മൂവാറ്റുപുഴയില്‍ പരിസര ദിനാചരണം

0

മൂവാറ്റുപുഴ: പരിസര ദിനാചരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ടൗൺ നോർത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വാഴപ്പിള്ളി ഏകെജി നഗർ കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന പൊതുയോഗം മേഖലാ പ്രസിഡൻറ് സിന്ധു ഉല്ലാസ് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ: ആഷാ വിജയൻ ജീവിത ശൈലീ രോഗങ്ങളും ആരോഗ്യ സംരക്ഷണവും എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. മേഖലാ സെക്രട്ടറി കെ.ആർ. വിജയകുമാർ ഓണസമൃദ്ധി പച്ചക്കറി വിത്ത്, ബ്ലീച്ചിംഗ് പൗഡർ എന്നിവയുടെ വിതരണം നടത്തി. ബാലവേദി പ്രസിഡന്റ് ഗൗരിനന്ദ രാജീവ്, വി ആർ എ ലൈബ്രറി പ്രസിഡന്റ് എം.എം. രാജപ്പൻ പിള്ള, യൂണിറ്റ് പ്രസിഡൻറ് എ.ടി. രാജീവ് എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.കെ. കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മേഖലാ കമ്മിറ്റി അംഗം സി.കെ. ശശി സ്വാഗതവും യൂണിറ്റ് സെക്രട്ടറി ജി. പ്രേംകുമാർ നന്ദിയും പറഞ്ഞു. പരിഷത് അംഗം നിർമലയുടെ ഗൃഹാങ്കണത്തിൽ ഫല വൃക്ഷ തൈകൾ നട്ടുകൊണ്ടാണ് പരിസര ദിനാചരണത്തിന് തുടക്കം കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed