോള്‍‌ (എം.എം.സചീന്ദ്രന്‍), നന്മകള്‍ പൂത്തിടട്ടെ (ബി.എസ്.ശ്രീകണ്ഠന്‍)                   പാലക്കാട് നവോത്ഥാനജാഥ സമാപിച്ചു പാലക്കാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലക്കാട് ജില്ലയുടെ നേതൃത്വത്തില്‍ നടന്ന നവോത്ഥാന കലാജാഥ ജനുവരി 16ന്, നവോത്ഥാന നായകന്‍ വി.ടി.ഭട്ടതിരിപ്പാടിന്റെ നാടായ മേഴത്തൂരില്‍നിന്നാരംഭിച്ച് ജനുവരി 26ന് മണ്ണാര്‍ക്കാട് സമാപിച്ചു. മേഴത്തൂരില്‍ പ്രശസ്ത …

Read More »

നവോത്ഥാന കലാജാഥ : പരിപാടികളിലൂടെ

1. സയന്‍സ് ദശകം  (സഹോദരന്‍ അയ്യപ്പന്‍) ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന നാരായണഗുരുവിന്റെ ആഹ്വാനത്തെ ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന് കൂടുതല്‍ വിപ്ലവാത്മകമായി പുതുക്കിയ ആളാണ് സഹോദരന്‍ അയ്യപ്പന്‍. അതോടൊപ്പം അക്കാലത്തെ ഏതൊരു സാമൂഹ്യപരിഷ്‌കര്‍ത്താവില്‍ നിന്നും ഒരുപടി മുന്നോട്ടുപോയി ജനങ്ങളില്‍ ശാസ്ത്ര ബോധവും യുക്തിവിചാരവും വളര്‍ത്തിയെടുക്കുന്നതിലും അദ്ദേഹം മനസ്സുവച്ചു. മനുഷ്യ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ശാസ്ത്രത്തിനുള്ള ശക്തിയിലും സാധ്യതയിലും അദ്ദേഹം …

Read More »

ശാസ്ത്രസാംസ്കാരിക ജാഥ (ഡോ.എം.പി. പരമേശ്വരന്റെ – ആത്മകഥയില്‍നിന്ന്)

“ഇത്ര ജനസ്വാധീനം ഉള്ള ഒരു മാധ്യമത്തിനു രൂപംകൊടുക്കാന്‍ പരിഷത്തിനെ പ്രേരിപ്പിച്ച ചില മുന്‍അനുഭവങ്ങളും ഇവിടെ സ്മരിക്കേണ്ടതുണ്ട്. അക്കൂട്ടത്തില്‍  ആദ്യം സൂചിപ്പിക്കേണ്ടത് 1977-ല്‍ പരിഷത്ത് സംഘടിപ്പിച്ച “ശാസ്ത്രസാംസ്കാരിക ജാഥ” ആയിരുന്നു. “ഭരണവും പഠനവും മലയാളത്തിലാക്കുക”, “വ്യവസായവല്‍ക്കരിക്കുക, അല്ലെങ്കില്‍ മരിക്കുക”, “അധ്വാനം സമ്പത്ത്”, “സാക്ഷരതയെ ഒരു ബഹുജനപ്രസ്ഥാനമാക്കുക ” തുടങ്ങിയ  ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ആ ജാഥ സംഘടിപ്പിച്ചത്. 1977 ഒക്ടോബര്‍ -2-ാം തീയതിമുതല്‍ നവമ്പര്‍ 7 വരെയുള്ള  37 ദിവസങ്ങളിലാണ് ഈ ജാഥ …

Read More »

ഇരുളകറ്റാൻ വരവായി നവോത്ഥാന കലാജാഥ

കോഴിക്കോട് ,കോടി സൂര്യനുദിച്ചാലും അടങ്ങാത്തൊരു കൂരിരുൾ തുരന്നു സത്യം കാണിക്കും സയൻസിനു തൊഴുന്നു ഞാൻ.. അജ്ഞതയും ശാസ്ത്ര വിരുദ്ധതയും അരങ്ങു വാഴുന്ന സമകാലിക കേരളത്തിന്റെ ബോധമണ്ഡലത്തിനു നേരെ കത്തിച്ച തീപ്പന്തവുമായി നവോത്ഥാന കലാജാഥ ഒരുങ്ങുകയായി. നാടിന്റെ പരിവർത്തന പഥത്തിൽ ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും പതാകയേന്തിയ സഹോദരൻ അയ്യപ്പന്റെ സയൻസ് ദശകത്തിന്റെ രംഗാവിഷ്കാരത്തോടെയാണ് ജാഥാ പരിപാടികൾ ആരംഭിക്കുന്നത്. മത സാമുദായിക പരിഷ്കരണത്തിനപ്പുറം ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന് …

Read More »

നവോത്ഥാന ജാഥ പ്രൊഡക്ഷൻ ക്യാമ്പ് തുടങ്ങി

കോഴിക്കോട് : ശാസ്ത്രസാഹിത്യ പരിഷത്ത് നവോത്ഥാന വർഷം ക്യാമ്പയിന് തുടക്കം കുറിച്ച് കൊണ്ട് കേരളത്തിലുടനീളം പ്രയാണം നടത്തുന്ന നവോത്ഥാന കലാജാഥയുടെ പ്രൊഡക്ഷൻ ക്യാമ്പ് മുക്കം മണാശ്ശേരി ജി യുപി സകൂ ളിൽ ആരംഭിച്ചു.മുക്കം നഗരസഭ ചെയർമാൻ വി.കുഞ്ഞൻ മാസ്റ്റരുടെ അധ്യക്ഷതയിൽ ജോർജ് എം തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു.കേരളത്തിന്റെ സാമൂഹ്യ മാറ്റത്തിന് പ്രചോദനമായത് ജനകീയ നാടകവേദികളാണ്.സാധാരണ ജനങ്ങളിൽ പരിവർത്തനത്തിന്റെ സന്ദേശം എത്തിക്കാൻ കെപിഎസിയും ഇപ്റ്റയും ചെലുത്തിയ സ്വാധീനം ചരിത്രത്തിന്റെ ഭാഗമാണ്. …

Read More »